Saturday, July 28, 2007

റവ ഇഡ്ഡലി

ഉഴുന്ന് ഒരു കപ്പ് വെള്ളത്തിലിട്ട് അഞ്ച് മണിക്കൂറിന് ശേഷം നന്നായി അരച്ചെടുക്കുക.


സൂജി റവ രണ്ട് കപ്പ് എടുത്ത് ഈ ഉഴുന്നുമാവില്‍ ചേര്‍ത്ത് യോജിപ്പിക്കുക.


ആവശ്യത്തിനു ഉപ്പും ഇട്ട് ഒന്നുകൂടെ യോജിപ്പിച്ചശേഷം ഏഴെട്ട് മണിക്കൂറെങ്കിലും വയ്ക്കുക.


ഇഡ്ഡലിത്തട്ടില്‍ ഒഴിച്ച്, പാത്രത്തില്‍ വച്ച് വേവിച്ചെടുക്കുക. റവ ചേര്‍ക്കുമ്പോള്‍ മിക്കവാറും വെള്ളം വേണ്ടിവരില്ല. ഉഴുന്നരയ്ക്കുമ്പോള്‍ ചേര്‍ക്കുന്നത് മതിയാവും.






ഈ മാവില്‍, പച്ചമുളകും കറിവേപ്പിലയും ഇഞ്ചിയുമൊക്കെ അരിഞ്ഞിട്ടും തയ്യാറാക്കിയെടുക്കാം.


റവദോശയ്ക്കാണെങ്കില്‍, ഉലുവയും വെള്ളത്തിലിട്ട്, ഉഴുന്നിന്റെ കൂടെ അരച്ചെടുക്കുന്നത് നന്നായിരിക്കും.


റവയില്‍ പുളിയുള്ള തൈര്‍ ചേര്‍ത്തും ഇഡ്ഡലി തയ്യാറാക്കാം. അത് വേണമെങ്കില്‍ പെട്ടെന്ന് തയ്യാറാക്കാം. ഉഴുന്നിനു പകരം തൈര്‍ ചേര്‍ത്താല്‍ മതി.



തേങ്ങാച്ചമ്മന്തിയോ സാമ്പാറോ കൂട്ടി കഴിക്കുക. വെറുതെ ഒന്നും കൂട്ടാതെ കഴിക്കണമെങ്കില്‍ അതും ആവാം.

3 comments:

ശാലിനി said...

റവ ഇഡ്ഡലി കണ്ടിട്ട് അരി ഇഡ്ഡലി പോലെതന്നെയുണ്ടല്ലോ? ഇതൊന്ന് ഉണ്ടാക്കി നോക്കണം.

സു | Su said...

ശാലിനീ :) നല്ല വെള്ള നിറം വരില്ല.

manasi said...

മാവ് ആട്ടി വച്ചിട്ടുണ്ട്. നാളെ ഉണ്ടാക്കിയിട്ട് പറയാം.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]