പെരക്ക്, പച്ചടി പോലൊരു വിഭവമാണ്. വ്യത്യാസമെന്താണെന്നുവെച്ചാൽ പച്ചടിയ്ക്ക് വേവിക്കും, പെരക്കിനു വേവിക്കില്ല. എളുപ്പം ഉണ്ടാക്കിയെടുക്കാം.
തക്കാളി മൂന്നെണ്ണം വളരെ ചെറുതാക്കി മുറിക്കണം.
പച്ചമുളക് രണ്ടെണ്ണം വട്ടത്തിൽ വട്ടത്തിൽ ചെറുതായി മുറിക്കണം.
മൂന്നു ടേബിൾസ്പൂൺ തേങ്ങ, കാൽ ടീസ്പൂണിലും കുറവ് കടുകും ചേർത്ത് മിനുസമായി അരയ്ക്കണം.
അരയ്ക്കുമ്പോൾ വെള്ളത്തിനുപകരം മോരുംവെള്ളം ഉപയോഗിക്കുക.
അരച്ചത്, തക്കാളി, പച്ചമുളക്, കാൽ ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവയുമായി നല്ലപോലെ യോജിപ്പിക്കുക.
മൂന്ന് അല്ലെങ്കിൽ നാലു ടേബിൾസ്പൂൺ തൈർ ചേർക്കുക. പുളിയുള്ള തൈരാണ് സാധാരണയായി ചേർക്കുക. ഇഷ്ടമുള്ളവർ പുളിത്തൈര് ചേർക്കുക. തക്കാളിയ്ക്കും പുളി ആയതുകൊണ്ട്, അധികം പുളി ഇഷ്ടമില്ലാത്തവർ പുളിയില്ലാത്ത തൈര് ചേർക്കുക.
പച്ചമുളകും മുളകുപൊടിയും ഇഷ്ടമനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
തക്കാളിപ്പെരക്ക് തയ്യാർ.
കക്കിരിക്കപ്പെരക്ക് ഇവിടെ.
Subscribe to:
Post Comments (Atom)
5 comments:
ഒന്ന് ട്രൈ ചെയ്യിപ്പിക്കാം ഈ കൂട്ട് :-)
പിന്നെ, സു സുഖമാണോ?
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിഭവം (പേരും അതെ) ഉണ്ടെന്നറിയുന്നത്. നോക്കാം.
:)
നിക്ക് :) സുഖം. നന്ദി.
ശ്രീ :) നോക്കൂ.
പെരക്ക് എന്ന് ഞാന്‍ ആദ്യം കാണുന്നത് ഈ ബ്ലോഗിലാണ് :))
ഒരു പാവം ആലപ്പുഴക്കാരിയാണെ!.
മേരിക്കുട്ടീ :) അത് അധികമാരും പറയില്ലെന്ന് തോന്നുന്നു. ഇപ്പോ കേട്ടില്ലേ? ഇനി ഉണ്ടാക്കിനോക്കൂ.
Post a Comment