വത്തക്ക അഥവാ വത്തയ്ക്ക അഥവാ തണ്ണീർമത്തൻ വിറ്റാമിൻ സി അടങ്ങിയ ഒന്നാണ്. വെള്ളം കുറേ ഉണ്ട് ഇതിനകത്ത്. വത്തയ്ക്കകൊണ്ട് ഒരുപാട് വിഭവങ്ങൾ ഉണ്ട്. ലസ്സിയുണ്ട്, ഷേക്ക് ഉണ്ട്, ജ്യൂസ് ഉണ്ട്, പിന്നെ കറികളും. വെറുതേ തിന്നാനും വത്തയ്ക്ക നല്ലതുതന്നെ. ഞങ്ങളുടെ നാട്ടിൽ ഉത്സവക്കാലത്താണ് വത്തയ്ക്ക വന്നുതുടങ്ങുന്നത്. ഉത്സവം കണ്ടുമടങ്ങുമ്പോൾ വത്തയ്ക്കയും ഉണ്ടാവും കൈയിൽ. വേനൽക്കാലമാവുമ്പോൾ തിന്നാൻ പറ്റിയ നല്ലൊരു വസ്തുവാണ് വത്തയ്ക്ക.
മത്തനും കുമ്പളവും ഉണ്ടാവുന്നതുപോലെ വത്തക്കയും വള്ളികളിൽ നിലത്ത് പടർന്നങ്ങനെ കിടക്കും. നല്ല മണ്ണാണെങ്കിൽ വെള്ളം നനച്ചാൽ മാത്രം മതി. മഞ്ഞപ്പൂവുണ്ടാവും. പതിനഞ്ചുദിവസത്തിനുള്ളിൽ ചിത്രത്തിൽ കാണുന്നപോലെയുള്ള കുഞ്ഞുവത്തയ്ക്കകൾ ഉണ്ടാകും. ചട്ടികളിലും വളർത്താം. ടെറസ്സിലോ വീട്ടുമുറ്റത്തോ ഒക്കെ. (ഞാനിതൊന്നും ചെയ്യുന്നില്ല. എന്നോട് ഒന്നും ചോദിക്കരുത്).
നല്ല പച്ചനിറത്തിലുമുണ്ട്, ഇളം പച്ചനിറത്തിലുമുണ്ട് വത്തക്കയുടെ തൊലി. എനിക്കിഷ്ടം ഇളം പച്ചയാ (ആരെങ്കിലും ചോദിച്ചോ അതിപ്പോ). വത്തയ്ക്കയുടെ വിളവെടുപ്പ് കാലമാവുമ്പോൾ അധിക ജ്യൂസ് കടകളിലും പഴക്കടകളിലും വത്തക്ക, സ്ഥാനം പിടിച്ചിട്ടുണ്ടാകും. ഇപ്പോ മിക്ക സമയത്തും വത്തയ്ക്ക കിട്ടാനുണ്ട്.
എന്തെങ്കിലും പുതിയ വിഭവം ഉണ്ടാക്കണംന്ന് വിചാരിച്ചു. അതിശക്തമായ തലവേദന (തല പുകച്ചിട്ട് വരുന്ന വേദന) കാരണം പിന്നേയ്ക്ക് വച്ചു. ;) (വളരെ നന്നായി - കോറസ്).
പണ്ടുണ്ടാക്കിയിട്ട വത്തയ്ക്ക ഓലൻ ഇവിടെ.
മുറിച്ച് കുരുവൊക്കെക്കളഞ്ഞു വെച്ചാൽ പെട്ടെന്ന് തീരില്ലേ?
കൂടുതൽ അറിയണമെങ്കിൽ വിക്കിപീഡിയയിൽ മലയാളത്തിലും ,
ഇംഗ്ലീഷിലും വായിക്കാം.
Tuesday, January 20, 2009
Subscribe to:
Post Comments (Atom)
9 comments:
നല്ല ചൂടുകാലത്ത് ഒരു തണ്ണിമത്തന്‍ ജ്യൂസ് കുടിച്ചാല്‍... ആഹാ...
‘വത്തയ്ക്ക’ എന്ന പേര് ഞാനാദ്യമായാണ് കേള്‍ക്കുന്നത്
സൂവേച്ചി,
ഇത്തവണയും പറ്റിച്ചു. ഞാന്‍ വിചാരിച്ചു തണ്ണി മത്തന്‍ കൊണ്ട് എന്തൊക്കെയോ ഉണ്ടാക്കി വച്ചിരിയ്ക ആയിരിയ്കും എന്ന്‍.
(ഇവിടെ വന്നിട്ട് കുറെ നാളായി.. തിരക്കില്‍ ആയിരുന്നൂ...സൂവേച്ചി....)
വത്തിക്കാനിനുള്ള വിഭവം വല്ലതുമാണെന്ന് കരുതി പാഞ്ഞ് വന്നതാ;) ഇതിനെ തണ്ണിമത്തന്‍ എന്നാണ് എന്റെ ഗ്രാമത്തില്‍ പറയുക.
ഇതിന്റെ തന്നെ അകം ചുവപ്പിനു പകരം മഞ്ഞ നിറത്തില്‍ ഉള്ള വത്തന്‍ ഇവിടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കാണാറുണ്ട്.
വീ ഓള്‍സോ കോള്‍ ഇറ്റ് വത്തക്കാ ഓണ്‍ലി
പാവം കുട്ടി!(എന്നെത്തന്നെയാ ഉദ്ദേശിച്ചേ..) ..മൂന്ന് ദിവസമായിട്ടു വയ്യാരുന്നു! severe throat infection!
വീട്ടില്‍ കഴിഞ്ഞ ആഴ്ച വാങ്ങിയ തണ്ണിമത്തന്‍, പിന്നെ പൈനാപ്പിള്‍് ഒക്കെ എന്നെ കാത്തിരിക്കുന്നു..
വത്തക്ക എന്നു കേട്ടതുകൊണ്ടു മാത്രം വന്നതാ, ദാഹിച്ചിട്ടേയ്.....
സു ചേച്ചി, ഇതു ഏതാ മാങ്ങ?
ശ്രീ :)
ഹരിശ്രീ :)
മയൂര :)
ശ്രീഹരീ :)
മേരിക്കുട്ടീ :)ഒക്കെ തിന്ന് വീണ്ടും അസുഖമൊന്നും ആയില്ലല്ലോ അല്ലേ?
ബി. എസ് :)
മേരിക്കുട്ടീ :) എന്താദ് കഥ? വത്തയ്ക്ക കണ്ടിട്ട് ഇതേതാ മാങ്ങാന്നോ? പോസ്റ്റ് മാറിപ്പോയി അല്ലേ?
Post a Comment