Monday, January 08, 2007

പനീര്‍ കുറുമ
















പനീര്‍ - ചിത്രത്തില്‍ കാണുന്നതുപോലെയുള്ള കഷണം 10- 12 എണ്ണം, എണ്ണയില്‍ മൊരിച്ചെടുത്തത്.

ബീന്‍സ് - 8- 10 എണ്ണം അരിഞ്ഞെടുത്തത്.

കാരറ്റ്- 2 എണ്ണം അരിഞ്ഞെടുത്തത്.

ഉരുളക്കിഴങ്ങ് - 2 എണ്ണം ചെറുതായി അരിഞ്ഞത്.

മല്ലിയില

ഉപ്പ്

മുളകുപൊടി - 1/4 ടീസ്പൂണ്‍.

മഞ്ഞള്‍‍പ്പൊടി - 1/2 ടീസ്പൂണ്‍.


കറുവാപ്പട്ട- ഒരു ചെറിയ കഷണം.

ഗ്രാമ്പൂ - 2 എണ്ണം

തേങ്ങ - 4 ടേബിള്‍സ്പൂണ്‍.

പച്ചമുളക് - 4 എണ്ണം നീളത്തില്‍ അരിഞ്ഞത്.

തേങ്ങ, കറുവാപ്പട്ടയും, ഗ്രാമ്പൂവും ഇട്ട് നന്നായി അരച്ചെടുക്കുക. ഉരുളക്കിഴങ്ങും, ബീന്‍സും, പച്ചമുളകും, കാരറ്റും, ഉപ്പും, മുളകുപൊടിയും, മഞ്ഞള്‍പ്പൊടിയും ഇട്ട് നന്നായി വേവിക്കുക. വെന്ത ശേഷം, മൊരിച്ചുവെച്ചിരിക്കുന്ന പനീര്‍ക്കഷണങ്ങള്‍ ഇടുക. തേങ്ങ ചേര്‍ക്കുക. തിളച്ചശേഷം വാങ്ങുക. മല്ലിയില തൂവുക. മുളകുപൊടിയ്ക്ക് പകരം ഇഞ്ചി അരച്ച് ചേര്‍ത്താലും മതി. വെളുത്തുള്ളി ഉപയോഗിക്കുന്നവര്‍ക്ക്, അതും കുറച്ച് അരച്ച് ചേര്‍ക്കാം. തേങ്ങ ചേര്‍ക്കുന്നതിനുമുമ്പ്, സവാള മൊരിച്ച്, കഷണങ്ങള്‍ അതില്‍ ചേര്‍ത്ത് വഴറ്റുന്നതും
നല്ലതാണ്. കോളിഫ്ലവര്‍, ഗ്രീന്‍പീസ് എന്നിവ ചേര്‍ത്തും ഉണ്ടാക്കാം.

18 comments:

സു | Su said...

പനീര്‍ കുറുമ.

Rasheed Chalil said...

സൂചേച്ചീ രണ്ടമത്തെ ചിത്രം നല്ല ടേസ്റ്റ്... ബാക്കി ഉണ്ടാക്കി കഴിച്ചവര്‍ പറയുമായിരിക്കും.

തേങ്ങ എന്റെ വക

Anonymous said...

ചപ്പാത്തി റെഡി. ഇനി കൂട്ടാന്‍. ഞാന്‍ തേടിക്കൊണ്ടിരുന്ന രെസിപി.

ഡാലി said...

സൂവേച്ചി പനീര്‍ വച്ച് ഒരു കറിയും ഉണ്ടാക്കനറിയില്ല. ഇതൊന്നു ശ്രമിക്കണം.

ഇതുപോലെ പാലക് വച്ചുള്ള ഒരു പാചക കുറിപ്പ് എഴുതാമൊ?

ഗോപി മഞ്ചൂരിയന്‍ ഇന്നാണ് കണ്ടത്. ഹായ് അതിന്റെ പടം തന്നെ കൊതിപ്പിക്കുന്നു. അതും ഒന്ന് പരീക്ഷിക്കണം.

എല്ലാത്തിലും കൊടുക്കണ പടങ്ങള്‍ അടിപൊളിയാവുന്നുണ്ട്ട്ടൊ.

അതുല്യ said...

ഏത്‌ ഗോപീനായാണു ഡാലിയ്ക്‌ മഞ്ചൂരിയനാക്കേണ്ടത്‌ കണ്‍ന്മണീ? ആലക്കാട്‌ ഗോപിയോ? ഭരത്‌ ഗോപിയോ അല്ലാ വല്ലാഞ്ചേരി ഗോപിയോ.

എന്റെ ഡാലീ എന്റെ അമ്മായിയമ്മ കേക്കണ്ട ഗോപീന്നുള്ള വിളി. പണ്ട്‌ ഞാനും അവിടെ പോയപ്പോ പറഞ്ഞിരുന്നു, ഗോപീ ഗോപീ ന്ന്
അത്‌ ഗോപി അല്ല, ഗോബി അതായത്‌ ജി ഫോര്‍ ഗോര്‍ജ്‌, ഓ ഫോര്‍ ആപ്പിള്‍, ബി ഫോര്‍ എലിഫന്റ്‌ ഐ ഫോര്‍ റിവര്‍!

സു | Su said...

ഇത്തിരീ :) ഉണ്ടാക്കി കഴിക്കൂ.

സുജയ :) പരീക്ഷിക്കുമോ?

ഡാലി :) ശ്രമിക്കാം.

അതുല്യേച്ചീ :)

ശാലിനി said...

പനീര്‍ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്, എങ്ങനെ കറിവച്ചാലും. ഇത് എന്റെ ഒരു സ്ഥിരം കറിയാണ്, ഉണ്ടാക്കാന്‍ വളരെ എളുപ്പമല്ലേ.

എനിക്ക് ആദ്യത്തെ ഫോട്ടോയുടെ കളര്‍ കോമ്പിനേഷന്‍ ഇഷ്ടപ്പെട്ടു. ഇനി ഒരു ക്യാമറ വാങ്ങുന്നതിന്കുറിച്ച് ആലോചിക്കാം, ചിത്രങ്ങള്‍ കുറിപ്പുകളെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നുണ്ട്.

Anonymous said...

പടങ്ങള്‍ നന്നായിരിക്കുന്നു.കുറുമ(വിത്തൗട്ട്‌ പനീര്‍) ഞാനും ഉണ്ടാക്കാറുണ്ട്‌.ഇനി ഉണ്ടാക്കുമ്പോള്‍ പനീര്‍ ചേര്‍ത്ത്‌ നോക്കാം.

സു | Su said...

ശാലിനിയ്ക്കും ചേച്ചിയമ്മയ്ക്കും നന്ദി.

ശാലിനി ക്യാമറ വാങ്ങും എന്നാണോ ഉദ്ദേശിച്ചത്?

എന്റെ കാര്യമാണെങ്കില്‍ അടുത്തെങ്ങും നടപ്പില്ല. :)ബ്ലോഗില്‍ ഫോട്ടോ വെയ്ക്കാന്‍ ക്യാമറ വാങ്ങുക എന്ന് പറഞ്ഞാല്‍ എന്നെ സംബന്ധിച്ചിടത്തോളം അതൊരു അനാവശ്യകാര്യം ആയിപ്പോകും.

ആരുടെയെങ്കിലും ക്യാമറ ഒഴിവുള്ളപ്പോള്‍ ബ്ലോഗില്‍ ഇതുപോലെ ചിത്രം ഇടാം.

Anonymous said...

സൂ..കുറുമ നല്ല ടേസ്റ്റ്‌ ഉണ്ട്‌. നന്ദി. നോര്‍ത്ത്‌ ഇന്ത്യയിലെ കിടിലന്‍ സംഭവം അല്ലെ?

സുല്‍ |Sul said...

എനിക്കിഷ്ടമാ ഇത്. ഉണ്ടാക്കി നോക്കണം.

-സുല്‍

Anonymous said...

വെച്ച കറിയുടെ ഫോട്ടോ കാണാന്‍ നല്ല ഭംഗി. കറി വെച്ചു കഴിച്ചിട്ട്‌ ഭാക്കി പറയാം.
കൃഷ്‌ | krish

ശാലിനി said...

ക്യാമറ ഒരെണ്ണം വാങ്ങുന്നതുവരെ കൂട്ടുകാരിയുടെ ക്യാമറ വച്ച് ഫോട്ടോഎടുപ്പിന്റെ ബഹളമായിരുന്നു. അവളെ പേടിച്ചാരും..... എന്നു പറഞ്ഞതുപോലെ എന്റെ ക്യാമറയെ പേടിച്ചാരും വീട്ടില്‍ ഇരിക്കാതെയായി. ആ ഭ്രാന്ത്ര് കണ്ട് ഇപ്പോള്‍ ചെറുതൊരെണ്ണം ഭര്‍ത്താവ് വാങ്ങിതന്നു. പക്ഷേ ഇതുവരെ അതെടുത്ത് പ്രയോഗിക്കാന്‍ തുടങ്ങിയില്ല. സ്വന്തമാക്കിയപ്പോള്‍ താത്പര്യം കുറയും എന്നു പണ്ടുള്ളവര്‍ പറയുന്നതുപോലെ, ഫോട്ടൊ എടുക്കുന്നതിലെ ത്രില്‍ പോയി.ഇപ്പോള്‍ തോന്നുന്നു വാങ്ങേണ്ടായിരുന്നു എന്നു.

സൂവിന്റെ തീരുമാനമാണ് നല്ലത്.

Anonymous said...

സു, ഇന്നലെ ഇതിവിടെ കണ്ട് ഞാനും ഉണ്ടാക്കി കുറുമ.
നല്ല സ്വാദുണ്ടായിരുന്നു ട്ടൊ.:)

സു | Su said...

സാരംഗീ :) ഇതുപോലെ ഉണ്ടാക്കിയെന്ന് കരുതുന്നു. നന്ദി.

സുല്‍ :) നോക്കീട്ട് പറയൂ.

കൃഷ് :) നന്ദി. പക്ഷെ ഫോട്ടോയല്ലല്ലോ കറിയല്ലേ നന്നാവേണ്ടത്. വെച്ചു നോക്കൂ.


ശാലിനീ :) ഞാനും വാങ്ങും കേട്ടോ. അതുവരെ ഇങ്ങനെ പോട്ടെ.

ആമീ :) നന്ദി.

ശാലിനി said...

സൂ ഈ കുറുമ ഉണ്ടാക്കി, നല്ലതായിരുന്നു. ഇപ്പോള്‍ ഇതാണ് പെട്ടെന്ന് ഉണ്ടാക്കാവുന്ന കറികളില്‍ മുന്‍പില്‍, നല്ല രുചിയും ഉണ്ട്.

സു | Su said...

ശാലിനീ :)നന്ദി.

qw_er_ty

അഭിലാഷങ്ങള്‍ said...

പനീര്‍ ഉപയോഗിച്ച് കറി ഉണ്ടാക്കണം എന്ന് കരുതിയിരിക്കുമ്പോഴാ ഈ തവണത്തെ വനിതയില്‍ ‘സോയ പനീര്‍ കറി’ എന്നൊരു ഐറ്റം കണ്ടത്. അതു ഉണ്ടാക്കി. വിജയിച്ചു. എന്നാപിന്നെ പനീര്‍വച്ച് കൂടുതല്‍ ഐറ്റംസ് ട്രൈ ചെയ്യാം എന്ന് കരുതി ഗൂഗിളില്‍ സര്‍ച്ച് ചെയ്തപ്പോ ഗൂഗ്ഗിളമ്മാവന്‍ എന്നെ ഇവിടെ എത്തിച്ചു. ഇന്ന് തല്‍ക്കാലം ഈ കറി ട്രൈ ചെയ്യാം... ‘പനീര്‍ കുറുമ’

ഈ പേജ് പ്രിന്റ് എടുക്കുന്നു..

ബാച്ചികളുടെ ഒരോ കഷ്ടപ്പാടുകളേയ്...

ഇവിടെ ഷാര്‍ജ്ജയില്‍ ഒരോ കറിയുണ്ടാക്കാന്‍ (ഡൌട്ട് ക്ലിയര്‍ ചെയ്യാന്‍)ഞാന്‍ എത്ര പേരെയാ വിളിച്ച് ബുദ്ധിമുട്ടിക്കുന്നേന്നറിയാമോ :-). ഓണ്‍ലൈന്‍ ഹെല്പ്, ഫോണിലൂടെ. അങ്ങിനെ പാചക പാതക പരീക്ഷണങ്ങള്‍ ഇപ്പോഴും തുടരുന്നു. ഈ സൈറ്റും ഈ പേരും പണ്ട് കമ്പ്യൂട്ടറിന്റെ ഫേവ് ലിസ്റ്റില്‍ ഉണ്ടായിരുന്നു. പിന്നീടെപ്പോഴോ ഫോര്‍മാറ്റ് ചെയ്തപ്പോ എല്ലാം പോയി. വീണ്ടും മാര്‍ക്ക് ചെയ്യുകയാണ് ഈ ബ്ലോഗ്...

നന്ദി, സൂ...

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]