Wednesday, January 17, 2007

ഗോതമ്പ് ലഡ്ഡു

ഗോതമ്പുപൊടി - 1 കപ്പ്

പഞ്ചസാര പൊടിച്ചത് - 1 കപ്പ്

നെയ്യ് - ഏകദേശം 3/4 കപ്പ്

ഏലയ്ക്ക- 4-5 എണ്ണം പൊടിച്ചെടുത്തത്.

ഗോതമ്പ് പൊടി അല്‍പ്പം നെയ്യ് ചേര്‍ത്ത് നന്നായി വറുക്കുക. കരിയരുത്. വറുത്തെടുത്താല്‍, പഞ്ചസാരപ്പൊടിയും ഏലയ്ക്കപ്പൊടിയും ഇടുക. നെയ്യ് ചൂടാക്കി ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. ഉരുട്ടാന്‍ പാകത്തിന് മാത്രം നെയ്യ് ഒഴിക്കുക. ഉരുട്ടുക. വേഗം പൊടിഞ്ഞുപോകും. പക്ഷെ നല്ല സ്വാദുണ്ടാകും.



16 comments:

സു | Su said...

ആ‍ദ്യം വരുന്നവര്‍ക്ക് മാത്രം.

വല്യമ്മായി said...

:D

Unknown said...

ലഡു എനിയ്ക്ക് കിട്ടി :-)

Unknown said...

പിന്മൊഴിയില്‍ വരണം വല്ല്യമ്മായീ. സ്മൈലി ഇട്ടാല്‍ സ്മൈല്‍ മാത്രേ കിട്ടൂ. :-)

Mubarak Merchant said...

അപ്പൊ ജയിലില്‍ പോകാതെയും ‘ഗോതമ്പുണ്ട’ തിന്നാം. :)

sandoz said...

ഗോതമ്പുണ്ട എന്നും പറയും.
സു ആരെയോ തട്ടിയിട്ട്‌ ജയിലില്‍ പോകാനുള്ള പരിപാടി ആണെന്നു തോന്നുന്നു.
അതിനു മുന്‍പുള്ള ഒരു പ്രാക്ടീസ്‌ അല്ലേ ഇത്‌ എന്ന് എനിക്കൊരു സംശയം.
[ഞാന്‍ ഇപ്പോള്‍ ഹിമാലയത്തില്‍ ആണു.ഐസ്‌ വിറ്റ്‌ ജീവിക്കുന്നു.അവിടേ ബ്ലോഗോ,നെറ്റോ ഇല്ല]

വിചാരം said...

ഗോതമ്പ് ലഡ്ഡു എനിക്കും കിട്ടി .. നല്ല രുചി

വല്യമ്മായി said...

ദില്‍ബൂ,ധൃതിയില്‍ രണ്ട് മൂണ്ണെണ്ണം വായിലിട്ടപ്പോള്‍ തൊണ്ടയില്‍ കുടുങ്ങിയ കാരണമാണ് :) പോയി :D.

ആവൂ ഇപ്പോ എല്ലാം ശരിയായി

P Das said...

ഗോതമ്പിനു പകരം കടല മാവുപയോഗിച്ചാല്‍ മറ്റൊരു ലഡ്ഡുവാകും.

ബിന്ദു said...

എനിക്കും കിട്ടിയല്ലൊ.:)

കരീം മാഷ്‌ said...

ഇതൊരു സര്‍ക്കാസമാണോ?

സു | Su said...

വല്യമ്മായീ :) ആദ്യം എത്തിയവര്‍ മറ്റുള്ളവരെ കാത്ത് നില്‍ക്കുക. ;)

ദില്‍ബു വന്നു. :)

ഇക്കാസ് :) അതെ. ആരും കേള്‍ക്കണ്ട. അവര്‍ വിചാരിക്കും ഇതാണ് അവിടേയും കിട്ടുക എന്ന്. ;)

സാന്‍ഡോസ് :) ഹിമാലയത്തില്‍ നിന്ന് എപ്പോ ഇറങ്ങും? ;)


വിചാരം :)

ബിന്ദൂ :)


ചക്കരേ :) കടലമാവിന്റെ വറവ് വേണ്ട ഇതിന്. എളുപ്പം.

കരീം മാഷേ :) സര്‍ക്കാസം അല്ല. സര്‍ക്കസ്സ്. വെറുതേ ഓരോന്ന് പറയല്ലേ. ഇതെടുത്ത് എറിയും ഞാന്‍. ;)

തുളസീ :) അതെ അതെ. ഫുഡ് ഫോട്ടോഗ്രാഫിയില്‍ ആദ്യം നന്നാവാന്‍ ഞാന്‍ ചേട്ടനെ ഉപദേശിച്ചു. ;)

Anonymous said...

baakki vallthum unTO? :)

സു | Su said...

ആര്‍. പി :) വെച്ചിട്ടുണ്ട്, ആര്‍. പി യ്ക്കും.

ശാലിനി said...

സൂ, ആദ്യമോര്‍ത്തു ചപ്പാത്തി മാവ് ഉരുട്ടിവച്ചിരിക്കുകയാണെന്ന്.

ഇതു വളരെ എളുപ്പമാണല്ലോ, ഉണ്ടാക്കിനോക്കണം.

Unknown said...

i read this laddu recipe in malayala manorama two months back

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073774705&articleType=lifestyle&contentId=718799&BV_ID=@@@

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]