Thursday, September 21, 2006
രാജ്മ കറി
രാജ്മ - 1 കപ്പ് ( 5-6 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക)
ഇഞ്ചി - ഒരു ചെറിയ കഷണം പേസ്റ്റ് ആക്കിയത്.
പച്ചമുളക്- ചെറുതായി അരിഞ്ഞത് -2
തക്കാളി - ചെറുതായി അരിഞ്ഞത് - 2
സവാള - ചെറുതായി അരിഞ്ഞത് - 1
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
മുളകുപൊടി - 1/2 ടീസ്പൂണ്‍
ഗരം മസാല - 1/2 ടീസ്പൂണ്‍
ഉപ്പ്.
പാചകയെണ്ണ.
മല്ലിയില.
കറിവേപ്പില.
രാജ്മ, മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഇട്ട് നന്നായി വേവിക്കുക.
ഉപ്പ് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് വെക്കുക.
പാചകയെണ്ണ ചൂടാക്കി സവാള വഴറ്റുക.
ഇഞ്ചിപ്പേസ്റ്റും, പച്ചമുളകും, തക്കാളിയും,കറിവേപ്പിലയും, ഗരം മസാലയും, ഇട്ട് വഴറ്റി നന്നായി യോജിപ്പിക്കുക.
തക്കാളി നന്നായി അലിഞ്ഞ് ചേരണം.
അതിനു ശേഷം രാജ്മ ഇടുക. അഞ്ച് മിനുട്ട് അടച്ച് വെച്ച് വേവിക്കുക.
വാങ്ങിയതിനുശേഷം മല്ലിയില അരിഞ്ഞ് മുകളില്‍ തൂവുക.
വെളുത്തുള്ളി ഇഷ്ടമുള്ളവര്‍ക്ക്, രണ്ട് - മൂന്ന് വെളുത്തുള്ളിയും പേസ്റ്റാക്കി ഇടാവുന്നതാണ്.
Subscribe to:
Post Comments (Atom)
5 comments:
ഇഷ്ടമാണെങ്കിലും അല്ലെങ്കിലും വെളുത്തുള്ളി പേസ്റ്റായൊ അല്ലിയായി അടര്‍ത്തിയോ ഇടുന്നത് നല്ലതാണ്. രാജ്മയ്ക്ക് ഗ്യാസ് ഇളക്കി വിടാനുള്ളൊരു റ്റെന്‍ഡന്‍സി ഉള്ളത് കൊണ്ട്... പരീക്ഷിച്ചറിഞ്ഞതാണ്...
ഞങ്ങള്‍ ഇതിനെ രാജമാതാ എന്നാ വിളിക്കുന്നത്. വിളി കേള്‍ക്കും. :) നന്ദി.
ഉണ്ണി :)
ബിന്ദൂ :)
താര :)
രജ്മയെ സൂക്ഷിക്കണം..അതിലുള്ള red bean lectin എന്ന കുന്ത്രാണ്ടം മനുഷ്യനെ വടിയാക്കാന്‍ പോലും ശക്തിയുള്ളതാണെന്ന് കേട്ടിട്ടുണ്ട്..(5 bean മതിയത്രേ ഒരാളെ മൂന്നു ദിവസത്തേക്ക് കട്ടിലില്‍ തന്നെ കിടത്താന്‍!)
അതുകൊണ്ട്
1. നല്ലോണം വേവിക്കുക (വേവിക്കാത്തതോ, പകുതി വേവിച്ചതോ ആയ രാജ്മയില്‍ ആയിരക്കണക്കിനിരട്ടിയാണ് ഈ വിഷം!)
2. ഇതു കുതിര്‍ക്കാനായി എടുത്ത് വെള്ളം ഒരു കാരണവശാലും വീണ്ടും ഉപയോഗിക്കരുത്!
സതീഷ് :) അറിയില്ലായിരുന്നു. പറഞ്ഞതിന് നന്ദി.
Post a Comment