Wednesday, October 21, 2009

മധുരക്കിഴങ്ങ് ബജ്ജി

മറ്റെല്ലാ ബജ്ജികളും ഉണ്ടാക്കുന്നതുപോലെ, വളരെ എളുപ്പമുള്ളൊരു പലഹാരമാണ് മധുരക്കിഴങ്ങ് ബജ്ജി. മധുരക്കിഴങ്ങ് വാങ്ങിക്കൊണ്ടുവെച്ചിട്ടുണ്ടെങ്കിൽ അതിഥികൾ ആരെങ്കിലും വന്നാൽ, അല്ലെങ്കിൽ കൂട്ടുകാർ ആരെങ്കിലും വന്നാലുടനെ ഇത് തയ്യാറാക്കി കൊടുക്കാം. സ്വാദുമുണ്ട്.

ഇത് ഉണ്ടാക്കാൻ

കടലമാവ്
അരിപ്പൊടി
ഉപ്പ്
മധുരക്കിഴങ്ങ്
മുളകുപൊടി
കായം (പൊടി)
വെളിച്ചെണ്ണ (ഏതെങ്കിലും പാചകയെണ്ണയായാലും മതി).
രണ്ട് മധുരക്കിഴങ്ങ് എടുത്ത് ആദ്യം വൃത്തിയായി കഴുകുക. ചിത്രത്തിൽ ഉള്ളതുപോലെ മിക്കവാറും മണ്ണ് കാണും അതിൽ.
കഴുകിക്കഴിഞ്ഞാൽ തോലു കളയുക. പെട്ടെന്ന് കളയാൻ പറ്റിയെന്നുവരില്ല.
തോലു കളഞ്ഞിട്ട് ഒന്നുകൂടെ കഴുകാം.
എന്നിട്ട് വട്ടത്തിലോ ചിത്രത്തിലുള്ളപോലെ ഒരു വശത്തുനിന്ന് ചെത്തിയോ മുറിക്കണം.
മുറിച്ച് വീണ്ടും കഴുകണം. കറയുണ്ടെങ്കിൽ പോകും.

അഞ്ച് ടേബിൾസ്പൂൺ കടലപ്പൊടി (കടലമാവ്) എടുക്കുക. ഒരു ടേബിൾസ്പൂൺ അരിപ്പൊടിയും. കുറച്ച് കൂടിയാലും കുഴപ്പമില്ല.
കാൽ ടീസ്പൂൺ മുളകുപൊടിയിടുക. കുറച്ച് ഉപ്പും. അല്പം കായവും (പൊടി).
വെള്ളമൊഴിച്ച് അധികം വെള്ളം പോലെയാവാതെ കുഴയ്ക്കുക.
അഞ്ചുമിനുട്ട് വയ്ക്കുക.
അതിൽ ഓരോ മധുരക്കിഴങ്ങ് കഷണങ്ങളും ഇട്ട് മുക്കിയെടുത്ത് ചൂടായ വെളിച്ചെണ്ണയിൽ ഇട്ട് വറുത്തെടുക്കുക.അധികം തണുക്കുന്നതിനുമുമ്പ് കഴിക്കുക.

4 comments:

Typist | എഴുത്തുകാരി said...

ബാക്കിയെല്ലാം ഉണ്ട്. മധുരക്കിഴങ്ങ് മാത്രമില്ല, (ഇന്നലെവരെ ഉണ്ടായിരുന്നു). അല്ലെങ്കില്‍ ഞാന്‍ ഇപ്പോള്‍ തന്നെ ഉണ്ടാക്കിയേനേ.കണ്ടിട്ടു കൊതിയാവുന്നു.സാരമില്ല നാളെ വാങ്ങിയിട്ടു ഉണ്ടാക്കി നോക്കാം.

നീമ said...

ഉണ്ടാക്കി നോക്കാം

ശ്രീ said...

പണ്ട് മധുരക്കിഴങ്ങ് പറമ്പിലൊക്കെ ഉണ്ടാകുമായിരുന്നു. ഇപ്പോള്‍ ഉണ്ടോ എന്നറിയില്ല.

എന്തായാലും മധുരക്കിഴങ്ങ് കൊണ്ടും ബജ്ജി ഉണ്ടാക്കാമെന്ന് ഇപ്പോഴാണറിയുന്നത്. ഒരിയ്ക്കല്‍ എന്തായാലും ഉണ്ടാക്കി നോക്കണം.

സു | Su said...

എഴുത്തുകാരിച്ചേച്ചീ :) ഉണ്ടാക്കി നോക്കൂ പറ്റുമെങ്കിൽ.

നീമ :) ഉണ്ടാക്കി നോക്കൂ.

ശ്രീ :) വീട്ടിൽത്തന്നെയുണ്ടെങ്കിൽ ഉണ്ടാക്കിനോക്കാനും എളുപ്പം. അല്ലേ?

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]