Tuesday, October 09, 2007

മുരിങ്ങയിലപ്പാചകം

മുരിങ്ങയിലയെക്കുറിച്ച് വിശദമായി

ദേവന്‍ജി എഴുതിയത് വായിക്കുക.


എരിശ്ശേരി

മുരിങ്ങയില, തണ്ടോടെ കഴുകിയിട്ട്, ഇലമാത്രമായി നുള്ളിയെടുക്കുക. വേവിച്ച പരിപ്പില്‍ ചേര്‍ത്ത് വേവിക്കുക. ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ക്കണം. തേങ്ങ അരച്ചു ചേര്‍ക്കുക. വറവിടുക. കടുക്, കറിവേപ്പില, മുളക്, എന്നിവ. ഇലക്കറികളില്‍ കറിവേപ്പില ഇട്ടില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ ഇടണം. ;)


മുരിങ്ങയിലത്തോരന്‍

വെളിച്ചെണ്ണയില്‍, ഉഴുന്നുപരിപ്പ്, കറിവേപ്പില, കടുക്, മുളക്, ഒക്കെയിട്ട്, മൊരിച്ച്, മുരിങ്ങയില ചേര്‍ക്കുക. ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി (വേണമെങ്കില്‍)വെന്താല്‍, വാങ്ങിവച്ച് തേങ്ങ ചിരവിയിടുക. വെള്ളം ചേര്‍ക്കേണ്ട.
മുരിങ്ങയില, വെള്ളരിക്ക, പരിപ്പ് എന്നിവയുടെ കൂടെച്ചേര്‍ത്തും കറി വയ്ക്കാം.

വറവിടുമ്പോഴും, തേങ്ങയരയ്ക്കുമ്പോഴും, അരിമണികള്‍ ചേര്‍ക്കാറുണ്ട്. കറിക്ക് കൊഴുപ്പും സ്വാദും കൂടും.
മുരിങ്ങയില കട്‌ലറ്റും, മുരിങ്ങയില ചക്കക്കുരു എരിശ്ശേരിയും ഉണ്ടാക്കാം. (ചീര വയ്ക്കുന്നതുപോലെ)

7 comments:

വേണു venu said...

മുരിങ്ങകള്‍‍ ധാരാളമുള്ള ഈ യൂ.പി യില്‍‍ , മുരിങ്ങ ഇല കൊണ്ടുണ്ടാക്കാവുന്ന വിഭവങ്ങളൊക്കെ ഞങ്ങള്‍‍ക്കു് ഇഷ്ടമായി. തോരനുണ്ടാക്കാറുണ്ടു്. എരിശ്ശേരി ടെസ്റ്റു ചെയ്യണം. കന്യക, 2007 സെപ്തമ്പറ് 16 ലക്കത്തില്‍‍ മുരിങ്ങ വിശേഷം വായിച്ചു കഴിഞ്ഞാല്‍‍ എല്ലാ ദിവസവും ഒരു മുരിങ്ങാ വിഭവം കഴിക്കുന്നതു് നല്ലതാണെന്നു തോന്നുന്നു.
ആശംസകള്‍‍.:)

R. said...

എന്തിനാ സൂവേച്ചി പാവം ബാച്ചികളെ ഇങ്ങനെ കണ്ണില്‍ച്ചോരയില്ലാതെ കൊതിപ്പിക്കുന്നെ...?

:(

സു | Su said...

വേണു ജീ :) ഇലക്കറികളൊന്നുമില്ലേന്ന് അനിലന്‍ ചോദിച്ചപ്പോ, വിചാരിച്ചു, ഇലക്കറിക്കുണ്ടോ ക്ഷാമം എന്ന്. കന്യക പണ്ടൊക്കെ വാങ്ങാറുണ്ടായിരുന്നു. ഇപ്പോ കുറേയായി വാങ്ങാതെ. ഇതു നോക്കണം കിട്ടുമോന്ന്. പഴയതായല്ലോ അല്ലേ?

രജീഷ് :) ബാച്ചികളും പാചകം തുടങ്ങൂ. എളുപ്പമല്ലേ.

വേണു venu said...

കന്യക, 2007 സെപ്തമ്പറ് 16
സൂ, ഇതായിരുന്നൂ ലേഖനം. നഷ്ടപ്പെടാതിരിക്കാന്‍ സ്കാന്‍‍ ചെയ്തു് സൂക്ഷിക്കുന്നതും ഉപകാരമാകുന്നു.:)

സു | Su said...

വേണു ജീ :) കിട്ടി. നന്ദി. അങ്ങനെ ഒക്കെ സ്കാന്‍ ചെയ്ത് സൂക്ഷിക്കാന്‍ പറ്റില്ലല്ലോ. തീരില്ല. അതു തന്നെ. ഇനിയിപ്പോ, ആ കന്യക, ഞാന്‍ വാങ്ങുന്നില്ലെന്ന് വച്ചു.

അനിലൻ said...

സു,
നന്ദി
ഇല പച്ചയ്ക്കാണെങ്കിലും കുറച്ച് ഉപ്പിട്ടു കൊടുത്താല്‍ തിന്നോളുമെന്നാ എന്നെപ്പറ്റി അമ്മ പറയുക

സു | Su said...

അനിലന്‍ :) ബാക്കിയുള്ള ഇലകള്‍ ഒക്കെ പരീക്ഷിച്ച് ഇടാം.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]