
പുതിനയില, ഉപ്പ്, പുളി, ഉഴുന്നുപരിപ്പ്, തേങ്ങ, പച്ചമുളക്, അല്പം വെളിച്ചെണ്ണ എന്നിവ വേണം.
ഏകദേശം നാലു ടേബിൾസ്പൂൺ പുതിനയിലയെടുക്കുക. ചിരവിയ തേങ്ങ മൂന്നു ടേബിൾസ്പൂൺ എടുക്കുക. പുളി അല്പം എടുക്കുക. ഉഴുന്നുപരിപ്പ് ഒരു ടീസ്പൂൺ എടുക്കുക. രണ്ട് പച്ചമുളക്
എടുക്കുക.
പുതിനയില കഴുകിവൃത്തിയാക്കി എടുക്കുക.

ഒരു പാത്രത്തിൽ വെളിച്ചെണ്ണ (വേറെ പാചകയെണ്ണയായാലും മതി) ചൂടാക്കുക. ഉഴുന്നുപരിപ്പ് അതിലിട്ട് ചുവപ്പിക്കുക. അതിൽ പച്ചമുളക് ഇട്ട് വാട്ടുക. അതിലേക്ക് പുതിനയിലയിട്ട് വാട്ടുക.
ഒന്നു തണുത്താൽ, തേങ്ങ, പുളി, ഉപ്പ് എന്നിവ ചേർത്ത് അരയ്ക്കുക.

അരയ്ക്കുമ്പോൾ അല്പം വെള്ളം ചേർക്കുക.
പച്ചമുളക് നിങ്ങൾക്ക് എരിവ് വേണ്ടതനുസരിച്ച് എടുക്കാം. പുതിനയില നാലു ടേബിൾസ്പൂൺ എടുത്ത്, എണ്ണയിൽ വാട്ടിക്കഴിഞ്ഞാൽ, കുറച്ചേ കാണൂ.
ശർക്കര ഒരു കഷണം വേണമെങ്കിൽ ഇടാം.
2 comments:
പുതിന ചമ്മന്തി കഴിച്ചിട്ടുണ്ട്. ആ പൊള്ളല്‍ അത്ര ഇഷ്ടമല്ല.
ശ്രീ :) പുതിന ആരോഗ്യത്തിനു നല്ലതാണെന്നു കേട്ടു.
Post a Comment