
മാങ്ങ - അധികം പുളിയില്ലാത്തത് രണ്ടെണ്ണം. പുളിയുണ്ടെങ്കിലും കുഴപ്പമൊന്നുമില്ല. കൂട്ടാനു പുളിയുണ്ടാവും, അത്രതന്നെ.
ചക്കക്കുരു - ഒരു പത്തുപതിനഞ്ചെണ്ണം.
തേങ്ങ - നാലു ടേബിൾസ്പൂൺ.
ജീരകം - കാൽ ടീസ്പൂൺ.
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ.
മുളകുപൊടി - കാൽ ടീസ്പൂൺ.
ഉപ്പ്.
വറവിടാനുള്ളത്.
കറിവേപ്പില.

മാങ്ങ തോലുകളഞ്ഞ് മുറിച്ചുവയ്ക്കുക.
തേങ്ങയും ജീരകവും ചേർത്ത് അരയ്ക്കുക.

ചക്കക്കുരു, ആദ്യം വേവിച്ച് തോലുകളഞ്ഞെടുക്കാം. അല്ലെങ്കിൽ തോലുകളഞ്ഞ് വേവിയ്ക്കാനിടാം. നിങ്ങൾക്ക് എളുപ്പം എങ്ങനെയാണോ അങ്ങനെ. കുക്കറിൽ കുറച്ചുനേരം വേവിച്ചാൽ അത് വേഗം തോലുകളഞ്ഞ് എടുക്കാം.
ചക്കക്കുരു ആദ്യം വേവിച്ചിട്ടുണ്ടെങ്കിൽ, അതും മാങ്ങാക്കഷണങ്ങളും ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഇട്ട് കുറച്ച് വെള്ളവും ഒഴിച്ച് വേവാൻ വയ്ക്കുക.
അല്ലെങ്കിൽ, ചക്കക്കുരു, വെള്ളവുമൊഴിച്ച് വേവിയ്ക്കാൻ ഇടുക. അതു വെന്താൽ മാങ്ങയും ബാക്കിയുള്ളതൊക്കെയും ചേർക്കുക. മാങ്ങ പെട്ടെന്ന് വേവും.
ഒക്കെ വെന്താൽ തേങ്ങയരച്ചത് ചേർക്കുക. ആവശ്യത്തിനു വെള്ളവും ചേർക്കുക. വെന്തതിൽ വെള്ളമില്ലെങ്കിൽ മാത്രം വീണ്ടും വെള്ളം ചേർത്താൽ മതി.

തിളപ്പിക്കുക. തിളച്ചാൽ ഒന്നോ രണ്ടോ തണ്ട് കറിവേപ്പില ഇടുക. വാങ്ങിവച്ച് വറവിടുക. പച്ചമുളക് രണ്ടെണ്ണം, കഷണങ്ങൾ വേവിക്കുമ്പോൾ ചീന്തിയിടുകയും ചെയ്യാം. മുളകുപൊടി ഇടാതെ, തേങ്ങയരയ്ക്കുമ്പോൾ രണ്ട് - മൂന്ന് ചുവന്ന മുളക് ചേർത്ത് അരയ്ക്കുകയും ചെയ്യാം.
7 comments:
സു ചേച്ചി കലക്കി, എന്റെ അമ്മയുടെ കൂട്ടാന്‍. എങ്ങനെ ഉണ്ടാക്കും അന്നരിയതെയ വിഷമിക്കുകയിരുന്നു . കിട്ടി പോയി. ( അമ്മ പിണക്കത്തിലാ )
ഇഷ്ടമുള്ള ഒരു വിഭവം തന്നെയാണ് ഇതും :)
നീമ :)
ശ്രീ :)
അടിപൊളി .. ഇനി ചക്കക്കുരൂന് ഈ പോണ്ടിച്ചേരിയിൽ എവിടെ പോകും ഞാൻ ദൈവമേ..
Sranj :) അവിടെ ചക്കയില്ലേ?
ഇതെന്റെ ഫേവറിറ്റ് :)
innu sick leave ennu paranju veetil irunnathu kondu gunam undayi.. ningalude blog vayikkan patti... vallya upakaram ketto..
Post a Comment