Friday, August 17, 2007

ഓട്സ് പായസം


രണ്ട് ഗ്ലാസ്സ് വെള്ളം തിളപ്പിക്കുക. തിളയ്ക്കുന്ന വെള്ളത്തിലേക്ക്, അര ഗ്ലാസ്സ് ഓട്സ് ഇടുക. വെന്തുകഴിഞ്ഞാല്‍, ആവശ്യത്തിന് ശര്‍ക്കര ചേര്‍ക്കുക. ശര്‍ക്കരയും യോജിച്ച് കഴിഞ്ഞാല്‍, ചിരവിയ തേങ്ങ, (ഏകദേശം കാല്‍ ഗ്ലാസ്സ്) അതിലേക്കിടുക. കുറച്ച് സമയം വെക്കണം. ഇളക്കിക്കൊടുക്കുകയും വേണം. അല്ലെങ്കില്‍ തീ താഴ്ത്തി വെച്ച് വേവിക്കണം. വാങ്ങിവെച്ച് ഏലയ്ക്കാ പൊടിച്ചത് ചേര്‍ക്കുക. വേണമെങ്കില്‍ അല്‍പ്പം നെയ്യും ചേര്‍ക്കാം.

ഇതേപോലെ, തേങ്ങയ്ക്ക് പകരം തേങ്ങാപ്പാലൊഴിച്ചും ഉണ്ടാക്കാം.

തേങ്ങയ്ക്കും, ശര്‍ക്കരയ്ക്കും പകരം, പാലും പഞ്ചസാരയും ചേര്‍ത്തും ഉണ്ടാക്കാം.

7 comments:

സഹയാത്രികന്‍ said...

എന്റെ സൂവേച്ചി... മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കരുത്... ഇവിടെ നല്ലോരു ഊണൂ കിട്ടണില്ല.... അതിന്റിടേല്‍ ഇങ്ങനേം ചില പരീക്ഷണങ്ങള്‍.... ഒന്നാന്തി തന്നെ മനുഷ്യനെ കൊതിപ്പിച്ചു....

സു | Su said...

അങ്ങനെ പറയല്ലേ സഹയാത്രികാ. പാചകം വീട്ടില്‍ത്തന്നെ ചെയ്യൂ. എന്നാലിതൊക്കെ ശരിയാവും. :)

മയൂര said...

ചക്ക പായസം ഉണ്ടാക്കാനുള്ള തയാറെടുപ്പായിരുന്നു, അതിനിടയ്ക്കാണ് ഇത് കണ്ടത്, എനിക്ക് കന്‍ഫ്യൂഷന്‍...ഇല്ല ചക്ക തന്നെ ആദ്യം:) പിന്നെ ഇത്...:)

സാരംഗി said...

ഇന്ന് ഇത് പരീക്ഷിച്ചു, നന്നായിട്ടുണ്ട് സൂ. പാലില്‍ ഓട്സ് വേവിച്ചിട്ട് അല്പം തേങ്ങാപ്പാല്‍ കൂടി ചേര്‍ത്തിളക്കിയാണ്‌ ഉണ്ടാക്കിയത്. പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേര്‍ത്തു. വണ്ടര്‍ഫുള്‍.

ശാലിനി said...

ഈ പായസം ഞാനുണ്ടാക്കും. നന്ദി സൂ. ആദ്യമായിട്ടാണ് ഓട്സുകൊണ്ട് വേറിട്ടോരു വിഭവം കേള്‍ക്കുന്നത്.

Prashanth said...

ഈ ബ്ളോഗിലെ 5 പോസ്റ്റ്കള്‍ എണ്റ്റെ ബ്ളോഗില്‍ നിന്നും അടിച്ചുമാറ്റി പോസ്റ്റ്‌ ചെയ്തിരിക്കുന്നു... മര്യാദക്ക്‌ മായ്ച്ചു കളയുക...

Anaswara said...

oats kondu paayasam vaikkano puttu undaakkano enna confusionil aayirunnu njaan... confusion maari... paayasam thanne vachu...paalum panchasaarayum cherthaanu vachathu... neyyil kurachu andipparippum munthiriyum koodi varuthittu... elakka podiyum ittu... adipoli... su chechi... thanks...

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]