
പനീര്‍ - ചിത്രത്തില്‍ കാണുന്നതുപോലെയുള്ള കഷണം 10- 12 എണ്ണം, എണ്ണയില്‍ മൊരിച്ചെടുത്തത്.
ബീന്‍സ് - 8- 10 എണ്ണം അരിഞ്ഞെടുത്തത്.
കാരറ്റ്- 2 എണ്ണം അരിഞ്ഞെടുത്തത്.
ഉരുളക്കിഴങ്ങ് - 2 എണ്ണം ചെറുതായി അരിഞ്ഞത്.
മല്ലിയില
ഉപ്പ്
മുളകുപൊടി - 1/4 ടീസ്പൂണ്‍.
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍.
കറുവാപ്പട്ട- ഒരു ചെറിയ കഷണം.
ഗ്രാമ്പൂ - 2 എണ്ണം
തേങ്ങ - 4 ടേബിള്‍സ്പൂണ്‍.
പച്ചമുളക് - 4 എണ്ണം നീളത്തില്‍ അരിഞ്ഞത്.
തേങ്ങ, കറുവാപ്പട്ടയും, ഗ്രാമ്പൂവും ഇട്ട് നന്നായി അരച്ചെടുക്കുക. ഉരുളക്കിഴങ്ങും, ബീന്‍സും, പച്ചമുളകും, കാരറ്റും, ഉപ്പും, മുളകുപൊടിയും, മഞ്ഞള്‍പ്പൊടിയും ഇട്ട് നന്നായി വേവിക്കുക. വെന്ത ശേഷം, മൊരിച്ചുവെച്ചിരിക്കുന്ന പനീര്‍ക്കഷണങ്ങള്‍ ഇടുക. തേങ്ങ ചേര്‍ക്കുക. തിളച്ചശേഷം വാങ്ങുക. മല്ലിയില തൂവുക. മുളകുപൊടിയ്ക്ക് പകരം ഇഞ്ചി അരച്ച് ചേര്‍ത്താലും മതി. വെളുത്തുള്ളി ഉപയോഗിക്കുന്നവര്‍ക്ക്, അതും കുറച്ച് അരച്ച് ചേര്‍ക്കാം. തേങ്ങ ചേര്‍ക്കുന്നതിനുമുമ്പ്, സവാള മൊരിച്ച്, കഷണങ്ങള്‍ അതില്‍ ചേര്‍ത്ത് വഴറ്റുന്നതും
നല്ലതാണ്. കോളിഫ്ലവര്‍, ഗ്രീന്‍പീസ് എന്നിവ ചേര്‍ത്തും ഉണ്ടാക്കാം.