
ഇതിന്, കക്കിരിക്ക, പച്ചമുളക്, മുളകുപൊടി, ഉപ്പ്, തൈര്‍- പുളിയുള്ളത്, എന്നിവ വേണം.
അതുകഴിഞ്ഞ് കുഞ്ഞുകുഞ്ഞായി അരിയുകയോ, അരിയുന്ന പ്ലേറ്റില്‍ ഉരച്ചെടുക്കുകയോ ചെയ്യുക. കുറേ വെള്ളം ഉണ്ടാവും. അരിഞ്ഞുകഴിഞ്ഞാല്‍. കൈകൊണ്ട്, അമര്‍ത്തി വെള്ളം കളഞ്ഞ്, വേറെ ഒരു പാത്രത്തിലേക്കിടുക. ഉപ്പും, മുളകുപൊടിയും ചേര്‍ക്കുക. മുളകുപൊടി അല്‍പ്പം മതി. ഒന്നോ രണ്ടോ പച്ചമുളക്, വട്ടത്തില്‍ ചെറുതായി അരിഞ്ഞ് ഇടുക. കുറച്ച് തേങ്ങ, അരയ്ക്കുക. അല്‍പ്പം അരയുമ്പോള്‍, വളരെക്കുറച്ച് കടുക് ചേര്‍ക്കുക. കാല്‍ ടീസ്പൂണ്‍, അല്ലെങ്കില്‍, അതിലും കുറച്ച് കുറവ്. നന്നായി, മിനുസമായി അരച്ചെടുക്കുക. അരയ്ക്കുമ്പോള്‍, വെള്ളം ഒട്ടും ചേര്‍ക്കരുത്. മോരുവെള്ളം ചേര്‍ത്ത് അരച്ചെടുക്കുക.
ആദ്യം തയ്യാറാക്കി വെച്ചതില്‍, അരച്ചെടുത്തതും, തൈരും ചേര്‍ക്കുക. സ്വാദ് നോക്കുക. ഉപ്പ് വീണ്ടും വേണമെങ്കില്‍ ചേര്‍ക്കുക. തൈര് കുറേയൊന്നും ചേര്‍ക്കേണ്ട. പക്ഷെ, അല്‍പ്പം പുളിത്തൈര്‍ ആയിരിക്കണം. പുളി വേണ്ടാത്തവര്‍, പുളിയില്ലാത്ത തൈരും ഉപയോഗിക്കാം.

ചിത്രത്തില്‍ ഉള്ളതിന്റെ പകുതിയേ കക്കിരിക്ക എടുത്തുള്ളൂ. അതുകൊണ്ടുള്ളതാണ് ചിത്രത്തില്‍ ഉള്ള പെരക്ക്.