വീട്ടില്‍ ഉണ്ടാക്കുന്ന കൊണ്ടാട്ടത്തിന്റെ രീതി ഇങ്ങനെയാണ്.
നന്നായിപ്പൊടിച്ച അരി
മുളകുപൊടി
ഉപ്പ്
ജീരകം
എള്ള് ആവശ്യമെങ്കില്‍
കായം
അരിപ്പൊടിയ്ക്ക് ആവശ്യമായ രീതിയില്‍ ഇതൊക്കെ നിങ്ങളുടെ രുചിയ്ക്ക് അനുസരണമായി ചേര്‍ക്കുക. ഒരു ഗ്ലാസ്സ് അരിപ്പൊടി കൊണ്ട് ആദ്യം നന്നായി ഉണ്ടാക്കി നോക്കിയിട്ട് വലിയ തോതില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുക.
ഒരു പാത്രത്തില്‍ വെള്ളം തിളയ്ക്കാന്‍ വയ്ക്കുക. ഒരുഗ്ലാസ്സിന് നാലഞ്ച് ഗ്ലാസ്സ് വെള്ളം വേണ്ടിവരും. തിളയ്ക്കുന്ന വെള്ളത്തിലേക്ക് അരിപ്പൊടി ഇട്ട് കുറുക്കുക. നന്നായി കുറുകിക്കഴിഞ്ഞ് വാങ്ങിയാല്‍, ബാക്കിയുള്ള ചേരുവകളൊക്കെ ചേര്‍ത്ത് കുഴയ്ക്കുക.
മുറുക്ക് പിഴിയുന്ന നാഴിയിലിട്ട് പ്ലാസ്റ്റിക് കടലാസ്സിലേക്കോ, തുണിയിലേക്കോ പിഴിയുക. നക്ഷത്രച്ചില്ലോ, വേറെ ചില്ലോ ഇട്ട് പിഴിയുക.
ആകൃതിയൊന്നും നോക്കേണ്ട. നീളത്തില്‍ നീളത്തില്‍ നിങ്ങള്ക്കാവുന്നതുപോലെ പിഴിഞ്ഞാല്‍ മതി. നാഴിയിലൂടെ പിഴിയാന്‍ പാകത്തിനുള്ള കൂട്ട് ആവണം. കുറുക്കിക്കഴിഞ്ഞ് ബാക്കിയൊക്കെ ഇട്ടതിനുശേഷം വെള്ളം പോരെന്നുണ്ടെങ്കില്‍ ചൂടുവെള്ളം ചേര്‍ത്ത് കുഴയ്ക്കുക. മിക്കവാറും ആവശ്യം വരില്ല.
പിഴിയുമ്പോള്‍ ഇങ്ങനെയൊന്ന് പരീക്ഷിച്ചു.
പിഴിഞ്ഞതിനുശേഷം നല്ല വെയിലത്തുവെച്ച് നന്നായി ഉണങ്ങുന്നതുവരെ ഉണക്കുക. ഇടയ്ക്ക് വെയിലത്ത് വയ്ക്കാതെയൊന്നും ഇരിക്കരുത്. നന്നായി ഉണങ്ങിയാല്‍ കുറേക്കാലം ഇരിക്കും.
വറുത്ത് കഴിക്കുക.
ഇവിടെ ഉണ്ടാക്കിയത് നന്നായിരുന്നു. നിങ്ങളുണ്ടാക്കിയാല് അതിനേക്കാള്‍ നന്നാവും. ശരിക്കും വെളുത്തനിറം ആവും. ഞാന്‍ നന്നായി എണ്ണയിലിട്ട് അല്‍പ്പം ചോപ്പിച്ചു.
സാബൂദന/സാഗോ ചേര്‍ത്തും ഉണ്ടാക്കും. പപ്പടവും കൊണ്ടാട്ടവുമൊക്കെ. പല രീതിയിലും ഉണ്ട്. ഇവിടെപ്പറഞ്ഞിരിക്കുന്നത് ഞാന്‍ ചെയ്തിരിക്കുന്നതുപോലെ അരി മാത്രം ഉള്ളതാണ്. എളുപ്പരീതിയില്‍.
9 comments:
കൊതിപ്പിയ്ക്കാനായിട്ട് ഓരോരോ പോസ്റ്റുകള്‍...
:)
ശ്രമിച്ചു നോക്കാം
കൊണ്ടാട്ടം കൊള്ളാം....;)
സൂ ചേച്ചി...
നല്ല രസമുള്ള ആട്ടം ഈ കൊണ്ടാട്ടം
കൊണ്ടാട്ടത്തിലൊരു കറിവേപ്പിലയാട്ടം...അടിപൊളി
നന്മകള് നേരുന്നു
എന്താ ഈ സാബൂദന?
കുറച്ച് ഞാനെടുത്തോട്ടെ, അമ്മായി തന്നു വിട്ടത് തീര്‍ന്നു.കറിവേപ്പില എന്ന് എഴുതിയ കണ്ടപ്പോ പായയില്‍ (നീളത്തിലുള്ള പാ വിരിച്ച്, അതില്‍ തുണി വിരിച്ചാണ് അമ്മായി ഉണ്ടാക്കുക) എന്റെ പേരും കൃഷ്ണകൃപ എന്നും ഒക്കെ എഴുതാറുള്ളത് ഓര്‍ത്തു. ഇപ്പോഴും എത്ര വയ്യെങ്കിലും എനിക്ക് ഇത് ഉണ്ടാക്കി തന്നുവിടും. ചിലതൊക്കെ അങ്ങിനെ ആണല്ലോ. :)
കലാകൌമുദി മലയാളം ബ്ലോഗിനെ ഒന്നടങ്കം അപമാനിച്ചതില്‍ പ്രതിഷേധിച്ച് 11 - 2 - 2008 തിങ്കളാഴ്ച രാവിലെ 6 മണിമുതല്‍ 24 മണിനേര ബ്ലോഗ്ഗര്‍ത്താല്‍ പ്രഖ്യാപിച്ച വിവരം അറിയിക്കുന്നു . ആയതിനാല്‍ 11.2.08 രാവിലെ 6 മണി മുതല്‍ 12.2.08 രാവിലെ 6 മണി വരെ ആരും തന്നെ ബ്ലോഗ് പോസ്റ്റാതെയും മറ്റ് ബ്ലോഗുകള്‍ വായിക്കാതെയുംകമന്റ് എഴുതാതെയും ബ്ലോഗുകള്‍ അടച്ച് ഈ പ്രതിഷേധ ബ്ലോഗ്ഗര്‍ത്താലില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .
Surya kerala tha??
Santhosham :)
Nalla assalu malayalam recipes! :)
Great blog!
I think I heard abt you a few months back when Yahho plagiarised some of your contents or so..
Surya By the way we have started a friendship chain in india where we send ingredients through mail..we have to cook something with it and blog!
Details are there in the side bar of my blog.
Nirbandhikkanilya..only if you are interested :)
ശ്രീ :)
റഫീക്ക് :) ശ്രമിക്കൂ.
വഴിപോക്കന് :)
മന്‍സൂര്‍ :)
അപര്‍ണ്ണ :) സാബൂദന/സാഗോ/സാവൂനരി/ചൌവ്വരി. വെളുത്ത് വെളുത്തത്. എനിക്കും ഇതൊക്കെ ആരെങ്കിലും തരുന്നതു തന്നെ ഇഷ്ടം.
ഭാരതി :) സ്വാഗതം. ഇവിടെ വന്നതില്‍ നന്ദി. ബ്ലോഗ് നോക്കാന്‍ വരാം. മെയിലിന്റേയും റെസിപ്പിയുടേയും കാര്യം തീരുമാനിക്കാം.
Seri Su ! :)..samayam kittumbo mathi :)..interested anengil comment boxil evideyengilum onnu ariyichal mathi :)
Keralatho Indiayil mattevideyengilum blog cheyyuna food bloggers undengil enne ariyichal nandiyundu :)
Post a Comment