കാരറ്റ് ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ എ അടങ്ങിയിട്ടുള്ള കാരറ്റ് കണ്ണുകള്‍ക്ക് നല്ലതാണ്. സൌന്ദര്യവര്‍ദ്ധനവസ്തുവായിട്ടും ഉപയോഗിക്കാം. മുഖത്തൊക്കെ തേച്ചാല്‍ നന്നായിരിക്കും. പ്രത്യേകിച്ച്, കടം വാങ്ങിയത് തിരിച്ചുവാങ്ങാന്‍ വരുന്നവരുടെ മുന്നില്‍. ;)
കാരറ്റ്, വിവിധ കറികളില്‍ ഉപയോഗിക്കാം. സാമ്പാറില്‍, മസാലക്കറിയില്‍, എരിശ്ശേരിയില്‍. പിന്നെ കാരറ്റ് ജ്യൂസ് ദിവസവും കുടിച്ചാല്‍ തൊലിക്ക് തിളക്കം കൂടുമെന്ന് പറയപ്പെടുന്നു. ഹല്‍വയുണ്ടാക്കിത്തിന്നുകയാണെങ്കില്‍ വണ്ണവും കൂടും. പായസവും വെച്ച് കുടിക്കാം.
കാരറ്റ് ദിവസവും തിന്നുന്നത്, മൊത്തത്തില്‍ ആരോഗ്യത്തിന് നല്ലതെന്ന് ചുരുക്കം. മസാലയും, പഞ്ചസാരയും ഒന്നും ഇല്ലാതെ.
കാരറ്റ് ചട്ണി, അല്ലെങ്കില്‍ ചമ്മന്തി പലതരത്തിലും ഉണ്ടാക്കാം. ഇവിടെ ഉണ്ടാക്കിയത്, തേങ്ങയുടെ കൂടെ ചേര്‍ത്താണ്.
ഒരു മുറിത്തേങ്ങ ചിരവിയെടുക്കുക.
കാരറ്റ് 3 എണ്ണം പുറമെനിന്ന് കുറച്ച് തൊലി കളഞ്ഞ്, ചെറുതായി മുറിക്കുക. മിക്സിയില്‍ അപ്പാടെ ഇടുന്നതിന് ബുദ്ധിമുട്ടില്ലെങ്കില്‍ അങ്ങനെയും ആവാം. ;)
വറ്റല്‍ മുളക് - 5- 6 എണ്ണം
ഉപ്പ്- പാകത്തിന്.
കറിവേപ്പില - കുറച്ച്
എല്ലാം കൂടെ അരച്ചെടുക്കുക. എന്നാല്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് ആയി.
മുളക് കൂടുതലോ കുറച്ചോ ചേര്‍ക്കുക. നിങ്ങളുടെ ആവശ്യം പോലെ. ഒരു മുറിത്തേങ്ങയുടേത് കുറേ ഉണ്ടാവും. അളവ് കുറച്ച് പരീക്ഷിക്കുക.
ഇനി, പച്ച മുളക്, ഇഞ്ചി, ചേര്‍ത്ത്, അല്പം മാത്രം തേങ്ങ ചേര്‍ത്ത് ഉണ്ടാക്കാം.
വെളുത്തുള്ളിയും വേണമെങ്കില്‍ കൂടെ ചേര്‍ക്കാം.
തേങ്ങ ചേര്‍ക്കാതെ, കാരറ്റ്, വറ്റല്‍ മുളക്, കറിവേപ്പില, ചെറിയ ഉള്ളി ചേര്‍ത്ത് ഉണ്ടാക്കാം.
കാരറ്റും പച്ചമാങ്ങയും, കറിവേപ്പിലയും, ഉപ്പും ഇട്ട് ഉണ്ടാക്കാം.
പുളി ചേര്‍ത്തും ഉണ്ടാക്കാം.
തേങ്ങ ഉണ്ടായാല്‍ നല്ലത്. മധുരമുള്ളതും അല്ലാത്തതും ഉണ്ട്. കുഴപ്പമില്ല. കുറച്ചൊരു കയ്പ്പ് വരും ചിലതിന്. സാരമില്ല.
വെള്ളം ഒരു രീതിയിലും ചേര്‍ക്കേണ്ട കാര്യം ഇല്ല.
17 comments:
ഫോട്ടൊയില്‍ ഒരു കരറ്റെന്താ വടി പോലെ നീണ്ടിരിക്കണേ..? ആരെങ്കിലും റെസിപ്പി കട്ടോണ്ടു പോകന്‍ വന്നാല്‍ തല്ലാനണോ..?
ചട്ണി ഉണ്ടാക്കി തിന്നിട്ടു തന്നെ കാര്യം . സൌന്ദര്യം കൂടുമല്ലോ അല്ലെ? എവിടെന്ന് ..ഉണ്ടെങ്കില്‍ അല്ലേ കൂടൂ..അല്ലെ.. ഹ ഹ
എന്റെ കമന്റിടണ്ട.. പോരെ..
അപ്രൂവലേ...!! അതു ഞാന്‍ കണ്ടില്ല അല്ലെങ്കില്‍ കമന്റ് ഇടില്ലായിരുന്നു.
please remove my previous and this comment.
Anonies ivite varilla. ini bloggers nem viswasam illenkil pinnenthina ezhuthi evite itunney?
ഡാ.. ഡാ.. ഉണ്ണിക്കുട്ടാ, പിണങ്ങിപ്പോവാതെ :-) ദേ നിന്റെ കമന്റ് അപ്രൂവ് ചെയ്തു. ഈ കൊച്ചു പിള്ളേരുടെ ഒരു കാര്യം.
ഉണ്ണിക്കുട്ടാ കമന്റ് വെച്ചതില്‍ നന്ദിയുണ്ടേ. :)പിണങ്ങിപ്പോവല്ലേ. ചട്ണി ഉണ്ടാക്കും എന്ന് പറഞ്ഞതില്‍ സന്തോഷം.
കുതിരവട്ടന്‍ :)
പതിനഞ്ചുരൂപയ്ക്ക് കവറിലടച്ചുവരുന്ന ദോശമാവ് വാങ്ങി ഫ്രിഡ്ജില്‍ വച്ച് രാവിലേയും വൈകുന്നേരവും ദോശഫെസ്റ്റിവല്‍ നടത്തുകയാണ് ഞാന്‍. ദോശയ്ക്ക് കറിയായി തേങ്ങാചട്ട്നിയും ടൊമാറ്റോ കറിയും മുളകുപൊടിയും തിന്നു മടുത്തു.
രണ്ടു ദിവസം മുന്‍പ് ഈ 22 കാരറ്റ് ഒന്നു ട്രൈ ചെയ്തു. രുചിയുണ്ട്. സന്തോഷം. സൂ, ഇതുപോലുള്ള പുതുമയുള്ള എളുപ്പമുള്ള രുചികള്‍ ഇനിയും കിട്ടിയാല്‍ നന്നായിരുന്നു.
ബാച്ചികളേ നിങ്ങള്‍ക്ക് ഉപകാര പ്രദമാണ് ഇത്തരം നമ്പരുകള്‍ (ഞാനും ഇപ്പോള്‍ ഒരു ബാച്ചി. “വെക്കേഷന്‍ ബാച്ചി”)
സു, ഈ 22 കാരറ്റ് റെസിപ്പി ഒന്നു നോക്കണമല്ലോ. അടുത്ത തവണ ദോശ ഉണ്ടാക്കുമ്പോള്‍ ആവട്ടെ. അത് ഇനിയും എന്നാണോ ആവോ?
കൊറിയയില്‍ തേങ്ങക്ക് മുടിഞ്ഞ വില ആയതിനാല്‍, തേങ്ങ ഇടാതെ ഒന്നു പയറ്റിനോക്കാം എന്നു തോന്നുന്നു.
കാരറ്റ് ചട്ണിയുണ്ടാക്കി കഴിച്ച് രസിക്കാന്‍ പറ്റിയില്ല, പക്ഷെ ആ വിവരണം വായിച്ചു, നന്നേ രസിച്ചു.
സൂ:)
അറിവില്ലാ പൈതങ്ങളെ കാത്തുരക്ഷിക്കണേ:)
എനിക്കറിയില്ലായിരുന്നു..ഈ സൂ ആണു യാഹൂനെ മുട്ടുകുത്തിച്ചതെന്നു:)
ഇഞ്ചിപ്പെണ്ണിനെക്കേറി അനിയത്തി എന്നും വിളിച്ചും പോയി...
മാളികപ്പുറമേ ക്ഷമിക്കൂ:)
എന്റെ ദൈവമേ..അല്ലെങ്കില്‍ അറിവില്ലാ പൈതങ്ങളെ കാത്തുരക്ഷിക്കണേ:)
ഈ സൂ ആണു യാഹൂനെ സലാം പറയിപ്പിച്ചതെന്നു അറിയില്ലാരുന്നു:)
ക്ഷമിക്കൂ മാളീകാപ്പുറമേ:)
"പതിനഞ്ചുരൂപയ്ക്ക് കവറിലടച്ചുവരുന്ന ദോശമാവ് " ദോശയുടെ പി.ഡി.എഫ് രൂപം എന്നാ സു.കൃ. (സുനില്‍ കൃഷ്ണന്‍)അതിനെ വിശേഷിപ്പിക്കുന്നത്, കുമാറെ. -സു-
സൂ , ഞാനും നാളത്തെ ദോശക്ക് ഈ കാരറ്റ് ചമ്മന്തി ഉണ്ടാക്കിയിട്ടു പറയാം.നല്ല പടങ്ങള്‍ കേട്ടോ!
എന്റെ ഭാര്യ ഇന്നു ഇതു ഉണ്ടാക്കുന്നുണ്ട്. ജീവനോടെ ഉണ്ടെങ്കില്‍ നാളെ വന്നു ബാക്കി കമന്റിടാം
തമാശയാ കെട്ടൊ... :)
സൂവേച്ചി..
എന്തായാലും ഈ കാരറ്റ് ചട്ട്ണി ഉണ്ടാക്കാന്‍ തീരുമാനിച്ചു ട്ടോ..മുമ്പുള്ള ഐറ്റംസ് പൊലെ ഇതും സ്വാദിഷ്ടമാണെന്ന് പ്രത്യാശിക്കുന്നു...
ബാക്കി ഉണ്ടാക്കിയ ശേഷം എഴുതാം
വ്യത്യസ്തങ്ങളായ പാചകകുറിപ്പുകളുമായെത്തുന്ന ചേച്ചിക്ക്
അഭിനന്ദനങ്ങള്‍
അവിയലിലോ സാമ്പാറിലോ ഇട്ടു കഴിക്കുമെന്നല്ലാതെ കാരറ്റ് അങ്ങനെ കഴിക്കാറില്ല. ഇനി ഇതൊന്നു പരീക്ഷിച്ചു നോക്കാം.
കാരറ്റ് ചട്ണി സന്ദര്‍ശിച്ച് അഭിപ്രായം പറഞ്ഞ, കുമാര്‍, റീനി, പ്രമോദ്, കൈതമുള്ള്, തമ്പിയളിയന്‍, സുനില്‍, സപ്ന, കുട്ടു, ദ്രൌപതീവര്‍മ്മ, വനജ എന്നിവര്‍ക്ക് നന്ദി.
njaanum undaaki carrot chatni... entethaaya modificationsodu koodi... modification ennu parayaan maathram onnum illa... kayyil thadanjathellam njaan angu ittu... athra thanne... carrot, pacha maanga, kurachu naalikeram, cheriya ulli, inji, pachamulaku... ithellam idichu (ente mixi kedaayi... athukondu arakkan nivruthiyillaathey poyi...) oru chammanthi... carrot ishatamillatha aalaanu ente bharthaavu... aalkku polum ishtamaayi... thanks su chechi...
Post a Comment