Monday, September 11, 2006

ഉള്ളിച്ചട്ണി - 2

ചെറിയ ഉള്ളി - തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത് - 10- 12 എണ്ണം.

വറ്റല്‍ മുളക് - 4 എണ്ണം. ( എരുവ് അനുസരിച്ച് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം)

പുളി - കുറച്ച് (ഒരു ഉള്ളിയുടെ വലുപ്പം)

ഉപ്പ്- പാകത്തിന്

പഞ്ചസാര - ഒരു ടീസ്പൂണ്‍.

വെളിച്ചെണ്ണ- കുറച്ച്.

വെളിച്ചെണ്ണ ചൂടാക്കി വറ്റല്‍‌മുളക് വറുത്തെടുക്കുക. അതിനു ശേഷം ഉള്ളിയും നന്നായി വഴറ്റിയെടുക്കുക. നല്ലപോലെ മൊരിയണം. രണ്ടും കൂടെ ഉപ്പും പഞ്ചസാരയും പുളിയും ഇട്ട് നന്നായി അരച്ചെടുക്കുക. വെള്ളം ഒട്ടും ചേര്‍ക്കരുത്. ആദ്യം മുളക് നന്നായി പൊടിച്ച ശേഷം ഉള്ളി ചേര്‍ത്ത് അരച്ചാല്‍ നന്നായിരിക്കും. വെളിച്ചെണ്ണയില്‍ ഒഴിച്ച് ചാലിച്ച് എടുക്കുക.

5 comments:

പുള്ളി said...

സൂ, പ്രധാനഭാഗം വിട്ടു...
അവസാനം ഇതുകൂടിചേര്‍ക്കൂ...

"ചെറിയ ചൂടന്‍ ഇഡ്‌ലിയുടെ ഒപ്പമോ അധികം മൊരിയിക്കാത്ത ദോശയുടെ ഒപ്പമോ വിളമ്പുക...
എല്ലാവരും ഇതുണ്ടാക്കി നോക്കണേ..."

(based on AIDA principles)

സു | Su said...

പുള്ളീ :) എന്തിന്റെ കൂടെ തിന്നണംന്ന് എഴുതിയാല്‍ ശരിയാവില്ല. ബ്രഡ് മാത്രം തിന്നു ജീവിക്കുന്ന ചില പാവം ഭര്‍ത്താക്കന്മാരുണ്ടാവും. അവരെന്ത് ചെയ്യും? ;)

പിന്നെ എല്ലാവരും ഇതുണ്ടാക്കി നോക്കണേന്ന് ഞാന്‍ എന്തിനാ വെക്കുന്നത്? വേണ്ടവര്‍ ഉണ്ടാക്കിക്കോളും.

കുഞ്ഞിരാമന്‍ said...

നല്ല ച്ട്ന്നി കൂട്ടെ ചുട് ഇഡ്‌ലി കിട്ടിയാല്‍ 32 എന്നം കഴിക്കാം

Rasheed Chalil said...

കൂടെ തിന്നാവുന്ന രണ്ടു സാധനവും ഉണ്ടാക്കാന്‍ പറ്റാത്തതിനാല്‍ തല്‍കാലം ഞാന്‍ കുബൂസ് (അതൊരു പ്രത്യേക സാധനം - അറിയാത്തവര്‍ ഗള്‍ഫന്മാരോട് ചോദിച്ചറിയുക) കൂട്ടി കഴിക്കാം.

സു | Su said...

കുഞ്ഞിരാമാ :) 32 ഇഡ്ഡലിയോ? ആളൊരു വല്യ രാമന്‍ ആണല്ലോ ;)

ഇത്തിരിവെട്ടം :) കുബ്ബൂസിന്റെ കൂടെയും കഴിക്കാം.

കൈത്തിരി :) ഞാന്‍ ബ്ലോഗ് തുടങ്ങിയപ്പോള്‍ത്തന്നെ മുന്‍‌കൂര്‍ജാമ്യം എടുത്തിട്ടുണ്ട്.

താരേ :) പഞ്ചസാര വേണ്ട എന്നാല്‍.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]