Monday, November 05, 2012

മൂന്നുള്ളിച്ചമ്മന്തി

ഈ ചമ്മന്തി എളുപ്പത്തിലുണ്ടാക്കാം.  സ്വാദൊക്കെയുണ്ട്. യാത്രയിലൊക്കെ കൊണ്ടുപോകാം.


വേണ്ടത്:-

വല്യുള്ളി രണ്ട്,
കുഞ്ഞുള്ളി പന്ത്രണ്ട്,
വെളുത്തുള്ളി പതിനെട്ട് അല്ലി
ചുവന്ന മുളക്/ വറ്റൽ മുളക് - അഞ്ചോ ആറോ,
കറിവേപ്പില - കുറച്ച് ഇല,
കായം - പൊടിയോ കഷ്ണമോ കുറച്ച്,
പുളി - നെല്ലിക്കാവലുപ്പം,
ഉഴുന്നുപരിപ്പ് -  മൂന്ന് ടീസ്പൂൺ,
കടലപ്പരിപ്പ് -  മൂന്ന് ടീസ്പൂൺ,
വെളിച്ചെണ്ണയും കുറച്ചുപ്പും ഒരു ടീസ്പൂൺ പഞ്ചസാരയും.

ഉള്ളികളുടെ തോലു കളയുക, കഴുകുക. വല്യുള്ളിയും കുഞ്ഞുള്ളിയും കഷണങ്ങളാക്കുക. അധികം ചെറുതൊന്നുമാക്കേണ്ട. വെളിച്ചെണ്ണ ചൂടാക്കി പരിപ്പുകൾ വഴറ്റുക. വാങ്ങി മാറ്റുക.
ഉള്ളികളും മുളകും വഴറ്റുക. കറിവേപ്പില ഇടുക. മൊരിഞ്ഞാൽ പുളിയും കായവും ഇടുക. ഇളക്കി വാങ്ങുക. പരിപ്പ് ആദ്യം ഒന്നു മിക്സിയിൽ തിരിക്കാം. പിന്നെ ബാക്കിയെല്ലാം കൂടെ ഇടുക. ഉപ്പും പഞ്ചസാരയും ഇടുക. നന്നായി അരയ്ക്കുക.



പഞ്ചസാര വേണ്ടെങ്കിൽ ഒഴിവാക്കാം. അളവ് കുറച്ച് അങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ മാറിയാലും കുഴപ്പമില്ല.

9 comments:

കോമാളി said...

ഇതൊരു ഭീകരമായ ചമന്തി ആണല്ലോ ചേച്ചി... ഇത്രയും ഉള്ളിയോ? കരയിപ്പിച്ചേ അടങ്ങു അല്ലെ?

സു | Su said...

കോമാളി :) നിനക്കെന്തേലും (നിനക്ക് എന്ന് പറഞ്ഞൂടെങ്കിൽ ഇപ്പോപ്പറയണം.) സങ്കടം ഉള്ളപ്പോ ഈ ചമ്മന്തിയുണ്ടാക്ക്യാ മതി. അപ്പോ കരയുന്നത് നല്ലതല്ലേ? ആരും അറിയ്യേം ഇല്ല. എങ്ങനെയുണ്ട് എന്റെ ഐഡിയ?

Unknown said...

ഒരു ദെവസം വൈകിട്ട് കഞ്ഞിയ്ക്ക് ഈ ചമ്മന്തി ഉണ്ടാക്കണം.. :)
ദീപാവലി ആശംസകൾ സൂ :)

കോമാളി said...

കോമാളികള്‍ കരഞ്ഞാലും ആരും അറിയാറില്ല.. അപ്പോള്‍ എനിയ്ക്ക് എപ്പോള്‍ വേണമെങ്കിലും ചമന്തി ഉണ്ടാക്കാം...

Deepa said...

i triedthis. but color was not this dark. it was brownish..

ശ്രീ said...

അതു കൊള്ളാമല്ലോ. ഇതൊന്ന് ഉണ്ടാക്കി നോക്കണം :)

സു | Su said...

കുഞ്ഞൻസ് :) പരീക്ഷണം നടത്തൂ.

കോമാളി :) അതെയോ? എന്നാപ്പിന്നെ കരയാണ്ട് ഇരുന്നൂടെ? ചമ്മന്തി എന്തായാലും ഉണ്ടാക്കിക്കോ.

ദീപ :) നന്ദി. കളർ സാരമില്ലായിരിക്കും. വഴറ്റുന്നതിന്റെ വ്യത്യാസം ആയിരിക്കും.

ശ്രീ :) ഉണ്ടാക്കൂ.

കോമാളി said...

ചേച്ചിക്കും കുടുംബത്തിനും കോമാളിയുടെ പുതുവത്സരാശംസകള്‍....

സു | Su said...

കോമാളി :) കോമാളിക്കും കുടുംബത്തിനും പുതുവർഷാശംസകൾ.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]