കുറച്ച് പച്ചമുളക് രണ്ടാക്കി മുറിച്ചെടുക്കുക. പുളി കുറച്ചെടുത്ത് വെള്ളത്തിലിട്ട് പിഴിഞ്ഞ് വെള്ളം എടുക്കുക.
അതില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും, ഇട്ട്, പുളി വെള്ളം ചേര്‍ത്ത് തിളപ്പിച്ചെടുക്കുക. വെന്താല്‍ ശര്‍ക്കരയും കുറച്ച് ഇടണം. പച്ചമുളക് വെന്തുചീഞ്ഞുപോകരുത്. വെന്തുകഴിഞ്ഞാല്‍ വെള്ളം ഉണ്ടാവും. മുഴുവനായി വറ്റിയ്ക്കരുത്. കറിവേപ്പില, കടുക്, ചുവന്ന മുളക്, വെളിച്ചെണ്ണയില്‍ മൊരിച്ചിടുക.
കുറച്ച് ദിവസം കേടാകാതെ ഇരിക്കും. ഫ്രിഡ്ജിലും വെക്കാം.
കറിയായിട്ട് ഉപയോഗിക്കുന്ന സമയം മാത്രം കുറച്ച് എടുത്ത്, അതില്‍ തേങ്ങയും കടുകും ചേര്‍ത്ത് നന്നായി അരച്ച് ചേര്‍ക്കുക. ഉപ്പും വേണമെങ്കില്‍ അല്‍പ്പംകൂടെ ചേര്‍ക്കാം.
3 comments:
ഇത് ഞങ്ങളുടെ നാട്ടിലൊക്കെ പറയുന്ന ഇഞ്ചിപുളിയാണൊ ? അപ്പോള്‍ അടിയിലെ ഫോട്ടം എന്താണ് സൂ ?
മുസാഫിര്‍ :) അല്ല. ആദ്യത്തേത് ആദ്യം വെക്കുന്ന കറി. അതില്‍ തേങ്ങയും കടുകും അരച്ചുചേര്‍ക്കുമ്പോഴാണ് ഒറിജിനല്‍ കറി ഉണ്ടാവുന്നത്. അത് രണ്ടാമത്തെ ഫോട്ടോ. ആദ്യത്തെ കറി ഉണ്ടാക്കിയിട്ട് കുറച്ചുദിവസം സൂക്ഷിക്കാം. ആവശ്യത്തിനു മാത്രം എടുത്ത് തേങ്ങ യോജിപ്പിക്കുക.
ഈ ബ്ളോഗിലെ 5 പോസ്റ്റ്കള്‍ എണ്റ്റെ ബ്ളോഗില്‍ നിന്നും അടിച്ചുമാറ്റി പോസ്റ്റ് ചെയ്തിരിക്കുന്നു... മര്യാദക്ക് മായ്ച്ചു കളയുക...
Post a Comment