Friday, September 21, 2007
കൊഴുക്കട്ട
പുഴുങ്ങലരി 4-5 മണിക്കൂര്‍ വെള്ളത്തില്‍ ഇട്ട് വെക്കുക.
തേങ്ങ കുറച്ച് ചിരവിയെടുക്കുക.
ഏകദേശം 3 കപ്പ് അരിയും, ഒരു മുറി തേങ്ങയും. പാകത്തിന് ഉപ്പും.
അരി, നന്നായി കഴുകിയെടുക്കുക. അതിനുശേഷം കുറച്ച് വെള്ളമൊഴിച്ച് അടുപ്പത്ത് വെച്ച് ഒന്ന് തിളപ്പിക്കുക. വാങ്ങിവെച്ച് കുറച്ച് തണുത്തതിനുശേഷം, വെള്ളം കളഞ്ഞതിനുശേഷം ഉപ്പുമിട്ട് അരയ്ക്കുക. അരവ് പകുതി ആവുമ്പോള്‍ തേങ്ങ ചേര്‍ക്കുക. പരിപ്പ് വടയിലെ പകുതി അരവ്പോലെ, ഇതിനും പകുതി അരവേ വേണ്ടൂ. മിനുസമായിട്ട് അരയ്ക്കരുത്. അരയ്ക്കുമ്പോള്‍ വെള്ളം ചേര്‍ക്കരുത്. തിളപ്പിച്ചതുകൊണ്ട് അരയ്ക്കാന്‍ വിഷമം ഉണ്ടാകില്ല. നന്നായി യോജിപ്പിച്ചതിനുശേഷം ഉരുളകളാക്കി ഉരുട്ടി വെച്ച് കുക്കറില്‍ വേവിച്ചെടുക്കുക.
മറ്റൊരു വിധം.
അരിപ്പൊടി- 2 കപ്പ്
തേങ്ങ - ഒരു മുറി ചിരവിയത്.
ഉപ്പ്
ചൂടുവെള്ളം
അരിപ്പൊടിയില്‍ ഉപ്പും തേങ്ങയും ഇട്ട് ചൂടുവെള്ളത്തില്‍ യോജിപ്പിച്ച് ഉരുട്ടിവെച്ച് വേവിച്ചെടുക്കുക.
അരിപ്പൊടി കൊണ്ട് ഉണ്ടാക്കുന്നത്, നല്ല കട്ടിയില്‍ ഇരിക്കും.
ഇതിനുള്ളില്‍, തേങ്ങയും, പഞ്ചസാരയുമോ, തേങ്ങയും ശര്ക്കരയുമോ നിറച്ച്, മധുരത്തിലും ഉണ്ടാക്കാം. മോദകം പോലെ.
ചെറുപയര്‍ കറിയോ, ഉരുളക്കിഴങ്ങ് കറിയോ വെച്ച്, കൊഴുക്കട്ടയോടൊപ്പം കഴിക്കുക.
കൊഴുക്കട്ട, തണുത്തതിനുശേഷം, ഒരേപോലെ കഷണങ്ങളാക്കി മുറിച്ച്, ഉഴുന്നും, കടുകും, കറിവേപ്പിലയും, എണ്ണയില്‍ മൊരിച്ച്, അതിലിട്ട് യോജിപ്പിച്ചെടുത്തും കഴിക്കാം.
Subscribe to:
Post Comments (Atom)
5 comments:
ബൂലോക ഭാഷയില്‍ ആദ്യത്തെ തേങ്ങ എന്റെ വക.
ഈ കൊഴുക്കട്ട ഉണ്ടാക്കാറുണ്ട്. പക്ഷേ അരി കുറച്ചു വേവിക്കാറില്ല, കുതിര്ത്തിയിട്ടാ അരക്കുന്നതെന്നുമാത്രം
ഈച്വരാ...!!
ഇതൊക്കെ കണ്ടിട്ടും കഴിച്ചിട്ടും എത്ര നാളായി !
:'-(
ചേച്ച്യേയ്,
ഇതുണ്ടാക്കിക്കഴിച്ചെനിക്കെന്തേലുമാപത്ത് പറ്റിയാലോ...
:)
വെറുതെ പറഞ്ഞതാണ്ട്ടോ.
:)
ഉപാസന
അകത്ത് മധുരം നിറച്ച കൊഴുക്കട്ടയാ എനിക്കിഷ്ടം. ഉണ്ടാക്കാനറിയില്ല.. കഴിക്കാനേ അറിയൂ. അതോണ്ട് പ്ലീസ്..........
എഴുത്തുകാരി :) അരി കുതിര്‍ത്തി, ചൂടാക്കിയിട്ട് അരയ്ക്കും, ഞങ്ങള്‍.
രജീഷ് :)
സുനില്‍ :) വിശപ്പ് മാറും എന്നല്ലാതെ ആപത്ത് പറ്റില്ല. അതൊരാപത്ത് ആവുമോ?
കൃഷ് :) പാര്‍സല്‍ ചെയ്യാം. :D
Post a Comment