Friday, September 14, 2007

വലിയ നാരങ്ങ അച്ചാര്‍



നിങ്ങളൊരു മധുരപ്രിയ/പ്രിയന്‍ ആണോ? എന്നാല്‍ നിങ്ങളോടിത് പറഞ്ഞിട്ട് കാര്യമില്ല. ആദ്യം കയ്ക്കും പിന്നെ മധുരിക്കുമായിരിക്കും എന്നാണോ നിങ്ങളുടെ ചിന്താഗതി? അല്ലെങ്കില്‍, അല്‍പ്പം കയ്ച്ചാലെന്താ എന്നാണോ? എങ്കില്‍ പറയാം.

ചിത്രത്തില്‍ ഉള്ളതുപോലെയുള്ള വലിയ കറിനാരങ്ങ വാങ്ങുക. അതിനെ വടുകാപ്പുളിയെന്നാണ് പറയുന്നതെന്ന് തോന്നുന്നു.

അതിന്റെ തോലും കുരുവും കളഞ്ഞ്, ചെറുതായി മുറിച്ചെടുക്കുക. തിന്നു നോക്കൂ. പുളി കൊണ്ട് മുഖം ചുളിയുന്നുണ്ടോ? ഉണ്ടല്ലേ?

അല്‍പ്പം പുളി പിഴിഞ്ഞെടുക്കുക. മൂന്നു കുരു പുളി.

പച്ചമുളക് ആറേഴെണ്ണം വട്ടത്തില്‍ അരിഞ്ഞെടുക്കുക.

ഒരു വല്യ കഷണം ഇഞ്ചിയും.

ഒരു പാത്രത്തില്‍, പുളി വെള്ളവും, ഇഞ്ചി, പച്ചമുളകും, ആവശ്യത്തിന് ഉപ്പും, മുളകുപൊടിയും(അര ടീസ്പൂണ്‍ മതിയെങ്കില്‍ മതി.) അല്‍പ്പം വെള്ളവും ഒഴിച്ച്, നാരങ്ങ മുറിച്ചതും, അടുപ്പത്ത് വെച്ച് നന്നായി വേവിക്കുക. കുറച്ച് കായം പൊടി ചേര്‍ക്കുക. വെന്ത് കുറുകി വരുമ്പോള്‍, ശര്‍ക്കര ചേര്‍ക്കുക. നല്ലപോലെ ചേര്‍ക്കേണ്ടി വരും. കയ്പ്പ് ഉണ്ടാവും. വെള്ളമൊഴിക്കാതെ പുളിവെള്ളത്തില്‍ മാത്രം വേവിച്ചെടുക്കാന്‍ പറ്റുമെങ്കില്‍ നല്ലത്. ശര്‍ക്കരയും ചേര്‍ത്ത്, നന്നായി യോജിച്ച് കുറുകുമ്പോള്‍ വാങ്ങി വെച്ചോ വെക്കാതെയോ, കടുക്, ഉഴുന്നുപരിപ്പ്, കറിവേപ്പില, ചുവന്ന മുളക് മൊരിച്ചിടുക. കുറച്ചേ ഉണ്ടാക്കാവൂ. ഫ്രിഡ്ജില്‍ വെക്കുന്നില്ലെങ്കില്‍ വേഗം തീര്‍ക്കുക. ശര്‍ക്കര ചേര്‍ത്തതുകൊണ്ട് വേഗം ചീത്തയാവാന്‍ ഇടയില്ല. എന്നാലും.



6 comments:

ശാലിനി said...

സൂ എനിക്ക് ശരിക്കും മനസിലാകുന്നില്ല. പുളി മുറിച്ചതാണോ വേവിക്കേണ്ടത്? അതോ മുറിച്ച പുളിയുടെ വെള്ളമാണോ വേവിക്കേട്ണത്?

“ഒരു പാത്രത്തില്‍, പുളി വെള്ളവും, ഇഞ്ചി, പച്ചമുളകും, ആവശ്യത്തിന് ഉപ്പും, മുളകുപൊടിയും“ - അപ്പോള്‍ പുളി ചേര്‍ക്കേണ്ടേ?

സു | Su said...

ശാലിനീ :) പുളി വെള്ളം എന്നു പറഞ്ഞാല്‍, പുളി, അല്‍പ്പം വെള്ളത്തിലിട്ട്, അത് അലിഞ്ഞുണ്ടാവുന്ന വെള്ളം. കുരുവും, തോലും, നാരും ഒന്നും ഇല്ലാതെ. അങ്ങനെയല്ലേ സാമ്പാറിലൊക്കെ ചേര്‍ക്കുക? കടയില്‍ നിന്നു വാങ്ങുന്ന പുളിയില്‍ കുരു ഒന്നും ഉണ്ടാവില്ല. പക്ഷെ അളവ് മനസ്സിലാവാന്‍ വേണ്ടിയാണ്, മൂന്ന് കുരു അളവുള്ള പുളി എന്നു പറഞ്ഞത്.

ദേവന്‍ said...

നമ്മടവിടൊക്കെ ഇതേല്‍ ശര്‍ക്കര ചേര്‍ക്കില്ല. അതുകൊണ്ട് പുളി കടുപ്പമാണ്‌. പായസം കഴിച്ചിട്ട് ലത് ഒന്നു തൊട്ടു നാവില്‍ വച്ചാല്‍ ചെടിപ്പ് അപ്പോ തീരും..

സു | Su said...

ദേവന്‍ :) അത് കയ്ക്കില്ലേ?

അനിലൻ said...

പുളിയിഞ്ചിയുണ്ടാക്കുന്നതുപോലെയാണല്ലോ ഇതും
ഒന്നു നോക്കട്ടെ..

സു | Su said...

അനിലന്‍ :) സ്വാഗതം. ശ്രമിച്ചു നോക്കൂ.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]