Monday, January 22, 2007

കേസരി























സൂചി റവ - ഒരു കപ്പ്

പഞ്ചസാര - 1 1/2 കപ്പ്

നെയ്യ് - 1 കപ്പ്

ഏലയ്ക്ക 4-5 എണ്ണം തൊലികളഞ്ഞ് പൊടിച്ചത്

അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, കുറേശ്ശെ.

ചൂടാക്കിയ വെള്ളം - രണ്ട് കപ്പ്. നോക്കിയിട്ട് ചേര്‍ക്കുക.

മഞ്ഞക്കളര്‍ - ഒരു നുള്ള്.

റവ, കുറച്ച് കുറച്ച് നെയ്യൊഴിച്ച് നല്ലപോലെ വറുക്കുക.

ഏലയ്ക്ക ചേര്‍ക്കുക.

അണ്ടിപ്പരിപ്പും മുന്തിരിയും അല്‍പ്പം നെയ്യില്‍ വറുത്തെടുത്ത് ചേര്‍ക്കുക. കളര്‍ ചേര്‍ക്കുക.

പഞ്ചസാര ചേര്‍ത്ത് യോജിപ്പിച്ച്, റവ വേവാന്‍ ആവശ്യമായ വെള്ളം ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കുക. വെന്ത് കട്ടി ആയാല്‍ വാങ്ങുക.

നെയ്യ്, ബാക്കിയുണ്ടെങ്കില്‍, പഞ്ചസാര ഇടുമ്പോള്‍ ചേര്‍ക്കാവുന്നതാണ്.

കുറച്ച് പാല്‍ ചേര്‍ക്കാവുന്നതാണ്.



16 comments:

സു | Su said...

റവ കേസരി. ഓരോ സ്പൂണ്‍ മാത്രം.

Anonymous said...

ആദ്യത്തെ സ്പൂണ്‍ റവകേസരി ഞാനെടുത്തു.അതോണ്ട്‌ കൂടണ തടിയങ്ങ്‌ കൂടിക്കോട്ടെ.(ഡയറ്റിങ്ങിലാ..ഹി..ഹി...)

ശാലിനി said...

എനിക്കും വേണം.

ഫോട്ടോകള്‍ നന്നായി. അതുകണ്ട് കൊതിപിടിച്ചു. ഏതായാലും പ്രിന്റ് എടുത്തുകൊണ്ടുപൊകുകയാണ്, ഉണ്ടാക്കിനോക്കണം.

sandoz said...

കേസരിയുടെ ചിത്രം കണ്ടിട്ട്‌ ഒരു 'ലുക്ക്‌' ഒക്കെയുണ്ട്‌.

ഏതായാലും ശാലിനി കേസരി ഉണ്ടാക്കുന്നുണ്ടെന്ന് അറിയിച്ച സ്ഥിതിക്ക്‌ ഒരു രണ്ടു ദിവസം ക്ഷമിക്കാം.

രണ്ടു ദിവസം കഴിഞ്ഞ്‌ ശാലിനിയുടെ പോസ്റ്റോ കമന്റോ ഒന്നും കണ്ടില്ലെങ്കില്‍ പാചക പരിപാടി ഉപേക്ഷിക്കുകയും ചെയ്യാം....ഏത്‌.

Unknown said...

വോവ്.. എന്താ പടം? ആ ഗാര്‍നിഷിങ് കലക്കി. കാണുമ്പഴേ തിന്നാന്‍ തോന്നുണു. കണ്ണൂര് സ്റ്റാന്റിലെറങ്ങി ‘കുട്ടിമാമാ..‘ എന്ന ട്യൂണില്‍ ‘സൂ ചേച്ചീ’എന്ന് വിളിച്ചാല്‍ പോരേ? വീട്ടില്‍ കൊണ്ട് പോയി ഇതൊക്കെ തരുമല്ലോ? :-)

സു | Su said...

ചേച്ചിയമ്മേ സന്ദര്‍ശനത്തിന് നന്ദി. ഒരു സ്പൂണ്‍ ആക്കണ്ട, കുറേ കഴിക്കൂ. എന്നിട്ട് ഓടൂ.

ശാലിനീ :) ഉണ്ടാക്കൂ. നന്നായിരിക്കും. മധുരം കൂട്ടുകയോ കുറയ്ക്കുകയോ ആവാം.

സാന്‍ഡോസേ :) ശാലിനി വന്നില്ലെങ്കില്‍, ഞാന്‍ ഗോതമ്പുണ്ട തിന്നേണ്ടിവരും എന്നാണല്ലേ?

ദില്‍‌ബൂ :) കണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് സൂച്ചേച്ചി എന്ന് വിളിച്ചാല്‍, ചിലപ്പോള്‍ അവിടെനിന്ന് തന്നെ കിട്ടും. ;) വീട്ടിലേക്ക് പോകേണ്ടിവരില്ല.

Rasheed Chalil said...

സു ചേച്ചീ ഇതൊന്ന് ഉണ്ടാക്കി നോക്കിയിട്ട് തന്നെ കാര്യം... ഫോട്ടോയ്ക്ക് നല്ല ടേസ്റ്റ്.

സു | Su said...

ഇത്തിരീ :) ഉണ്ടാക്കൂ.

qw_er_ty

Unknown said...

എച്ചൂസ്മീ...

സൂ ചേച്ചീ... ചേച്ചി മുറ്റാണല്ലോ...കിടിലം ... ഞാന്‍ ആ ഗോബി മഞ്ജൂരിയന്‍ പരീക്ഷിച്ചു. സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റ്!! റൂമില്‍ പയ്യന്‍മാരെല്ലാം എന്നെ ആസ്ഥാന കുക്കര്‍ ആക്കി മാറ്റി! (മെനക്കേടായി...). ഇപ്പൊ ശനി, ഞായര്‍ , മറ്റ് ഒഴിവു ദിവസങ്ങളൊക്കെ അടുക്കളയില്‍ നിന്നിറങ്ങാന്‍ സമയമില്ല... തീറ്റയോ തീറ്റ!!

ഓക്കെ... കാര്യത്തിലേക്ക്- ഒരു കാര്യം പര്‍സണലായി പറയാനുണ്ട്. വിരോധമില്ലെങ്കില്‍, എന്നെ ഒന്ന് ഈ മെയില്‍ ചെയ്യൂ... അല്ലെങ്കില്‍ താങ്കളുടെ മെയില്‍ ഐഡി തരൂ...

my email id is santhoshj@gmail.com or santhosh.janardhanan@cybernetsoft.com

contact me on either of these mail IDs...

ഒരു നല്ല കാര്യത്തിനാ...!!! :)

P Das said...

കേസരി ഉണ്ടാക്കി.. നല്ല രുചിയുണ്ടാരുന്നു :)

സു | Su said...

പൊന്നമ്പലം,

അധികം തിന്നല്ലേ. പിന്നെ എന്നെപ്പോലെ ആവും. ;)

ചക്കരേ ഉണ്ടാക്കിയതിലും, ഇവിടെ വന്ന് പറഞ്ഞതിനും നന്ദിയുണ്ട്. :)

ശാലിനി said...

സൂ ഞാന്‍ കേസരി ഉണ്ടാക്കിയില്ല. സമയം കിട്ടിയില്ല. പക്ഷേ “ഗോബി“ ഉണ്ടാക്കി. കമന്റ് ഇട്ടിട്ടുണ്ട് അവിടെ.

ഇത് ഉണ്ടാക്കിയിട്ട് പറയാം.

Kaithamullu said...

മധുരം കണ്ടാല്‍ ഞാന്‍ ഓടും, അതിനാല്‍ ‘വിധി’ വാമപക്ഷത്തിന് കൈമാറാം- ഉണ്ടാക്കിത്തന്നാലല്പം തിന്നാലോ.., ല്ലേ?
-ഇങ്ങനെ ഫോട്ടൊ കൊടുക്കാതെ, സൂ!, കൊതി സഹിച്ചൂടാ...

krish | കൃഷ് said...

ചിത്രത്തിലെ കേസരി കണ്ട്‌ വായില്‍ വെള്ളമൂറുന്നു. എന്തുചെയ്യാം. ഇനി നാട്ടില്‍ ചെന്ന്‌ നല്ല ഹോട്ടലിലും കിട്ടുമോ എന്ന്‌ നോക്കണം. വീട്ടിലോ.. ഓ അതു പറയണ്ടാാ...

കൃഷ്‌ | krish

സു | Su said...

ശാലിനീ :)നന്ദി.

കൈതമുള്ളേ :) ഉണ്ടാക്കി കഴിക്കൂ.

കൃഷ് :) വീട്ടില്‍ ഉണ്ടാക്കിയാല്‍ എന്താ?

qw_er_ty

manasi said...

If you add yellow or kesari food color at first stage it will turn into a slight green color ( & also if its cooked in an aluminum utensil, the chances of food poisoning are very high) as shown in your pic. Its better to add food color just after sooji is cooked.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]