മിനുസമുള്ള അരിപ്പൊടി
തേങ്ങ ചിരവിയത്
ഉപ്പ്
ചൂട്വെള്ളം
നിങ്ങള്‍ക്കാവശ്യമുള്ളത്ര അരിപ്പൊടി എടുത്ത് ( ഒരു കപ്പ്, രണ്ട് കപ്പ്) തേങ്ങ ചിരവിയതും പാകത്തില്‍ ഉപ്പും ഇട്ട് ചൂട്വെള്ളം ഉപയോഗിച്ച് ഇളക്കി യോജിപ്പിക്കുക. ദോശമാവിന് പാകമാവുന്ന അയവില്‍ എടുക്കുക. ദോശ ഉണ്ടാക്കുക.
അധികം വെള്ളം ചേര്‍ക്കരുത്. ഉണ്ടാക്കിയെടുക്കുമ്പോള്‍ അടച്ച് വെച്ച് ഉണ്ടാക്കിയാല്‍ നന്നായിരിക്കും.
Subscribe to:
Post Comments (Atom)
13 comments:
ഇതില്‍ സിംപിള്‍ എത്ര കപ്പു ചേര്‍ക്കണം?
;)
ദോശ ഉണ്ടാക്കുക
അതെങ്ങനെ എന്ന് പറയണ്ടെ?
അധികം വെള്ളം ചേര്‍ക്കരുത്
കൂമ്പ് വാടിയാലോ?
സു, ഓഫ് പറഞ്ഞതിന് മാപ്പ്. ദോശ കിട്ടത്തതിന്റെ ദേഷ്യമാണ്.
ഈ ദോശ കഴിക്കാനായി വേണ്ട ഉള്ളിചമ്മന്തി റസീപ്പി കൂടി..
ആവശ്യം പോലെ ചേര്‍ക്കാം വിശ്വം. :)
ദില്‍ബാസുരാ :) പറയാം .ഇനി ഫോട്ടോ, വീഡിയോ സഹിതം പറയാം. തിന്നുന്നതും കാണിക്കും. ;)
ബിന്ദു :) മുന്‍പ് വെച്ചിട്ടുണ്ടല്ലോ. നോക്കൂ.
അപ്പൊഴ് ഇങ്ങിനെയാണു ദോശയെണുപറയുന്ന സാധനം.പിടികിട്ടി.
ഇങ്ങിനെ ഉണടാക്കുന്നതാണു ദോശയെന്നു അറിയപ്പെടുന്നത്.
ഇതെന്തു ദോശ? ഉഴുന്നിനു പകരം തേങ്ങാപ്പൊടിയോ?
ഇതിനെയല്ലേ ഞങ്ങളൊക്കെ തേങ്ങാപ്പം എന്നു പറയുന്നതു്?
സഞ്ചാരീ :) അതെ അതെ
ഉമേഷ്ജീ :) അങ്ങനെ പറയുമോ. അറിയില്ല. ഉഴുന്നും ഉലുവയും പുഴുങ്ങലരിയും ഒക്കെ ചേര്‍ക്കാത്തതുകൊണ്ടാണ് ഇതിനു സിമ്പിള്‍ ദോശ എന്ന് പേരിട്ടത്. ഒറിജിനല്‍ ദോശ വെക്കാം ഇനി.
ഹാവു! ദോശ ദോശേയ്.. ആ ഒറിജിനല്‍ കൂടെ വേഗം പോരട്ടെ...
:)
കുന്നംകുളത്തിനു വടക്കുള്ളവരുടെ പ്രിയപ്പെട്ട പലഹാരം.മലബാര്‍ ദോശ എന്നും പരയും.
ചട്ടിയില്‍ ഒഴിച്ചാല്‍ രണ്ട് തവണ ശ്(ദോ+ശ്) എന്നു കേള്‍ക്കുന്നതൊക്കെ ദോശയാണ്.
കണ്ണൂരെല്ലാം ഇനിമുതല്‍ എന്‍ സി സിക്കാര്‍ക്ക് സിമ്പിള്‍ ദോശയാണത്രെ കൊടുക്കാന്‍ പോകുന്നത്.
ദില്ബുവിന്റെ കമന്റിഷ്ടായി
കുറുമാന് സാറേ,
എന്റെ കമന്റുകള്‍ എല്ലാവര്ക്കും ഇഷ്ടമാവുന്നു. ഇതില്‍ എനിക്ക് നല്ല ടാലന്റുണ്ടെന്ന് തോന്നുന്നു.പണ്ടേ ഭയങ്കര കമന്റടിയാണെന്ന് എന്നെ പറ്റി പരാതി ഉള്ളതാ.:)
ഞാനിത് എഴുത്ത് നിര്‍ത്തി ഇതില്‍ കോണ്സന്റ്രേറ്റ് ചെയ്യാന്‍ ആലോചിക്കുന്നുണ്ട്.
(സു പിടികൂടുന്നതിന് മുമ്പ് തടിയെടുക്കട്ടെ!)
ഭാര്യമാര്‍ വേനലവധിക്കു നാട്ടില്‍ പോകുമ്പോള്‍ സൂപ്പര്‍ മാര്‍ക്കെറ്റുകളില്‍ പോയി പലതരം ഭക്ഷണ പദാര്ഥ്ത്ങളെ (റ്റിന്നിലടച്ചതു,മരവിപ്പിച്ചിത് ഇത്യാദി)
നോക്കി പകച്ചു നില്ക്കുന്ന ഭര്‍ത്താക്കന്മാരെപ്പറ്റി ഒരു ഫീചര്‍ രണ്ടു വര്‍ഷം മുന്‍പു ഇവിദത്തെ ഗല്ഫ് നൂസ് എന്ന പത്രത്തില്‍ വന്നതോര്‍ക്കുന്നു.ദയവായി ആ പാവപ്പെട്ടവര്‍ക്കു വേണ്ടി ഇതു സമര്‍പ്പിച്ചാലും.
Post a Comment