വേണ്ടത് :-

വെണ്ടയ്ക്ക - ഏഴെട്ടെണ്ണം.
തേങ്ങ - നാലു ടേബിൾസ്പൂൺ.
ജീരകം - കാൽ ടീസ്പൂൺ.
കുരുമുളകുപൊടി - കാൽ ടീസ്പൂൺ.
പച്ചമുളക് - മൂന്ന്.
പുളിയുള്ള മോര് - കാൽ ലിറ്റർ.
ഉപ്പ്, മഞ്ഞൾപ്പൊടി ആവശ്യത്തിന്.
വറവിടാൻ, കടുക്, കറിവേപ്പില, ചുവന്ന മുളക്.

തേങ്ങയും ജീരകവും മിനുസമായി അരയ്ക്കുക. വെണ്ടയ്ക്ക കഴുകി മുറിക്കുക.
വെണ്ടയ്ക്ക, കുരുമുളകുപൊടി, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ കുറച്ച് വെള്ളം ചേർത്ത് വേവിക്കുക. വെണ്ടയ്ക്ക വേഗം വേവും. കുക്കറിലൊന്നും വയ്ക്കരുത്. വെന്താൽ തേങ്ങ ചേർത്ത് ആവശ്യത്തിനു വെള്ളവും ചേർത്ത് തിളപ്പിക്കുക. മോരു ചേർക്കുക. തിളപ്പിച്ചാൽ നന്ന്. പുളിയുള്ള മോര് അല്ലെങ്കിൽ ശരിയാവില്ല. ഞാൻ മേമ്പൊടിയ്ക്ക് കുറച്ച് തൈര് ഒഴിച്ചു. അത് കട്ടയും വെള്ളവും പോലെ ആയി.

തിളച്ചാൽ കറിവേപ്പിലയിടുക. വാങ്ങി വറവിടുക. എളുപ്പമല്ലേ?
എരിവ് കൂടുതൽ വേണ്ടവർക്ക് കുറച്ച് കൂടുതൽ പച്ചമുളക് ഇടാം. വേണ്ടാത്തവർക്ക് കുറയ്ക്കാം.

ചോറെടുത്ത് കറിയൊഴിക്കുക, കഴിക്കുക.
9 comments:
ശരിയാ, ഇത് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാം. കട്ടികൂട്ടാന്‍ വേണ്ടി ഞാന്‍ ഒരു സ്പൂണ്‍ കടലമാവ് കലക്കി ചേര്‍ക്കാറുണ്ട്. :)
മോരു കറിയെന്നത് പുളിശ്ശേരി തന്നെയല്ലേ.....പുളിശ്ശേരി ഇല്ലാത്ത ഒരു ഊണിനെ കുറിച്ച് ആലോചിക്കാന്‍ പോലും സാധിക്കില്ല....
ചേച്ചി..
ഇതേ കറിയില്‍ വെണ്ടയ്ക്ക വറുത്തിട്ട് കണ്ടിട്ടുണ്ട് ... ഇതൊന്നു ട്രൈ ചെയ്യാം...
നടൂലെ ഫോട്ടോയില്‍ ഒരു മല്ലിയിട്ട കറിയുടെ നിറം... കുരുമുളകിട്ടതോണ്ടാണോ?
ബിന്ദൂ :) കടലമാവൊന്നും ചേർക്കാറില്ല. തേങ്ങയിൽത്തന്നെ കട്ടിയുണ്ടാക്കും.
മാറുന്ന മലയാളി :) പുളിശ്ശേരി എന്നും പറയാം.
Sranj :) ഫോട്ടോയുടെ കുഴപ്പം ആവും. എന്തായാലും മല്ലി, മോരുകറിയിൽ ചേർക്കാറില്ല.
ആദ്യത്തെ ചിത്രത്തിൽ ഒരു വെണ്ടക്ക എന്താ തലയും തിരിഞ്ഞിരിക്കുന്നത് ;)
മോരുകളിയും (ഇനി വെജിറ്റേറിയൻസ് കണ്ണടയ്ക്കുക) മീങ്കറിയും (ഇനി കണ്ണുതുറക്കാം ) കുത്തരിചോറും കൂട്ടി ഉണ്ണാൻ തോന്നുന്നേ...
മയൂര :) ആ വെണ്ടയ്ക്കയ്ക്ക് ഞാൻ മയൂര എന്നു പേരിടണോ? (തമാശയാണേ!). പിന്നെ ചോറു കൊണ്ടുള്ള കളി അധികം വേണ്ട. വണ്ണം വെച്ചാൽ കുറയ്ക്കാൻ പാടുപെടും. (തമാശയല്ല).
ഞങ്ങളിവിടെ അങ്ങനെ എന്തും ഇട്ട് എന്തു കറിയും ഉണ്ടാക്കും. ;) പക്ഷേ, മോരു കറിയില്‍ വെണ്ടയ്ക്ക ട്രൈ ചെയ്തിട്ടില്ല. ഇനി ഒന്നു ശ്രമിയ്ക്കാം :)
ശ്രീ :) വെണ്ടയ്ക്ക പച്ചടി ഉണ്ടാക്കാറുണ്ടോ? അതും നന്നാവും.
[b]ചങ്ങാതിയുടെ അഭ്യര്‍ത്ഥന !
നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചു. നന്നായിട്ടുണ്ട്,. ദയവായി നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ മലയാളത്തിലെ ആദ്യ സോഷ്യല്‍ നെറ്റ്വര്‍ക്ക് അയ ചങ്ങാതിയില്‍ ഒരു പ്രൊഫൈല്‍ തുടങ്ങുവാനും നിങ്ങളുടെ ബ്ലോഗുകള്‍ അതിലും എഴുതുവാനോ സമയമില്ലെങ്കില്‍ ഒന്ന് കോപ്പി & പേസ്റ്റ് എങ്കിലും ചെയ്യുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
എന്ന് ആനന്ദ്, (ചങ്ങാതി . ഇന്‍ വെബ്സൈറ്റ് ന്റെ നിര്‍മാതാവ് )
കോഴിക്കോട് , 9496809256 ഇമെയില്‍: anandnambissan2@gmail.com
website: http://www.changathi.in
* I read your blogs & i like it..
I am kindly request to you for create a profile on CHANGATHI.IN First social network in Malayalam & copy your blogs or create new one in changathi.
Changathi.in - Administrator website: http://www.changathi.in[/b]
Post a Comment