Thursday, January 04, 2007

പക്കാവട

പക്കാവട, ഒരു ചായപ്പലഹാരം ആണ്. ചായയുടേയും കാപ്പിയുടേയും കൂടെ കൊറിക്കാനും, യാത്രകളില്‍, കഴിക്കാനും പറ്റിയ ഒന്ന്. പക്കാവട രണ്ട് തരത്തില്‍ ഉണ്ടാക്കാം. കടലമാവ് ചേര്‍ത്തിട്ടും, ചേര്‍ക്കാതെയും. കടലമാവ് ചേര്‍ക്കാതെ ഉണ്ടാക്കിയാല്‍ നല്ലത്.

അരിപ്പൊടിയും കടലമാവും ഓരോ കപ്പ് വീതം എടുക്കുക.

അതില്‍, കുറച്ച് കായവും(പൊടി), ഒന്ന്- രണ്ട് ടീസ്പൂണ്‍ മുളകുപൊടിയും ചേര്‍ക്കുക. എരിവ് വേണ്ടെങ്കില്‍ ഇത്രയും ചേര്‍ക്കരുത്. ഉപ്പും ചേര്‍ക്കുക. വെള്ളം ചേര്‍ത്ത്, ഒന്ന് രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് കുഴച്ച് യോജിപ്പിക്കുക. വെളിച്ചെണ്ണ ഇല്ലെങ്കിലും സാരമില്ല. സേവനാഴിയില്‍, പക്കാവടയുടെ ചില്ലിട്ട് വെളിച്ചെണ്ണയിലേക്ക് പിഴിഞ്ഞ് വറുത്തെടുക്കുക.



















ഇനി വേറൊരു വിധത്തില്‍, കടലമാവ് ഇല്ലാതെ, അരിപ്പൊടി മാത്രം ഇട്ട് ഉണ്ടാക്കുന്നതാണ്. അതിന് അരിപ്പൊടി ആദ്യം വന്നായി വറുത്തെടുക്കണം. പിന്നെ ഉപ്പും, കായവും, മുളകുപൊടിയും ഇട്ട് പക്കാവട ഉണ്ടാക്കാം.


17 comments:

സു | Su said...

പക്കാവട...

ശാലിനി said...

ഇന്ന് പക്കാവട ഉണ്ടാക്കണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. എന്റെ മോന് വലിയ ഇഷ്ടമാണ് ഇത്. ഞാനും ഇതുപോലെയാണ് ഉണ്ടാക്കുന്നത്. ഫോട്ടോകള്‍ നന്നായിട്ടുണ്ട്. അരിപ്പൊടി തന്നെയിട്ട് ഉണ്ടാക്കാം എന്ന് ആദ്യം അറിയുകയാണ്. പിന്നെ കുറച്ച് കറിവേപ്പില എണ്ണയില്‍ മൊരിച്ച് വിതറാറുണ്ട്, പക്കാവടയുടെ മുകളില്‍.

കുറുമാന്‍ said...

ഹായ് എനിക്കേറ്റവും ഇഷ്ടമുള്ളതാ ഇത്. ഞങ്ങളുടെ നാട്ടില്‍ ഇതിന് കൊക്കുവട എന്നാണു പറയുക. മാത്രമല്ല വെറും കടലമാവു മാത്രമേ എന്റെ വീട്ടില്‍ ഉപയോഗിക്കൂ, അരിമാവ് ചേര്‍ക്കാറില്ല.

സുല്‍ |Sul said...

പരിപ്പു വടാ.... ഹേയ് കൊക്കു വടാ....

പരിപ്പു വട കൊക്കു വട
നമ്മുടെവായില് ചടപട പട
നമ്മുടെവായില് ചടപട

-സുല്‍

സു | Su said...

ശാലിനീ :) മോന് കഴിക്കാനുള്ളതില്‍ മുളകുപൊടി വേണ്ട. പിന്നെ കടലമാവ്, അത്ര നല്ലതൊന്നുമല്ല. അരിപ്പൊടി മാത്രം ഇട്ട് ഉണ്ടാക്കുന്നതാവും നല്ലത്. നന്ദി. ഫോട്ടോ, ചേട്ടന്‍ എടുത്തു തന്നു.

കുറുമാന്‍ :) ഇവിടെയൊക്കെ അരിപ്പൊടിയും ചേര്‍ക്കും. കടലമാവ് ഇല്ലാതേയും ഉണ്ടാക്കാം. കൊക്കുവട എന്ന് പേരുണ്ടല്ലേ? വന്ന് അഭിപ്രായം പറഞ്ഞതില്‍ സന്തോഷം.


സുല്‍ :) പാട്ട് തുടങ്ങിയോ?

അതുല്യ said...

സൂവേ അല്‍പം കട്ടന്‍ കാപ്പീം കൂടി കിട്ടിയാ വേണ്ടാന്ന് പറയില്ല. (സൂവേ പടം ഇട്ട്‌ കൊതിപ്പിയ്കല്ലേ പ്ലീസ്‌. ഇവിടെ തണുത്ത്‌ വെറച്ച്‌ ഇരിയ്ക്യാ, കൊതി കിട്ടും സൂവിനു)

കടലമാവിന്റെ കുത്ത്‌ (റ്റേയ്സ്റ്റ്‌) ഇഷ്ടപെടാത്തവര്‍ക്ക്‌ അരിപൊടീടെ കൂടെ 1 : 1/4 എന്ന തോതില്‍, പൊട്ട്‌ കടലപൊടി ചേര്‍ത്താല്‍ ഇത്‌ പോലെ നല്ല കരുമുരിപ്പില്‍ ഉണ്ടാക്കാം. (എനിക്ക്‌ കടലപൊടി ചിലപ്പോ അലര്‍ജിയാണു. മിക്കവരിലും ഇത്‌ ഉണ്ടാകും എന്ന് അറിയുന്നു)

സു | Su said...

അതുല്യേച്ചീ, ഹി. ഹി. തണുത്ത് വിറച്ചിരിക്കാതെ സമയം കിട്ടുമ്പോള്‍ കുറച്ച് ഉണ്ടാക്കി പാത്രത്തില്‍ നിറച്ചുവയ്ക്കൂ. എന്നിട്ട് കറുമുറെ തിന്നൂ. കടലമാവിന്റെ കുത്തല്‍ മാത്രമല്ല, അത് ആരോഗ്യത്തിനും അത്ര നല്ലതൊന്നുമല്ല. പിന്നെ എണ്ണയിലും അല്ലേ. പൊട്ടുകടലകൊണ്ട് നോക്കണം. അത് ഉപയോഗിക്കാറില്ല. അപൂര്‍വ്വം എന്തിനെങ്കിലും.

ദേവന്‍ said...

പതിനെട്ടുമുഴം ചേലയുടുത്ത പ്രൊഫൈല്‍ പടം ഇപ്ലാണല്ലോ കണ്ടത്. അമ്മാളേ, ഇതു ഫുഡ് ബ്ലോഗ് ആയോണ്ട് തണുപ്പിനു ആ ടൈപ്പ് ഒരു സൊല്യൂഷന്‍.

നല്ല ചൂടു രസം. ശകലം കുരുമുളക് & മല്ലിയില ഇട്ടത്. ചാ‍യ അളവില്‍ എടുത്ത് ചാരായം പോലെ സിപ്പ് ചെയ്യുക. തണുപ്പൊഴിഞ്ഞു പോഹും! എന്നാ സുഖമാണെന്നറിയാമോ.

വേറേം സൊല്യൂഷനുണ്ട് ആ കോണ്യാക്ക് എന്ന ബ്ലോഗ്ഗിലോട്ട് വരുമ്പോ പറയാം!

സൂ ഈ എണ്ണ പലഹാരം അല്ലാതെ വല്ല സായാഹ്ന കടികളും കയ്യിലുണ്ടോ? (കടല പുഴുങ്ങി ചായക്കൊപ്പം കഴിക്കുന്നു ഇപ്പോ അതിന്റെ ടെക്നോളജി അറിയാം, വേറേ എന്തെങ്കിലും?)

സു | Su said...

ദേവാ :) കടലച്ചുണ്ടല്‍ അല്ലേ? ചായയ്ക്ക് എണ്ണയില്ലാതെയുള്ള പലഹാരം എന്നു പറയുമ്പോള്‍ ബിസ്ക്കറ്റ് ആവാം, ബ്രഡ് ആവാം, റസ്ക് ആവാം. പിന്നെ ഉപ്പുമാവ് എണ്ണപ്പലഹാരം അല്ല. അത് പക്ഷെ എളുപ്പത്തില്‍ ആവുമോ? പിന്നെ അവല്‍, ചായയ്ക്ക് പറ്റിയൊരു കാര്യം ആണ്. പിന്നെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നത് പത്തിരിയും അരിപ്പൊടി ദോശ, മൈദ ദോശ, ഗോതമ്പ് ദോശ ഒക്കെയാണ്. അതിനൊക്കെ കുറച്ചെങ്കിലും സമയം വേണം. ഉണ്ടാക്കി സൂക്ഷിക്കാനും പറ്റില്ല. മധുരക്കിഴങ്ങും, കപ്പക്കിഴങ്ങും കഴിക്കാം. അല്ലാതെ കറുമുറു പലഹാരത്തില്‍ ഒക്കെ എണ്ണയുണ്ടാവും.

Anonymous said...

സുവേ,
ഞങ്ങളുടെ നാട്ടിലിതിനെ കൊക്കുവടയെന്നാണ്‌ പറയുക.കല്ല്യാണം തുടങ്ങിയ ആഘോഷങ്ങള്‍ വരുമ്പോള്‍ എല്ലാ പെണ്ണുങ്ങളും ഒന്നിച്ചിരുന്നിത്‌ ഉണ്ടാക്കും,എനിക്ക്‌ വളരെ ഇഷ്ടമാണ്‌.
ഇവിടെ എപ്പോഴും വരാറുണ്ട്ട്ടോ.കമന്റാന്‍ സമയം കിട്ടാറില്ല..ഈ കപ്യൂട്ടര്‍ കുന്ത്രാണ്ടത്തിന്റെ മുന്നില്‍ വന്നിരിക്കുന്നത്‌ എന്റെ മക്കള്‍കണ്ടാല്‍ അതോടെ വന്ന് ഇതങ്ങു തല്ലിപ്പോളിക്കും.അതോണ്ട്‌ വല്ല്പ്പോഴുമൊക്കെ ഓടിവന്നാണ്‌ കമന്റുന്നത്‌.

വല്യമ്മായി said...

ഇതു ഞാന്‍ കുറെ നാളായി തപ്പി നടക്കുന്നതായിരുന്നു.പൊടി പച്ചവെള്ളത്തിലല്ലേ കുഴക്കേണ്ടത്ത്

sreeni sreedharan said...

പാവം തറവാടിച്ചേട്ടന്‍ :)

(ഞാന്‍ ജീവനും കൊണ്ട് ഓടി)

Anonymous said...

സൂ.. ഇത്‌ എനിക്കിഷ്ടമുള്ള ഒരു ചായപ്പലഹാരം ആണു. ഇന്നു തന്നെ ട്രൈ ചെയ്യാന്‍ പോകുന്നു. പണ്ട്‌ എന്റെ ചേട്ടനു ഇതു വളരെ ഇഷ്ടമായിരുന്നു, അച്ഛന്‍ വാങ്ങിക്കൊണ്ടുവന്നാല്‍ ഞാന്‍ തിന്നാന്‍ വരുമ്പോഴേയ്ക്കും കവറില്‍ ഒന്നോ രണ്ടോ കഷ്ണം കണ്ടാലായി. കരയാനെങ്ങാനും തുടങ്ങിയാല്‍ 10 പൈസ ഒക്കെ തന്ന് ചേട്ടന്‍ പ്രശ്നം പരിഹരിയ്ക്കും, ഇപ്പോള്‍ അതൊക്കെ ഓര്‍ത്ത്‌ ചിരി വരുന്നു...

സു | Su said...

സിജി :) സന്ദര്‍ശിച്ചതില്‍ നന്ദി.

വല്യമ്മായീ :) പച്ചവെള്ളം തന്നെ. ചൂടുവെള്ളം എന്ന് പ്രത്യേകം പറഞ്ഞില്ലെങ്കില്‍ പച്ചവെള്ളമാണെന്ന് കരുതിയാല്‍ മതി. ഉണ്ടാക്കിയോ?

പച്ചാളം :) അങ്ങോട്ടും പറയാന്‍ ഒരു അവസരം കിട്ടും. പാവം പച്ചാളം എന്ന്.;)

സാരംഗീ :)ഉണ്ടാക്കി നോക്കൂ.

Anonymous said...

സൂ,
വൈകിയാണെങ്കിലും നവവ്ത്സരാശംസകള്‍...
ഞാന്‍ വിചരിചതു പക്കവട ഉണ്ടാക്കന്‍ പ്രയസമാണെന്നയിരുന്നു. But let me try this one...

Rasheed Chalil said...

പക്കാവട ഒന്ന് ഉണ്ടാക്കി നോക്കട്ടേ... ഒരാഴ്ച വൈകിയാണെങ്കിലും നവവത്സരാശംസകള്‍

സു | Su said...

യാമിനീ :) ആശംസയ്ക്ക് നന്ദി. ഉണ്ടാക്കിനോക്കൂ.

ഇത്തിരിവെട്ടം :) നന്ദി.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]