
ബേബി കോൺ - പത്തെണ്ണം വേണം.
ഉരുളക്കിഴങ്ങ് - രണ്ടെണ്ണം.
വലിയ ഉള്ളി അഥവാ സവാള - രണ്ട്. അധികം വലുത് വേണ്ട.
പച്ചമുളക് - ഒന്ന്.
ഇഞ്ചി ഒരു ചെറിയ കഷണം.
വെളുത്തുള്ളി - അഞ്ച് അല്ലി. (വലുത്).
ജീരകം - അര ടീസ്പൂൺ.
തക്കാളി വലുത് ഒന്ന്.
മല്ലിയില കുറച്ച്.
വറവിനു വേണ്ടി കടുക്, കറിവേപ്പില.
മഞ്ഞൾപ്പൊടി, ഉപ്പ്, പാചകയെണ്ണ. (ഈ കറിക്ക്, വെളിച്ചെണ്ണയേക്കാൾ നല്ലത് വേറെ ഏതെങ്കിലും പാചകയെണ്ണയാണ്.)

ബേബി കോണും ഉരുളക്കിഴങ്ങും മുറിക്കുക. (ബേബി കോൺ നീളത്തിൽ കഷണങ്ങളാക്കുകയും ചെയ്യാം. ഇവിടെ വട്ടത്തിലാണ് മുറിച്ചത്.)
മുറിച്ച ശേഷം കഴുകുക.
തക്കാളി മുറിച്ചുവയ്ക്കുക.
തോലു കളഞ്ഞ് കഷണങ്ങളാക്കിയ ഉള്ളിയ്ക്കൊപ്പം, ജീരകം, മല്ലിയില, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ അരയ്ക്കുക.
ഒരു പാത്രത്തിൽ എണ്ണയൊഴിച്ച് കടുക് ഇടുക. പൊട്ടിയാൽ കറിവേപ്പില ഇടുക. അരച്ചുവെച്ച മസാല ചേർക്കുക. രണ്ട് മൂന്നു മിനുട്ട് വഴറ്റണം. പിന്നെ തക്കാളി ചേർക്കുക. തക്കാളി വേവണം. ഇളക്കിക്കൊടുക്കണം. അതിനുശേഷം ബേബി കോണും ഉരുളക്കിഴങ്ങും അതിലിടുക. ഉപ്പും മഞ്ഞൾപ്പൊടിയും ഇടുക. വേവാനുള്ള വെള്ളമൊഴിക്കുക. വേവിക്കുക.

കഴിക്കുന്നതിനുമുമ്പ് ചെറുനാരങ്ങ നീര് ചേർക്കാം.
പച്ചമുളകും ഇഞ്ചിയും അരച്ചുചേർക്കുന്നതിനു പകരം അല്പം ഗരം മസാലയോ വെജിറ്റബിൾ മസാലയോ ചേർത്താലും മതി.
ഉരുളക്കിഴങ്ങും ബേബി കോണും ആദ്യം വേവിച്ച് മസാലയിലേക്കു ചേർക്കുകയും ചെയ്യാം. അല്ലെങ്കിൽ വേവാൻ കുറച്ച് സമയമെടുക്കും.
3 comments:
കാണുമ്പോള്‍ നല്ല റ്റേസ്റ്റ് തോന്നുന്നു ഉണ്ടാക്കി നോക്കട്ടെ.
വല്യമ്മായീ :) ഉണ്ടാക്കിനോക്കൂ. ഇഷ്ടപ്പെടുമായിരിക്കും.
ബേബി കോണ്‍ ഫ്രൈ ഇഷ്ടമാണ്, കറി അത്ര താല്പര്യമില്ല.
Post a Comment