Monday, July 30, 2007

ഗ്രീന്‍പീസ് പുലാവ്

പച്ചരി - ഒരു കപ്പ്, കുറച്ച് ഉപ്പും ഇട്ട് വേവിക്കുക. വെന്താല്‍ കൂടിക്കുഴയരുത്.


ഉണങ്ങിയ ഗ്രീന്‍ പീസ് - കാല്‍ കപ്പ് (തലേ ദിവസം വെള്ളത്തിലിട്ട് വയ്ക്കണം) വേവിച്ചെടുക്കുക.



പച്ചയാണെങ്കില്‍ അതുപോലെ വേവിക്കുക. വെന്താല്‍ വെള്ളം അതില്‍ ഒട്ടും ഉണ്ടാകരുത്.


വലിയ ഉള്ളി (സവാള) - വലുത് ഒന്ന് ചെറുതായി അരിഞ്ഞെടുക്കുക.


ഗരം മസാല- കാല്‍ ടീസ്പൂണ്‍


ഉപ്പ് - കുറച്ച്

മല്ലിയില ചെറുതായി അരിഞ്ഞെടുത്തത് കുറച്ച്.

കുറച്ച് പാചകയെണ്ണ ചൂടാക്കി, ഉള്ളി (സവാള)വഴറ്റുക. ഗരം മസാലയും, വളരെക്കുറച്ച് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അല്‍പ്പം വെച്ച്, പൊടികള്‍ രണ്ടും പച്ചസ്വാദ് മാറ്റുക. അതിനുശേഷം ഗ്രീന്‍പീസും, അതിനോടൊപ്പം അല്‍പ്പം ഉപ്പും ചേര്‍ക്കുക. നന്നായി യോജിപ്പിച്ചതിനുശേഷം തയാറാക്കിവെച്ച ചോറും ഇട്ട് നന്നായി ഇളക്കിയോജിപ്പിച്ചതിനുശേഷം വാങ്ങുക. മല്ലിയില തൂവുക. സാലഡിനും തൈരിനും ഒപ്പം കഴിക്കാം. പാചകയെണ്ണയ്ക്ക് പകരം നെയ്യും ഉപയോഗിക്കാം.


2 comments:

Rasheed Chalil said...

ഒന്ന് ഉണ്ടാക്കി നോക്കേണ്ടി വരും.

സു | Su said...

ഇത്തിരിവെട്ടം :) നോക്കൂ.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]