Sunday, September 24, 2006

വെണ്ടയ്ക്ക പച്ചടി

വെണ്ടയ്ക്ക - 10-12 എണ്ണം, വട്ടത്തില്‍, കനം കുറച്ച് അരിഞ്ഞത്.

ചിരവിയ തേങ്ങ - 4-5 ടേബിള്‍‌സ്പൂണ്‍.

കുറച്ച് പുളിയുള്ള തൈര്‍- 1/2 കപ്പ്

കടുക് - 1/4 ടീസ്പൂണ്‍.

പച്ചമുളക് - 3 എണ്ണം.

മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍

ഉപ്പ്.

പാചകയെണ്ണ.

വെണ്ടയ്ക്ക മുറിച്ച് ഉപ്പും, മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് എണ്ണയില്‍ നന്നായി മൊരിച്ചെടുക്കുക. തണുത്താല്‍, തേങ്ങയും കടുകും പച്ചമുളകും ഒന്നിച്ച് അരച്ച് വെണ്ടയ്ക്കയില്‍ ചേര്‍ക്കുക. തൈര്‍ ചേര്‍ത്ത് യോജിപ്പിക്കുക. കുറച്ച് കടുകും, കറിവേപ്പിലയും മൊരിച്ചിടുക.

6 comments:

magnifier said...

കൊതിക്കട്ടങ്ങനെ കൊതിക്കട്ടേ...
അവിവാഹിതന്‍‌മാര്‍ കൊതിക്കട്ടെ

പട്ടേരി l Patteri said...

സൂ ചേച്ചീ, ഈ "വെണ്ടയ്ക്ക പച്ചടി" ബാച്ചിലേറ്സ് സ്പെഷല്‍ ആണല്ലോ... ഫ്രിഡ്ജില്‍ വെച്ചാല്‍ കുറെ ദിവസം കഴിക്കാം അല്ലെ :)

ഓ. ടോ. മാഗ്നീ.......അങ്ങാടിയില്‍ തോറ്റതിനു സൂ ചേച്ചിയുടെ കറിവേപ്പിലയിലോ? സൂ ചേച്ചിയോടു ചേച്ചീ ഇന്നു പച്ചടി ഉണ്ടോ എന്നു ചോദിച്ചാല്‍ മതി...ബാച്ചിലര്‍ അനിയന്മാര്ക്കു ചേച്ചി അമ്മയുടെ സ്നേഹത്തോടെ അതൊക്കെ ഉണ്ടാക്കി തരും ....നിങ്ങള്‍ പെണ്ണു കെട്ടിയ ആണുങ്ങളു ചോദിച്ചാല്‍ ഇതിന്റെ ഒരു പ്രിന്റ് ഔട്ട് എടുത്തു തന്നിട്ടു പറയും എന്തിനാടാ നിനക്കു പെണ്ണൂ കെട്ടിച്ചു തന്നതു എന്നു ;;)
ചേച്ചീ സോറി ഫോര്‍ ദ ഓഫ് , ആദ്യം ഓഫ് അടിച്ചതു അവരാണു, അവരുടെ ചെവിം ആദ്യം പിടിക്കൂ, അപ്പോഴേക്കും ഞാന്‍ ഓടട്ടെ

magnifier said...

മോനേ പട്ടേരീ സൂച്ചേച്ചീ കണ്ണൂരു കാരിയാ..പാചകം പാചകമായി കാണണേല്‍ കോഴിക്കോടിനു വടക്ക് കൊയിലാണ്ടി, തലശ്ശേരി മാഹി വഴി കണ്ണൂര് തന്നെ വരണം..ആ കൈപ്പുണ്ണ്യം കണ്ട് കൊതിക്കണ്ടാട്ടോ.

സു | Su said...

magnifier :) സന്ദര്‍ശനത്തിന് നന്ദി.

പട്ടേരി :) സന്ദര്‍ശനത്തിന് നന്ദി.

കുത്തിക്കുറികള്‍ said...

കൊള്ളാം

സു | Su said...

Kerala News :) thanks

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]