ഈ പുട്ടുണ്ടാക്കാൻ, കപ്പപ്പൊടി, അരിപ്പൊടി, ഉപ്പ്, വെള്ളം, ചിരവിയ തേങ്ങ, പുട്ടുകുറ്റി എന്നിവ മതി.

കപ്പപ്പൊടിയും പുട്ടിനുണ്ടാക്കിയ, വെള്ളത്തിലിട്ട്, ഉണക്കി, പൊടിച്ച് വറുത്ത അരിപ്പൊടിയും സമാസമം എടുക്കുക.
അതിനാവശ്യമായ ഉപ്പ്, കുറച്ചു വെള്ളത്തിൽ അലിയിച്ച്, ആ വെള്ളം കൂട്ടി പൊടികൾ ഒരുമിച്ച് കുഴയ്ക്കുക. കട്ടയൊന്നും ഇല്ലാതെ കുഴയ്ക്കുക. കുഴച്ചശേഷം ഒന്ന് മിക്സിപ്പാത്രത്തിലിട്ട് മിക്സിയിൽ ഒന്നു തിരിച്ചാൽ കട്ടയൊക്കെ ഉണ്ടെങ്കിൽ പോകും.

കുറച്ച് തേങ്ങയും അതിലിട്ട് കുഴയ്ക്കുക. തേങ്ങ ആദ്യം ഇട്ടതുകൊണ്ട് ഞാൻ മിക്സിയിൽ തിരിച്ചില്ല.

പുട്ടുകുറ്റിയെടുത്ത്, അതിൽ ചില്ലിട്ട്, തേങ്ങയിട്ട്, പൊടിയിട്ട്, പിന്നേം തേങ്ങയിട്ട്, അടച്ച് ആവിയിൽ വേവിക്കുക.

വെന്ത് വാങ്ങിയിട്ട് അല്പം വെച്ചിട്ട്, പുട്ട് പാത്രത്തിലേക്കിടുക. എന്നാൽ കഷണങ്ങളായിപ്പോവില്ല.

കപ്പപ്പുട്ട് എളുപ്പത്തിൽ തയ്യാറായില്ലേ?

പുട്ടിനു കടലക്കറി എന്നാണു പറയുകയെങ്കിലും, വേറെ കറിയുണ്ടാക്കിയും കഴിക്കാം. പഴവും പഞ്ചസാരയും കൂട്ടിയും കഴിക്കാം.
3 comments:
പണ്ടെന്നൊ അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട്.
ആ ഓര്‍മ്മ വച്ച് ഒരു തവണ കൂട്ടുകാരോടൊപ്പം പരീക്ഷിച്ച് പണി കിട്ടിയിട്ടുമുണ്ട്. (ഇപ്പോഴാണോര്മ്മ വന്നത്... അന്ന് ഒപ്പം അരിപ്പൊടി ഇട്ടില്ലാരുന്നു. കപ്പ മുറിച്ച് തിന്നേണ്ടി വന്നു)
ഇവിടെ കപ്പ കിട്ടില്ല, നാട്ടില്‍ വന്നിട്ട് നോക്കാം. കാണാന്‍ നന്നായിട്ടുണ്ട്. ആശംസകള്‍!!
ശ്രീ :) അരിപ്പൊടി ചേർക്കുന്നതാവും നല്ലത്. വാങ്ങുന്ന കപ്പപ്പൊടി നന്നായി പൊടിച്ചിട്ടുള്ളതാണ്.
ഞാൻ :) അങ്ങനെ ആയ്ക്കോട്ടെ.
Post a Comment