Sunday, January 11, 2009

റാഗിമുറുക്ക്

റാഗി കൊണ്ട് പുട്ടുണ്ടാക്കിയിട്ടിട്ടുണ്ട് . ആന്ധ്രാക്കാരുടെ ഒരു പലഹാരമാണ് റാഗിമുദ്ദ. കൊഴുക്കട്ട പോലെയിരിക്കും. അതു ഞാൻ ഇതുവരെ പരീക്ഷിച്ചിട്ടില്ല. ഒരിക്കൽ ഒരു സൂപ്പർ മാർക്കറ്റിൽ പോയപ്പോഴാണ് റാഗി മുറുക്ക് കാണുന്നത്. കഷണം കഷണം മുറുക്ക്. വാങ്ങിയില്ല. എനിക്കു പരീക്ഷിക്കാമല്ലോ എന്നു വിചാരിച്ചു. പരീക്ഷിച്ചു. ഞാൻ പരീക്ഷിച്ചവിധം താഴെ.

മുറുക്കിന്റെ കൂട്ട് അരിപ്പൊടിയും ഉഴുന്നും ആണ്. ഇതിൽ ഞാൻ റാഗിപ്പൊടിയും, അരിപ്പൊടിയും സമാസമം ഇട്ടു. ഉഴുന്ന് നാലിലൊന്നും. ഉഴുന്ന് വറുത്ത് പൊടിച്ചു.




അര കപ്പ് അരിപ്പൊടി
അര കപ്പ് റാഗിപ്പൊടി
കാൽക്കപ്പ് ഉഴുന്നുപൊടി
എള്ള്, വെളുത്തതോ കറുത്തതോ ഒരു ടീസ്പൂൺ
ജീരകം ചതച്ചെടുത്തത് - ഒരു ടീസ്പൂൺ.
ഉപ്പ് പാകത്തിന്

എള്ളും ജീരകവും കുറച്ച് കൂടിയാലും കുഴപ്പമൊന്നുമില്ല.
കായം പൊടി കുറച്ച്.
പിന്നെ എരുവിന് കുരുമുളകുപൊടിയോ, മുളകുപൊടിയോ ഏകദേശം അളവ് കണക്കാക്കി ഇടുക. എരിവ് വേണ്ടതനുസരിച്ച്. നല്ല എരിവ് വേണ്ടവർ കുരുമുളകുപൊടിയും, മുളകുപൊടിയും ഇടാവുന്നതാണ്.
ഞാൻ കുരുമുളകുപൊടിയിട്ടു. രണ്ട് ടീസ്പൂൺ. അധികം എരിവൊന്നും ഇല്ലായിരുന്നു.



ഒക്കെക്കൂടെ രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയും, കുറച്ച് വെള്ളവും ചേർത്ത് കുഴയ്ക്കുക. ചിത്രത്തിൽ ഉള്ളതിലും കുറച്ചും കൂടെ വെള്ളം വേണം. നാഴിയിൽ പിഴിയുമ്പോൾ ഏകദേശം മനസ്സിലാവും. അധികം വെള്ളമൊഴിക്കരുത്.





നാഴിയിൽ നിറച്ച്, ഒരു തുണിയിലോ പ്ലാസ്റ്റിക് കടലാസ്സിലോ പരത്തുക. വെളിച്ചെണ്ണയിൽ അല്ലെങ്കിൽ ഏതെങ്കിലും പാചകയെണ്ണയിൽ വറത്തെടുക്കുക. വട്ടത്തിൽ പിഴിയാൻ കഴിയുന്നില്ലെങ്കിൽ നീളത്തിൽ പിഴിഞ്ഞിട്ട് ചുറ്റിച്ചുറ്റിയെടുത്താൽ മതി. ഞാൻ നേരിട്ട് വട്ടത്തിൽ പിഴിഞ്ഞതുകൊണ്ട് അതിന്റെ ആകൃതിയൊക്കെ ഒരു വഴിക്കു പോയി. ;)





അരി മുറുക്ക് ഇവിടെ

8 comments:

മേരിക്കുട്ടി(Marykutty) said...

ഇവിടെ ഇന്നലെ മൂന്ന് തേങ്ങ വാങ്ങി. വലുത്. ഒന്നിന് എട്ടു രൂപ തൊണ്ണൂറു പൈസ.അതില്‍ ഒരെണ്ണം സു ചേച്ചിക്ക് ചമ്മന്തി അരയ്ക്കാന്‍.

ഠേ!

ഞാന്‍ കുറച്ചു നാളായി ഒരു പാക്കറ്റ് റാഗി പൊടി വാങ്ങി വച്ചിരിക്കുന്നു. അത് കൊണ്ടു നാളെ, മുറുക്കല്ല, പുട്ടുണ്ടാക്കും!

സു | Su said...

മേരിക്കുട്ടീ :) തേങ്ങയൊക്കെ വീട്ടിൽനിന്നു കെട്ടിക്കൊണ്ടുപോകണ്ടേ. തേങ്ങ കിട്ടിയത് എന്തായാലും വേണ്ടെന്ന് വയ്ക്കുന്നില്ല. പുട്ട് ഞാനും ഉണ്ടാക്കിയേക്കാം.

മലബാറി said...

Dear സു Su

ദയവായി മെയില്‍ ഐഡി ഒന്നയച്ചുതരിക
Sunesh

sunesh@nattupacha.com
www.nattupacha.com

സു | Su said...

മലബാറി :) കറിവേപ്പിലയിൽ വന്നതിന് നന്ദി. പക്ഷെ മെയിൽ ഐഡി തരാൻ തൽക്കാലം എനിക്കു താല്പര്യമില്ല.

ശ്രീ said...

ഇങ്ങനെയും മുറുക്കുണ്ടാക്കാമല്ലേ?
:)

മലബാറി said...

മെയില്‍ ഐഡി ചോദിച്ചത് പാചകക്കുറിപ്പുകള്‍ നാട്ടുപച്ച യില്‍ ഇടക്ക് എഴുതാമോ എന്നു ചോദിക്കനാണ്‍.

regards
sunesh@nattupacha.com
www.nattupacha.com

സു | Su said...

ശ്രീ :) ഇങ്ങനേയും ഉണ്ടാക്കാം.

മലബാറീ :) അങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടതിന് നന്ദി. കുറച്ച് തിരക്കുണ്ട്. അതുകൊണ്ട് ഇപ്പോ പെട്ടെന്ന് പറ്റില്ല. സൗകര്യപ്പെടുമ്പോൾ മെയിൽ അയയ്ക്കാം.

Siji vyloppilly said...

undaakki..nannayi vannu..Thanks.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]