Saturday, October 28, 2006

അരിമുറുക്ക്

കൈകൊണ്ട് ഉണ്ടാക്കുന്ന മുറുക്കുണ്ട്. വെറുതെ കുഴച്ച മാവെടുത്ത് കൈകൊണ്ട് വട്ടത്തില്‍ ചുറ്റിച്ചുറ്റിവെച്ച്. ഇപ്പോ, പലതരം മുറുക്കുനാഴികള്‍ വന്നുകഴിഞ്ഞു. എളുപ്പമായി ജോലിയൊക്കെ.

അരിപ്പൊടി - 1 കപ്പ് പച്ചരി (അരി, നാലഞ്ച് മണിക്കൂര്‍ വെള്ളത്തിലിട്ട്, ഉണക്കി, വളരെ മിനുസമായി പൊടിച്ച് വറുത്തെടുക്കണം.)
ഉഴുന്ന് പൊടി - 1/4 കപ്പ് (ഉഴുന്ന് വറുത്ത് നന്നായി പൊടിച്ചെടുക്കുക.)
കുരുമുളക്- 10 എണ്ണം. (ഉഴുന്നിന്റെ കൂടെ പൊടിച്ചെടുക്കാം). (കുരുമുളകില്ലെങ്കില്‍ കുരുമുളക് ‍പൊടി ഏകദേശം ഒന്നോ രണ്ടോ ടീസ്പൂണ്‍ചേര്‍ക്കാം.)
മുളകുപൊടി - 1 ടീസ്പൂണ്‍.
കായം- ഒരു നുള്ള്.
ജീരകം- 1/2 ടീസ്പൂണ്‍.
എള്ള് - 1-2 ടീസ്പൂണ്‍. (ഇതില്‍ കറുത്ത എള്ളാണ് ചേര്‍ത്തിരിക്കുന്നത്.)
ഉപ്പ് - പാകം നോക്കി ചേര്‍ക്കുക.
വെളിച്ചെണ്ണ- മാവ് യോജിപ്പിക്കുമ്പോള്‍ കുറച്ച് വെളിച്ചെണ്ണയും ചേര്‍ത്ത് യോജിപ്പിക്കുക. രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍.
വറുത്തെടുക്കാന്‍ വെളിച്ചെണ്ണ. ഏതെങ്കിലും പാചകയെണ്ണ ആയാലും മതി. പക്ഷെ വെളിച്ചെണ്ണയിലാണ് സ്വാദ് കൂടുതല്‍.
എല്ലാ വസ്തുക്കളും ചേര്‍ത്ത് കൈകൊണ്ട് യോജിപ്പിക്കുക.


മുറുക്ക് ഉണ്ടാക്കുന്ന പാത്രത്തിലിട്ട് ഇലയിലോ, ഒരു പ്ലാസ്റ്റിക് കടലാസ്സിലോ അല്പം എണ്ണ പുരട്ടി ആകൃതിയില്‍ പിഴിഞ്ഞ് എടുക്കുക.

വെളിച്ചെണ്ണയിലിട്ട് വറുക്കുക.

5 comments:

വാളൂരാന്‍ said...

അരിമുറുക്കെന്റെ ഫേവറിറ്റ്‌ ആണ്‌, നന്ദ്യേച്ച്യേയ്‌.......

asdfasdf asfdasdf said...

ഉഴുന്നിനു പകരം കടലമാവു ചേര്‍ക്കുന്നതായി കേട്ടിട്ടുണ്ട്. എങ്ങനെയുണ്ടാവുമെന്നറിയില്ല.

സു | Su said...

മുരളീ :)

കുട്ടമ്മേനോന്‍ :) ഞാനും കേട്ടു. പരീക്ഷിച്ചില്ല. പൊട്ടുകടലപ്പൊടിയും ചേര്‍ക്കും.

ശാലിനി said...

ഞാന്‍ ഉഴുന്നിനു പകരം കടലമാവാണ് ചേര്‍ക്കുന്നത്. വലിയ കുഴപ്പമില്ല എന്നു തോന്നുന്നു, എന്തായാലും ഉഴുന്ന് ചേര്‍ക്കുന്ന സ്വാദ് കിട്ടില്ല.

വേണു venu said...

സൂ,
അരിപ്പൊടിയ്ക്കു പകരം മൈദാമാവു് ഉപയോഗിച്ചു് മുറുക്കുണ്ടാക്കുന്നതിനും ഇതേ രീതിയില്‍‍ പറ്റുമോ.
അരിമുറുക്കുണ്ടാക്കി. നന്നായിരുന്നു.‍:)

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]