Wednesday, December 02, 2009

റാഗിദോശ

റാഗി കൊണ്ടുണ്ടാക്കാവുന്ന അനേകം വിഭവങ്ങളിൽ ഒന്നാണ് റാഗി ദോശ. അതുതന്നെ പലതരത്തിലുണ്ടാക്കാം. ഇവിടെ ഉണ്ടാക്കിയെടുത്തത് എങ്ങനെയെന്ന് പറയാം.

റാഗിപ്പൊടി മൂന്നു കപ്പ് വേണം
ഉഴുന്ന് ഒരു കപ്പ് എടുത്ത് നാല് മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്ത് മിനുസമായി അരയ്ക്കണം
ഒരു ടീസ്പൂൺ അല്ലെങ്കിൽ അര ടീസ്പൂൺ ഉലുവയും ഉഴുന്നിന്റെ കൂടെ വെള്ളത്തിലിട്ട് അരയ്ക്കണം.
അരച്ചത് റാഗിപ്പൊടിയിലേക്ക് ചേർക്കണം.
ആവശ്യത്തിനു ഉപ്പും ചേർക്കണം.
വെള്ളം ദോശമാവിന്റെ പാകത്തിലൊഴിച്ച് ഒക്കെ നന്നായി യോജിപ്പിച്ച് വയ്ക്കണം.




അഞ്ചാറ് മണിക്കൂറ് കഴിഞ്ഞാൽ ദോശയുണ്ടാക്കാം. പുളി വേണ്ടാത്തവർക്ക് അതനുസരിച്ച് വേണ്ടത്ര നേരം വച്ച് ഉണ്ടാക്കിയെടുക്കാം. തീരെ പുളിയില്ലെങ്കിലും, അധികം പുളിച്ചാലും ദോശയ്ക്ക് സ്വാദ് കുറവാണെന്ന് തോന്നുന്നു.



ചമ്മന്തിയും കൂട്ടി കഴിക്കാം. ഉണ്ടാക്കുമ്പോൾ ദോശമാവിലേക്ക് തേങ്ങ ചിരവിയിടണമെങ്കിൽ അതും ആവാം.

2 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

നാളെ ഉണ്ടാക്കി തരാമെന്നു ഭൈമി പറഞ്ഞു. അതു കഴിച്ചിട്ട്‌ ബാക്കി എഴുതാം
:)

സു | Su said...

:) ആയ്ക്കോട്ടെ.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]