Thursday, April 07, 2011

ഈന്തപ്പഴം മാങ്ങാച്ചമ്മന്തി

ഈന്തപ്പഴം ചമ്മന്തിയുണ്ടാക്കിക്കഴിഞ്ഞാൽ അടുത്തത് ഇതാണ്. ഈന്തപ്പഴത്തിനൊപ്പം മാങ്ങയും കൂട്ടിയൊരു ചമ്മന്തി. മാങ്ങാക്കാലത്ത് മാങ്ങ കൊണ്ടൊരു വിഭവം വേണ്ടേ?

വേണ്ടത് :-



മാങ്ങ - ഒന്ന് ചെറുത്.
ഈന്തപ്പഴം - പത്തു പന്ത്രണ്ട്. കുരുവില്ലാത്തതോ, കുരു കളഞ്ഞതോ.
ഉഴുന്നുപരിപ്പ് - രണ്ട് ടീസ്പൂൺ.
കായം പൊടി - കുറച്ച്.
ഉപ്പ് - വേണ്ടതനുസരിച്ച്.
വെളിച്ചെണ്ണ - ഒരു ടേബിൾസ്പൂൺ.
കറിവേപ്പില - പത്തില.
ചുവന്ന മുളക് - നാല്.




മാങ്ങ തോലു കളഞ്ഞ് കഷണങ്ങളാക്കുക. ഈന്തപ്പഴം നന്നായി ചെറുതാക്കുകയോ ചതയ്ക്കുകയോ ചെയ്യുക. അപ്പാടെ ഇട്ടാൽ മിക്സിയ്ക്ക് കേടാണ്.

വെളിച്ചെണ്ണ ചൂടാക്കി ഉഴുന്നുപരിപ്പ് ചുവക്കെ വറുക്കുക. കരിയരുത്. അതിനുമുമ്പേ മുളകും ഇട്ട് മൊരിക്കുക. അതിൽ കറിവേപ്പിലയും ഇട്ട് മൊരിച്ചെടുക്കുക.

ഉഴുന്നും മുളകും കായവും ഉപ്പും മാങ്ങയും കറിവേപ്പിലയും കൂടെ അരയ്ക്കുക. അധികം മിനുസം ആവണമെന്നില്ല. ഈന്തപ്പഴം ചേർക്കുക. ഒന്ന് അരഞ്ഞാൽ ഉപ്പ് നോക്കുക. വേണമെങ്കിൽ ചേർക്കുക. അധികം ആയിട്ടുണ്ടെങ്കിൽ, കാര്യമില്ലെങ്കിലും, അയ്യോ എന്നു പറയുക. എല്ലാം കൂടെ നന്നായരച്ച് എടുക്കുക. ഇത്രേ ഉള്ളൂ പണി.




ആദ്യം ഈന്തപ്പഴം അരച്ചാലും കുഴപ്പമില്ല. ഉഴുന്നുപരിപ്പ് ശരിക്കും അരയുന്നതാണ് നല്ലത്. ഈന്തപ്പഴം ഇട്ടാൽ എല്ലാം കൂടെ പറ്റിപ്പിടിക്കും.

മുളക് ഇത്രേം വേണ്ടെങ്കിൽ ചേർക്കേണ്ട.

5 comments:

മഞ്ജു said...

Hi ...

Okke try cheythu nokkanam...orornnu oru divasam.. :)
nale nhan vellarikka pachadi yum padavlanga thoranum undakkanam ennu karuthunnu..evening officil ninnu pokumbo padavalanga vanganam.. :) Mango items okke vayikkumbo vayil kappal odikkanulla vellam varunnu...I have already tried mathanga cherupayar curry.. and my chettan(husband)liked it very much :)

ശ്രീ said...

മാങ്ങായും ഈന്തപ്പഴവും മിക്സ് ചെയ്തും ചമ്മന്തിയാക്കാമല്ലേ?

:)

സു | Su said...

മഞ്ജു :)

ശ്രീ :) ഉണ്ടാക്കിനോക്കൂ.

ശ്രീ said...

ഒരു വിശേഷം

സു | Su said...

ശ്രീ :) കല്യാണമല്ലേ? ആശംസകൾ. സ്നേഹം. എല്ലാം മംഗളമായി നടക്കട്ടെ. (ശ്രീയുടെ ബ്ലോഗിൽ പോസ്റ്റുകൾ എപ്പോഴായാലും വായിക്കും കേട്ടോ. ചിലപ്പോൾ, തിരക്കിൽ കാണാൻ വൈകും, അത്രയേ ഉള്ളൂ).

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]