
പാവക്കയ്ക്ക് ഞങ്ങളൊക്കെപ്പറയുന്നത് കയ്പ്പക്ക എന്നാണ്.
പാവയ്ക്ക - ഒന്ന് (കഴുകി, വട്ടത്തില്‍ കനംകുറച്ച് അരിഞ്ഞെടുക്കുക)
മുളകുപൊടി - 1/4 ടീസ്പൂണ്‍
അച്ചാര്‍പ്പൊടി- 1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ചെറുനാരങ്ങനീര്‍- 1 ടീസ്പൂണ്‍
വറുത്തെടുക്കാന്‍ പാചകയെണ്ണ
പാവയ്ക്ക പാചകയെണ്ണയില്‍ നന്നായി വറുത്തെടുക്കുക. അതിനുശേഷം മറ്റുള്ള ചേരുവകള്‍ ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക. അച്ചാറുപൊടിയിൽ ഉപ്പുണ്ടെങ്കിൽ അധികം ഉപ്പിടാതിരിക്കുക.

(ചിത്രം പിന്നീട് വെച്ചതാണ്. അതുകൊണ്ട് ചിത്രത്തിലുള്ള അളവും എഴുതിയിരിക്കുന്ന അളവും വ്യത്യാസമുണ്ട്)