Friday, June 02, 2006

അവില്‍ ഉപ്പുമാവ്‌

നാടന്‍ അവില്‍ - 2 കപ്പ്‌

ഉഴുന്ന് പരിപ്പ്‌ - 2 ടീസ്പൂണ്‍

കടുക്‌ - 1 ടീസ്പൂണ്‍

കുറച്ച്‌ കറിവേപ്പില

ഒരു ചുവന്ന മുളക്‌ പൊട്ടിച്ചെടുത്തത്‌.

സവാള - 1 ചെറുതായി അരിഞ്ഞത്‌.

പച്ചമുളക്‌- 2 ചെറുതായി അരിഞ്ഞത്‌.

മഞ്ഞള്‍പ്പൊടി- ഒരു നുള്ള്‌ (ഇല്ലെങ്കിലും സാരമില്ല. പക്ഷെ മഞ്ഞള്‍ ഒരു ഔഷധം ആണെന്ന് ഓര്‍ക്കുക)

ഉപ്പ്‌- പാകത്തിന്

ചിരകിയ തേങ്ങ- കുറച്ച്

അവില്‍ കഴുകിയെടുത്ത്‌ (കുറേ നേരം വെള്ളത്തില്‍ ഇടരുത്‌. വെള്ളമൊഴിക്കുക, വറ്റിച്ചു കളയുക) ഉപ്പും മഞ്ഞളും ചേര്‍ത്ത് നന്നായി യോജിപ്പിച്ചുവെക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഉഴുന്ന് പരിപ്പ്‌, കടുക്‌, കറിവേപ്പില, മുളക്‌, എന്നിവ ഇട്ട്‌ വഴറ്റിയതിനു ശേഷം സവാള അരിഞ്ഞതും പച്ചമുളക്‌ അരിഞ്ഞതും ചേര്‍ക്കുക. ഒന്നുകൂടെ വഴറ്റിയതിനു ശേഷം അവില്‍ ഇട്ട്‌ ഇളക്കി യോജിപ്പിച്ച്‌ നല്ലപോലെ ചൂടാക്കി എടുക്കുക. അടുപ്പില്‍ നിന്ന് മാറ്റിയതിനുശേഷം ചിരകിയ തേങ്ങാ ഇട്ട്‌ യോജിപ്പിച്ചെടുക്കുക.

11 comments:

bodhappayi said...

നാടന്‍ അവില്‍ = ഉരുണ്ട വെളുത്ത അവില്‍. പേപ്പര്‍ അവില്‍ ഉപയോഗിച്ചാല്‍ നല്ല പേസ്റ്റ്‌ ഉപ്പുമാവ്‌ കിട്ടും... :)

viswaprabha വിശ്വപ്രഭ said...

കറിവേപ്പില വാടിയോ എന്നു സംശയിച്ചിരിക്കുകയായിരുന്നു...
സമാധാനമായി...

സു | Su said...

കുട്ടപ്പായീ :) നല്ല കട്ടിയുള്ള ചുവന്ന അവില്‍ കിട്ടുമല്ലോ.

വിശ്വം :) വാടിയാല്‍ അതൊക്കെ വറുത്ത് പൊടിച്ച് തിന്നും. ഹി ഹി.

reshma said...

കുട്ടാപ്പായിയേ (സ്റ്റൈലന്‍ പേര്. ‘കുട്ട്യേട്ത്തി‘ കഴിഞ്ഞാല്‍ കേള്‍ക്കുമ്പോഴേ ഇഷ്ടം തോന്നുന്ന പേര്‍)
പേപ്പര്‍ അവില്‍ കഴുകിയെടുക്കതെ ഒന്ന് വെള്ളം കുടഞ്ഞെടുത്ത് സംഭവം ഉണ്ടാക്കിയാ പേസ്റ്റ് തിന്നേണ്ടി വരൂല്ല ട്ടോ.
സൂ, അവില്‍ ബിരിയാണി ഏട്ത്തു?:)

bodhappayi said...

ചുകന്ന അവില്‍ എന്നു കേള്‍ക്കുംബോള്‍ എനിക്കോര്‍മ്മ വരുന്നതു വല്യമ്മ ഉണ്ടാക്കുന്ന നല്ല ശര്‍ക്കര പാവുകാച്ചി ഒഴിച്ച്‌, കപ്പലണ്ടിപ്പരിപ്പും ഒക്കെ ഇട്ട നല്ല മധുരം ഒള്ള അവില്‍ അനത്തിയതാ... അതാ ഉപ്പുമാവിന്റെ കൂടെ ചേര്‍ക്കാഞ്ഞത്‌... :)

സു | Su said...

രേഷ് :) ബരും ബരും ഒന്ന് ക്ഷമിച്ചിരിക്കീന്‍.

:: niKk | നിക്ക് :: said...

കറിവേപ്പില‌യ്ക്കു പകരമ് മല്ലിയിലയായാലോ ??? :P

ഈ പാചകക്കുറിപ്പ് ആരെങ്കിലുമൊക്കെ പരീക്ഷിച്ചു (വയറു ചീത്തയാക്കാറുണ്ടോ)നോക്കാറുണ്ടോ ആവോ !!! :D

ഇനിയുമ് ഇനിയുമ് പാചകക്കുറിപ്പുകളുമ് പോരട്ടെ !!! :)

Girish said...

അവിൽ ഉപ്പുമാവു തയ്യാറാക്കാൻ പോകുന്നു ...വിജയിച്ചാൽ വീണ്ടും നമ്മൾ കണ്ടിരിക്കും
GIRISH KOZHIKODE

Girish said...

അവൽ ഉപ്പുമാവു ഉണ്ടാക്കി ...വളരെ നന്നായി ...നന്ദി ....

Anju Ramesh said...

സൂ...
എവിടെപ്പോയി...
കാണാനേയില്ലല്ലോ...

Unknown said...

അവിൽ ഉപ്പ് മാവ് രാവിലെത്തെ പ്രഭാത ഭക്ഷണമാക്കാം..... പോഷക സമ്പന്നം .....!!

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]