Wednesday, September 20, 2006

ഉരുളക്കിഴങ്ങ് കറി Potato Curry

ഉരുളക്കിഴങ്ങ്‌ പുഴുങ്ങിപ്പൊടിച്ചത്‌ - 4 എണ്ണം.

സവാള - ചെറുതായരിഞ്ഞത്‌ 2 എണ്ണം.

പച്ചമുളക്‌ ചെറുതായി അരിഞ്ഞത്‌- 2 എണ്ണം.

മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍.

മുളകുപൊടി- 1/2 ടീസ്പൂണ്‍.

കടുക്‌- 1/2 ടീസ്പൂണ്‍.

ഉഴുന്ന് പരിപ്പ്‌ - 1 ടീസ്പൂണ്‍.

ഉപ്പ്‌ - പാകത്തിന്

പാചകയെണ്ണ - ആവശ്യത്തിന്.

കുറച്ച്‌ കറിവേപ്പില.

ആദ്യം എണ്ണ ചൂടാക്കി ഉഴുന്നുപരിപ്പും, കടുകും, കറിവേപ്പിലയും മൊരിക്കുക. സവാള ചേര്‍ത്ത്‌ നന്നായി വഴറ്റുക. സവാള നന്നായി മൊരിയണം. അതിനുശേഷം മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്ത്‌ വഴറ്റി നന്നായി യോജിപ്പിക്കുക. ഉപ്പും ചേര്‍ക്കുക. ഒക്കെ യോജിച്ച്‌ കഴിഞ്ഞാല്‍ ഉരുളക്കിഴങ്ങ്‌ പുഴുങ്ങിപ്പൊടിച്ചത്‌ ചേര്‍ത്ത്‌ 3-4 മിനുട്ട്‌ വഴറ്റുക. അടച്ച്‌ വെച്ച്‌ 2- 3 മിനുട്ട്‌ കുറഞ്ഞ തീയില്‍ വെക്കുക. വാങ്ങിക്കഴിഞ്ഞ്‌ 5 മിനുട്ട്‌ കഴിഞ്ഞ്‌ തുറക്കുക. മല്ലിയില മുകളില്‍ വിതറാവുന്നതാണ്. കറി നന്നായാല്‍ നിങ്ങളുടെ ഭാഗ്യം;). ചപ്പാത്തി, പൂരി, ദോശ എന്നിവയോടൊപ്പം കഴിക്കാം.




Potato- boiled and mashed - 4 nos.

Onion - fineley chopped - 2

Green chilli - 2 (chopped)

Turmeric powder - 1/4 teaspoon.

Chillipowder - 1/2 teaspoon.

Mustard - 1/2 teaspoon

Udad dal - 1 teaspoon

Salt and Oil

Few curry leaves.

Heat oil in a pan. Roast mustard, udad dal, and curry leaves. Add onion and fry well. Add turmeric, & chilli powder and mix it well. Add salt. Add mashed potatoes and cook for 3-4 minutes over a low flame, covering with a lid. when done, keep it closed for five minutes. You can garnish it with coriander leaves. Serve with chappathi, puri, or dosa.

40 comments:

മുസ്തഫ|musthapha said...

ആദ്യം മലയാലത്തില്‍ പറഞ്ഞത് മനസ്സിലാവാതെ കിടന്നുരുളുമ്പോള്‍ ദേ കിടക്കണു നമ്മടെ ലവന്‍ അടിയില്‍ ;)

നല്ല ടേസ്റ്റ് :)

Rasheed Chalil said...

സൂചേച്ചി ഉരുളന്‍‌ക്കിഴങ്ങ് കറിവെച്ച് ചപ്പാത്തി, പൂരി, ദോശ എന്നിവക്ക് മാര്‍ഗ്ഗമില്ലാത്തതിനാല്‍ കുബ്ബൂസ് കൂട്ടി കഴിക്കുന്നതാണെന്ന് ഇതിനാല്‍ പ്രഖ്യാപിച്ച് കൊള്ളൂന്നു.

രാജ് said...

സൂ ഞങ്ങള്‍ ബാച്ചിലേഴ്സിനു വേണ്ടി ‘ഉറുളക്കിഴങ്ങ്’ പുഴുങ്ങുന്നതെങ്ങിനെയാണെന്ന് കൂടി വിശദീകരിക്കാമോ? മുട്ടപുഴുങ്ങുന്നതു പോലെ കോമ്പ്ലിക്കേറ്റഡ് പ്രോസസ് വേറെ ഇല്ലെന്നാണ് ആദിത്യന്‍ എന്നോട് പറഞ്ഞിട്ടുണ്ടു്, വിക്കി നോക്കിയപ്പോഴും അങ്ങിനെ തോന്നി. ഉറുളക്കിഴങ്ങ് ഇനി എങ്ങിനെ ആണാവോ?

സവാള, പച്ചമുളക് എന്നിവ അരിയാന്‍ അറിയാം അതുകാരണം അതു പറഞ്ഞു തരണം എന്നില്ല.

Anonymous said...

ദൈവേ പെരിങ്ങ്സ് ശരിക്കും ചോദിച്ചതാണോ അത്?
മുട്ട പുഴുങ്ങുന്നത് - ആദ്യം വെള്ളം നല്ലോണം തിളപ്പിക്കുക. നല്ലോണാം തിളച്ച വെള്ളത്തിലേക്ക് മുട്ട ഇടുക. പത്തു മിനുട്ട് കൃത്യം തിളപ്പിക്കുക. എന്നിട്ട് തീ‍യില്‍ നിന്ന് മാറ്റുക.
എന്നിട്ട് അത് ആറിക്കഴിയുമ്പൊ തൊണ്ട് പൊളിക്കുക. മുട്ട താഴാന്‍ കണക്കിന് വെള്ളം വേണം.

ഉരുളക്കിഴങ്ങ് - ഇതുപോലെ തന്നെ. ഉരുളക്കിഴങ്ങ് മൊത്തം താഴാന്‍ വെള്ളം വേണം. ഉരുളക്കിഴങ്ങ് വെന്തോന്ന് അറിയാന്‍, ഒരു ഫോര്‍ക്ക് കൊണ്ട് കുത്തി നോക്കുക. നല്ല സോഫ്റ്റ് ആയിട്ട് ഉള്ളിലോട്ട് ഫോര്‍ക്ക് പോവുമെങ്കില്‍ വെന്തു.

എന്റെ പെരിങ്ങ്സേ, ഇങ്ങിനെയൊക്കെ ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ ചോദിക്കൂ...
ഇതൊക്കെയല്ലേ പെരിങ്ങ്സിന് പറഞ്ഞുതരാന്‍ എനിക്കൊക്കെ പറ്റൂ... അതിനൊക്കെ അല്ലേ നമ്മള്‍ ചേച്ചിമാരിവിടെ ഇരിക്കുന്നേ.. :-)

Unknown said...

ഇഞ്ചി ചേച്ചീ,

മുട്ട വെന്തോ എന്നറിയാന്‍ ഫോര്‍ക്ക് കുത്തി നോക്കണം എന്നത് വരെ മനസ്സിലായി. നല്ലവണ്ണം താഴുന്നില്ലെങ്കില്‍ എന്ത് ചെയ്യണം?

(ഓടോ:ഈ ബാച്ചിലേഴ്സിന്റെ ഒരു കാര്യം.. :-))

Anonymous said...

ദില്‍ബൂട്ടിയേ
ആ ഫോര്‍ക്ക് കൊണ്ട് സ്വന്തം കണ്ണില്‍ നല്ലോണം ആദ്യം കുത്തി നോക്കണം. എന്നിട്ടേ ഉരുളക്കിഴങ്ങിന് കുത്താവൂ...

Unknown said...

ഇഞ്ചി ചേച്ചീ,
ചേച്ചിമാരോട് ചോദിക്കണ്ടേ എന്നൊക്കെ തേനും പാലും ഒഴുകുന്നത് കണ്ട് ഒരു തമാശ പറഞ്ഞതല്ലേ? ക്ഷമി. :-)

Anonymous said...

അയ്യോ ദില്‍ബൂട്ടിയേ ഞാനും സത്യായിട്ടും തമാശിച്ചതാ..ഫോര്‍ക്കോണ്ട് കണ്ണിലൊന്നും കുത്തല്ലേ കുട്ടീ.. :-) അല്ലെങ്കില്‍ അടുത്ത നിക്കണ ബാച്ചിലറിന്റെ കണ്ണില്‍ ടെസ്റ്റാം. :)

Unknown said...

ഇഞ്ചി ചേച്ചി എന്താ എഴുതിയത്?

അയ്യോ ദില്‍ബൂട്ടിയേ ഞാനും സത്യായിട്ടും ....?

ഈ ഒരു കണ്ണോണ്ട് വായിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാ... പോരാത്തതിന് ആ ഫോര്‍ക്കിന്റെ വാല് ഈ കണ്ണിന്റെ പകുതി മറയ്ക്കുന്നു.

:-)

Visala Manaskan said...

പ്രിയ സൂ,

മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആയതുപോലെ, ഞാന്‍ വീണ്ടും ബാച്ചിലറായി മാറിയതുകൊണ്ട്, ഈ കുത്തില്‍ പാചകം ഒന്ന് പഠിച്ചെടുക്കണം എന്ന് വിചാരിക്കുകയാണ്.

പുതിയ സ്ഥലത്ത് പാചകത്തിന് പറ്റിയ അന്തരീക്ഷമാണ്.

അതുകൊണ്ട് ലളിതമായി വിവരിച്ചിരിക്കുന്ന സൂവിന്റെ ലളിതമായ ചില ഐറ്റംസ് ഞാന്‍ ഉണ്ടാക്കി തുടങ്ങാന്‍ പോവുകയാണ്.

ഞാന്‍ ഇപ്പോള്‍ ചിക്കന്‍ വക്കുന്ന രീതി:

മല്ലിപ്പൊടിയും മുളകുപൊടിയും മഞ്ഞപ്പൊടിയും ഉപ്പും ചിക്കനും, സബോള, ഇഞ്ചി, പച്ചമുളക്, വേപ്പില, ഗരം മസാല എന്നിവ എല്ലാം ഒരുമിച്ച് ഇട്ട് ഒറ്റ വേവിക്കല്‍! ടേങ്‌. ചിക്കന്‍ കറി റെഡി. (ടേയ്സ്റ്റ് ‘കൂടാന്‍‘ ചിലപ്പോള്‍ അതില്‍ കോഴിമുട്ട പൊട്ടിച്ചൊഴിക്കും, നിഡോ പാല് പൊടി ഇടും...)

ദേവന്‍ said...

മുട്ട വെന്തോന്നറിയാന്‍ അതു പൊട്ടിച്ചു നോക്കിയാല്‍ മതി. ഉള്ളില്‍ നിന്നും വരുന്നത്‌ കോള്‍ഗേറ്റ്‌ ജെല്‍ പോലെ ആണെങ്കില്‍ അതു വെന്തിട്ടില്ല. മരോട്ടിക്കായ പോലെ ആയെങ്കില്‍ കൂടുതല്‍ വെന്തു. ത്രേയുള്ളൂ.

Unknown said...

ഇനി മുട്ട പൊട്ടിച്ച് നോക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ മുട്ട താഴേയ്ക്കു ഇട്ടു നോക്കിയാല്‍ മതി.

ഉള്ളിലെ സ്താവരജംഗമവസ്തുക്കള്‍ ( ശരിയല്ലേ?) തറ മുഴുവനാവുകയും കൈ കൊണ്ട് പെറുക്കിയെടുക്കാന്‍ പറ്റികയുമില്ല് എങ്കില്‍ മുട്ട ഒട്ടും വെന്തില്ല!

ഇനി കൈ കൊണ്ട് പെറുക്കി എടുത്താല്‍ കുറച്ചേ വെന്തൊള്ളൂ!

ഒന്നും സംഭവിച്ചില്ല? മുട്ട വെന്തിരിക്കുന്നു!

സൂ : ചീളിനു മാപ്പ് :)

മുസ്തഫ|musthapha said...

ഹ ഹ ദേവരാഗം
പണ്ട് കുഴിച്ചിട്ട ചെടിക്കമ്പിന് വേര് വന്നോന്ന് പറിച്ച് നോക്കിയിരുന്നത് പോലെ :)

വല്യമ്മായി said...

അതിപ്പോഴും നമ്മള്‍ ചെയ്യുന്നില്ലേ,ഓരോ പോസ്റ്റിട്ടതിന്‌ ശേഷവും

രാജ് said...

ഇഞ്ചി തിളക്കുന്ന വെള്ളത്തിലേയ്ക്ക് മുട്ടയിട്ടാല്‍ ‘മുട്ട പാത്രത്തിന്റെ അടിയില്‍ ചെന്നു തട്ടി പൊട്ടുന്നു.’ ഇനി പതുക്കെ ഇടാമെന്നു കരുതിയാല്‍ ഈ തിളക്കുന്ന വെള്ളമല്ലേ, സര്‍ഫസ് ലെവല്‍ കണ്ടുപിടിക്കാന്‍ ഭയങ്കര പാടാ, കൈപൊള്ളും. ഞാനപ്പൊ നൂലില്‍ കെട്ടിയിറക്കുകയാ പതിവ് ;)

ആദിയോടൊപ്പമുള്ള ചാറ്റ് സ്ക്രിപ്റ്റ് എവിടെയോ ഉണ്ടായിരുന്നു. അതു വായിക്കാന്‍ തരാം അപ്പൊ ഇഞ്ചിചേച്ചിക്ക് ഞങ്ങ ബാച്ചിലേഴ്സിന്റെ വെഷമം മനസ്സിലാഗും ;)

ദില്‍ബു ചോദിച്ചതും ന്യായമാ, ചില മുട്ടകള്‍ വെള്ളത്തിലിട്ടാല്‍ പൊന്തിക്കിടക്കുന്നു. ശോ എന്തോരം ഇഷ്യൂസ് ആണെന്നോ!

മുസാഫിര്‍ said...

വിശാല്‍ജിയുടെ ‘പാചക പുരാണവും ‘ അടുത്തുതന്നെ വായിക്കാന്‍ പറ്റുമെന്നു പ്രതീക്ഷിക്കുന്നു,

Unknown said...

പെരിങ്സേ,
:D

ആ നൂലില്‍ കെട്ടിയിറക്കുന്ന പരിപാടി അസാരം രസിച്ചു. അതൊന്ന് പരീക്ഷിക്കണം. :)

പുള്ളി said...

പെരിങ്ങോടാ, മുട്ട ഒരു സ്പൂണില്‍ വെച്ച്‌ വെള്ളത്തിലിറക്കിയാല്‍ മതി ട്ടൊ.
വിശാലഗുരൂ മേല്‍പ്പറഞ്ഞ കുക്കുടപാകത്തിന്റെ ഓഫീഷ്യല്‍ രൂപം ഇവിടെയുണ്ട്‌

വല്യമ്മായി said...

ഞാന്‍ സാധാരണ പച്ച വെള്ളത്തിലിട്ടാണ് മുട്ട പുഴുങ്ങുന്നത്.

ഇതൊന്നു വായിച്ചു നോക്കൂ.http://www.dltk-kids.com/crafts/easter/boil.htm.
പുഴുങ്ങിയ മുട്ട ഒന്നിന് 2 ദിര്‍ഹം വെച്ച് ജെബെല്‍ അലിയില്‍ വില്‍ക്കാനുണ്ട്.നേരത്തെ ഓര്‍ഡര്‍ ചെയ്യണം.

തറവാടി said...

നീയെന്നാ കോഴിമുട്ട പുഴുങ്ങി വിക്കാന്‍ തുടങ്ങിയത്?....വെച്ചിട്ടുണ്ട്

വല്യമ്മായി said...

വിശാലന്‍ ചേട്ടാ,താങ്കളുടെ ചെരുവകളെല്ലാം ഉള്ളി,ഗരം മസാല,വെളുത്തുള്ളി+ഇഞ്ചി‍+പച്ചമുളക് ചതച്ചത്,മല്ലി+മുളക്+മഞ്ഞള്‍ പൊടികള്‍,തക്കാളി എന്ന ക്രമത്തില്‍ എണ്ണയില്‍ വഴറ്റി അതില്‍ കോഴി ചേര്‍ത്ത് വേവിച്ചാല്‍ കൂടുതല്‍ സ്വാദിഷ്ടമാകും.

kusruthikkutukka said...
This comment has been removed by a blog administrator.
kusruthikkutukka said...

പെരിങ്ങോടന്‍ said...
"ഇഞ്ചി തിളക്കുന്ന വെള്ളത്തിലേയ്ക്ക്" മുട്ടയിട്ടാല്‍ ‘മുട്ട പാത്രത്തിന്റെ അടിയില്‍ ചെന്നു തട്ടി പൊട്ടുന്നു.’
വല്യമ്മായി said...
ഞാന്‍ "സാധാരണ പച്ച വെള്ളത്തിലിട്ടാണ്" മുട്ട പുഴുങ്ങുന്നത്.

എന്റെ സംശയങ്ങള്‍
ഇഞ്ചി വെള്ളത്തിലാണൊ? പച്ച വെള്ളത്തിലാണൊ മുട്ടപുഴുങ്ങേണ്ടതു ;;)

mariam said...

“നല്ല ഹ്“ വെള്ളത്തിലാണെങ്കില്‍ മുട്ട പുഴുങ്ങണമെന്നില്ല kusruthee. പച്ചക്കടിക്കാം.

പാപ്പാന്‍‌/mahout said...

എന്റെ സംശയം: ഒരു സസ്തനജീവിയായ പെരിങ്ങോടന്‍ എന്നുമുതലാണു മുട്ടയിടാന്‍ തുടങ്ങിയത്‌? :-]

mariam said...

ഹഹഹാ

Visala Manaskan said...

വല്ല്ല്യമ്മായി,

പറഞ്ഞത് ഇങ്ങിനെയല്ലേ?

1)ഉള്ളി & ഗരം മസാല ഒരുമിച്ചിട്ട് എണ്ണയൊഴിച്ച് റൈസായി നില്‍ക്കുന്ന പാനിലിട്ട് അവരുടെ ആത്മവിശ്വാസം പോകും വരെ ചൂടാക്കണം.

2)പിന്നെ, വെളുത്തുള്ളി+ഇഞ്ചി‍+പച്ചമുളക് എന്നിവയുടെ ചതച്ച മിശ്രിതം ചേര്‍ത്ത് അവരെയും മാനസികമായും ശാരീരികമായും തളര്‍ത്തണം.

3) എന്നിട്ട് മല്ലി+മുളക്+മഞ്ഞള്‍ പൊടികള്‍ ഇട്ട് അവയുടെ പച്ചക്കുത്ത് പോകും വരെ ഇളക്കല്‍

4) പിന്നെ ഒരു ജോഡി ഉണ്ട തക്കാളി കുരുകുരാന്ന് അരിഞ്ഞിടുക.

5) പിന്നെ, കണ്ടം തുണ്ടമായി വെട്ടിയ ചിക്കനെ ചേര്‍ത്ത് മൂടിവച്ച് അരമണിക്കൂറില്‍ വേവിക്കുക.

അങ്ങിനെയല്ലേ?

തറവാടി said...

വിശാലാ..വല്യമ്മായി പറയുന്നതൊന്നും കേട്ടേക്കല്ലെ , ആകെ കുളമാകും , ബിരിയാണി വെച്ചാല്‍ ചിലപ്പൊള്‍ കഞ്ഞിയായെന്നിരിക്കും .........

Rasheed Chalil said...

വിശാല്‍ജീ അത്താണ്..... സൂപ്പര്‍.

നമുക്കും തുടങ്ങാം ഒരു കറിവേപ്പില.

Unknown said...

പാപ്പാഞ്ചേട്ടാ,
:D

asdfasdf asfdasdf said...

തറവാടീ, ഏതു തരം ഹെല്‍മെറ്റാണ് ഇപ്പൊള്‍ ഉപയോഗിക്കുന്നത് ?

Rasheed Chalil said...

മേനോനേ.... ISO... (ഏതെങ്കിലും) മുദ്രയുള്ളത് ആവും..

വല്യമ്മായി said...

അങ്ങനെ തന്നെ വിശാലേട്ടാ.ഉള്ളിയുടെ കൂടെ വേപ്പില ചേര്‍ത്താല്‍ നന്നായിരുന്നു.

ഈ മസാലയില്‍ കോഴിക്ക് പകരം വെള്ളത്തിലിട്ട് കുതിര്‍ത്ത് വേവിച്ച കടല ചേര്‍ത്താല്‍ കടലക്കറിയായി

Visala Manaskan said...

ഇന്നന്നെങ്ങട് പൂശിക്കളയാം..
നന്ദി വല്യാമ്മായി.

തറവാടീ, വീട്ടിലെ ചോ് കളഞ്ഞിട്ടൊരു കളിയും വേണ്ടാട്ടാ. സമയാസമയത്തിന് മുന്‍പില്‍ കിട്ടുമ്പോള്‍ വല്യ വില തോന്നില്ല... :)

രാജ് said...

ഹാഹാ ഈ പാപ്പാന്മാരുടെ കാര്യം ;)

പുള്ളിയുടെ സ്പൂണ്‍ പരിപാടി ഉടന്‍ തന്നെ പരീക്ഷിക്കുന്നതാണു്.

തറവാടി said...

എന്താ മേന്നെ , ( വള്ളുവനാടന്‍ ശൈലി ) , അടിക്കാനാണോ , എനിക്ക് ചോദിക്കാനും പറയാനുമൊക്കെ ആളോള്ണ്ട് ട്ടോ....

തറവാടി said...

വിശാലാ..അല്ലേലും ചിലോരങ്ങെനെയാ...കിട്ടുമ്പോഴെ പടിക്കൂ ...കറിയൊക്കെ ബെച്ച് ന്നേം വിളിക്കണട്ടാ....ബാക്കി നമുക്ക് കഴിച്ചതിന്‌ ശേഷം പറയാം.........പിന്നെ ഒരു രഹസ്യം , വിശാലാ വീട്ടില്‍ ഞാനാ പാചകക്കാരന്‍ അരോടും പറയരുത്ട്ടാ........

sreeni sreedharan said...

താരേച്ചി, ഈ ചീത്ത മുട്ട എന്ന് പറഞ്ഞാല്‍ , ചീത്തക്കൂട്ട് കെട്ടില്‍ പെട്ട മുട്ടയാണോ?
:)

ചില നേരത്ത്.. said...

മുട്ട പുഴുങ്ങുമ്പോള്‍ കുറച്ച് ഉപ്പ് കൂടെ വെള്ളത്തില്‍ ചേറ്ത്താല്‍ എളുപ്പത്തില്‍ തോട് കളയാം.ഓ മുട്ട ഇത് വരെ വെള്ളത്തിലിട്ടില്ലല്ലോ ;)

സു | Su said...

ആടിനെ പട്ടി ആക്കിയോ?

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]