Sunday, July 23, 2006
പാവ് - ഭാജി
പാവ് എന്ന് പറയുന്നത് ബണ്‍-നെ ആണ്. ഭാജി അതിന്റെ കൂടെയുള്ള കറിയും. ഭാജി എന്നതിന് കറി എന്നാണര്‍ത്ഥം.
ഭാജി ഉണ്ടാക്കുന്നത്.
ഗ്രീന്‍ പീസ്- 1/2 കപ്പ് ( ഉണങ്ങിയതാണെങ്കില്‍ 4-5 മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ക്കണം.)
ഉരുളക്കിഴങ്ങ്- 2 എണ്ണം ( ചെറുതായി മുറിച്ചത്)
കോളിഫ്ലവര്‍ അരിഞ്ഞത് - 1/2 കപ്പ്
സവാള - 1 വലുത്. ( വളരെ ചെറുതായി അരിഞ്ഞത്)
വെള്ളുള്ളി - ഇഞ്ചി പേസ്റ്റ്- 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - കുറച്ച്
തക്കാളി- 1 വലുത് ( വളരെ ചെറുതായി അരിഞ്ഞത്)
പാവ്-ഭാജി മസാല - 3 ടീസ്പൂണ്‍
മല്ലിയില
പാചകയെണ്ണ
ഉപ്പ്
ബട്ടര്‍
വെള്ളം
ഉരുളക്കിഴങ്ങും ഗ്രീന്‍പീസും കോളിഫ്ലവറും കൂടെ മഞ്ഞള്‍ ചേര്‍ത്ത് വേവിച്ചെടുക്കുക. പാകത്തിനു ഉപ്പ് ചേര്‍ത്ത് നന്നായി ഉടയ്ക്കുക.
ഒരു പാത്രത്തില്‍ കുറച്ച് എണ്ണയൊഴിച്ച് സവാള നല്ലപോലെ വഴറ്റിയെടുക്കുക. തക്കാളി ചേര്‍ക്കുക. തക്കാളിയും ഒന്ന് പാകമായതിനുശേഷം വെളുത്തുള്ളി- ഇഞ്ചി പേസ്റ്റ് ചേര്‍ക്കുക. പേസ്റ്റ് ഇല്ലെങ്കില്‍ രണ്ടും വേറെ വേറെ കുറച്ച് ചതച്ചെടുത്താലും മതി. അതും നന്നായി വഴറ്റി യോജിപ്പിച്ചതിനുശേഷം മസാല ചേര്‍ക്കുക (അടുത്ത തവണ മസാലപ്പൊടിയുടെ പാകം ആവശ്യം പോലെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്. ഞാന്‍ കുറച്ച് മുളകുപൊടി ചേര്‍ക്കാറുണ്ട്. പച്ചക്കറികള്‍ വേവിക്കുമ്പോള്‍. എരിവ് വേണ്ടാത്തവര്‍ സൂക്ഷിക്കുക) കുറച്ച് വെള്ളം ഒഴിച്ച് (1 കപ്പ്) 5 മിനുട്ട് വേവിക്കുക. മസാലയും യോജിച്ചതിനു ശേഷം ഉടച്ച് വെച്ച പച്ചക്കറികള്‍ ചേര്‍ത്ത് യോജിപ്പിച്ച് ഒന്നുകൂടെ തിളപ്പിക്കുക. പാചകം കഴിഞ്ഞതിനുശേഷം കുറച്ച് ബട്ടര്‍ ഭാജിയുടെ മേലെ ഇടുക. മല്ലിയില ചെറുതായി അരിഞ്ഞ് അതിനു മുകളില്‍ തൂവുക.
പാവ്(ബണ്‍) നെടുകെ പിളര്‍ന്ന് ബട്ടര്‍ പുരട്ടി ചൂടാക്കിയെടുക്കുക.
ഭാജിയും കൂട്ടി ചൂടോടെ കഴിക്കുക.
കഴിക്കുമ്പോള്‍, വേണമെങ്കില്‍ ഭാജിയില്‍ കുറച്ച് ചെറുനാരങ്ങ നീര് ചേര്‍ക്കാവുന്നതാണ്.
പച്ചക്കറികളുടെ കൂടെ കാപ്സിക്കവും ചേര്‍ക്കാവുന്നതാണ്.
Subscribe to:
Post Comments (Atom)
10 comments:
ഇതൊന്നിന്നു തന്നെ ഉണ്ടാക്കണമല്ലൊ, വായിച്ചിട്ടു കൊതിയാവുന്നു. :)
മുംബയിലെ റോഡ് വക്കില്‍ നിന്ന് കഴിച്ച പാവ്-ഭാജി രുചി അടുത്തൊന്നും പിന്നെ കിട്ടിയിട്ടില്ല.
ഇനിയിപ്പൊ, സൂന്റെ കൂട്ടൊന്നു പരീക്ഷിക്കണം.
ഫോട്ടോയും വന്നല്ലോ.. ;)
ദേവാ, എന്തായാലും അവധിയെടുക്കുന്നു. ഇത് കഴിച്ചിട്ട് പോകൂ. എണ്ണ, കൊഴുപ്പ് എന്നിവയെപ്പറ്റി ചിന്തിക്കരുത് ;)
പാവം, ഭാജി!
തിന്നാനും ഇരുന്നു കൊടുക്കണം, ഫോട്ടോ എടുക്കാനും ഇരുന്നു കൊടുക്കണം.
ഈ രണ്ടാമത്തെ ചിത്രം അധികം വെന്താല്‍ കരിഞ്ഞുപോകും എന്നു കാണിക്കാനാണോ?
ഈ പാവ് ഭാജി അധികം കഴിച്ചാല്‍ ദേ ഇങ്ങനെ ഇരിക്കും.
ഇതാരപ്പോ ഒന്നുണ്ടാക്കി തരിക??
സു¦ ഒരു നല്ല വിഭവം ആണ്,‘പാവ് ഭാജി’ഉഗ്രന്‍ ഫോട്ടൊ , പിന്നെ എല്ലാം കൊള്ളാം.
SUUUU :) .. paav bhaji yummy ... njan undakiya paav bhaji kurachu SU nu parcel ayichu tharatte ;)
Gauriiiiiiiiiiiii :) നോക്കാറുണ്ട് അല്ലേ? ഞാന്‍ തിരക്കില്‍ ആയിരുന്നു. കാണാംട്ടോ.
സൂ...
തപ്പിപ്പിടിച്ച് ഞാനിങെത്തി.
വിഭവങളൊക്കെ അടി പൊളി...
ഏതായാലും (അനിയത്തിയുടെ സമ്മതത്തോടെ-കോപ്പി റൈറ്റ് ഉണ്ടൊ ?)പ്രിന്റ് ചെയ്തു. ട്രൈ ചെയ്യട്ടെ... രണ്ടു പിള്ളാരും ഒരു ഭാര്യയും നാട്ടിലുണ്ടേയ്....
Post a Comment