Tuesday, March 13, 2007

ഗുലാബ് ജാമൂന്‍




ജാമൂന്‍ അഥവാ ജാമുന്‍ പലതരത്തിലും ഉണ്ടാക്കാം. മൈദയില്‍ പാല്‍പ്പൊടി ചേര്‍ത്ത് ഉണ്ടാക്കാം, പാലു കുറുക്കിവറ്റിച്ച് മൈദയില്‍ ചേര്‍ത്ത് ഉണ്ടാക്കാം, അരിപ്പൊടി കൊണ്ട് അരി ജാമൂനും ഉണ്ടാക്കാം. പക്ഷെ, ഒരു പായ്ക്കറ്റ്, ജാമൂന്‍ ഉണ്ടാക്കുന്ന പൊടി വാങ്ങുക, കുഴയ്ക്കുക, ഉരുട്ടുക, വറുക്കുക, പഞ്ചസാരപ്പാനിയില്‍ ഇടുക, മൃദുവായാല്‍ തിന്നുക. എളുപ്പം.
ഞാന്‍ അങ്ങനെയാണ് പലപ്പോഴും ചെയ്യുക. ഇരുന്നൂറു ഗ്രാം പൊടി വാങ്ങുക. 3-4 സ്പൂണ്‍ നെയ്യ് ചേര്‍ത്ത്, അല്പം വെള്ളം അല്ലെങ്കില്‍ പാല്‍ ചേര്‍ത്ത് കുഴയ്ക്കുക. ചപ്പാത്തിക്ക് മാവ് കുഴച്ചതുപോലെ ഉണ്ടാവണം. പൊറോട്ടയ്ക്ക് അടിച്ചുകുഴക്കുന്നതുപോലെയൊന്നും ചെയ്യരുത്. കുറേ നേരമൊന്നും വേണ്ട. പൊടി കുഴച്ച് വെച്ചതിനു ശേഷവും കുറേ നേരം പാകം വരട്ടെ എന്നും വിചാരിച്ച് ഇരിക്കരുത്. കുഴയ്ക്കുന്നതിനുമുമ്പ്, പഞ്ചസാരപ്പാനി തയ്യാറാക്കിവെക്കുക. പൊടിയുടെ അളവില്‍ നിന്ന് ഒരു കപ്പ് കൂടെ അധികം മതിയാവും പഞ്ചസാര. പായ്ക്കറ്റില്‍ കൊടുത്തിരിക്കുന്ന അത്രയും ആവശ്യമുണ്ടോയെന്ന് ഒരു പ്രാവശ്യം തയ്യാറാക്കി നോക്കിയാലേ അറിയൂ. പഞ്ചസാര എടുത്ത് അല്‍പ്പം വെള്ളം ചേര്‍ത്ത്, അടുപ്പില്‍ വെച്ച് പാനിയാക്കുക. അടുപ്പത്ത് വെച്ച് വേറെ ജോലിക്ക് പോയാല്‍, അത് വളരെ കട്ടി ആയി, ജാമുന്‍ അതിലിട്ടാലും മൃദു ആവാതെ ഇരിക്കും. അതുകൊണ്ട് വെള്ളത്തില്‍ പഞ്ചസാര അലിയുന്ന സമയം വരെ അടുപ്പത്ത് വെച്ചാല്‍ മതി. ആദ്യം പഞ്ചസാരപ്പാനി തയ്യാറാക്കി വെക്കുക.














പൊടി കുഴച്ച്, ചെറുതോ വലുതോ, നിങ്ങളുടെ സൌകര്യം‌പോലെ, ഉരുളകളാക്കി, വറുത്തെടുക്കുക. നെയ്യോ എണ്ണയോ ഉപയോഗിക്കാം വറുത്തെടുക്കാന്‍. വറുത്തെടുത്ത്, ഉരുളകള്‍ പഞ്ചസാരപ്പാനിയില്‍ ഇട്ട് വെക്കുക. പെട്ടെന്ന് കഴിച്ചാലും കുഴപ്പമൊന്നുമില്ല. പക്ഷെ കുറച്ചുനേരം കഴിഞ്ഞാല്‍, നല്ലപോലെ മൃദുവായി, മധുരം വന്നിരിക്കും. വറുക്കുമ്പോള്‍, അധികം തീയില്‍, വെച്ച്, പുറംഭാഗം മാത്രം വേഗം വെന്താല്‍, ഉള്ളില്‍ മാവ് അതേപടി ഇരിക്കും. അതുകൊണ്ട്, സാവകാശം, വറുത്തെടുക്കുക. പിന്നെ കാലാ ജാമൂന്‍ എന്നു പറയുന്നത്, നമ്മള്‍ കരിച്ചുമൊരിച്ച് ഉണ്ടാക്കുന്നതിനെയാണെന്ന് പറഞ്ഞുനടക്കാം. അത്രയേ ഉള്ളൂ ;) അത് വാസ്തവത്തില്‍ വേറെ രീതിയാണ്. ഇതില്‍ത്തന്നെ ചിലത് നിറം മാറി, കരിഞ്ഞപോലെ ഉണ്ട്.



ഇന്ന് ഈ കറിവേപ്പിലയുടെ ഒന്നാം പിറന്നാള്‍. നിങ്ങള്‍ എല്ലാവരും ഇതുവരെ തന്ന എല്ലാ പ്രോത്സാഹനങ്ങള്‍ക്കും ഒരുപാട് നന്ദി. അത് തുടര്‍ന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

അമ്പത് പോസ്റ്റ് തികഞ്ഞപ്പോള്‍, ചേട്ടന്റെ വകയുള്ള സമ്മാനം ആണ് പ്ലേറ്റ് സെറ്റ്. ഏറ്റവും മുകളിലെ ചിത്രത്തില്‍ അതിലൊന്ന്. ഒരുവര്‍ഷം തികഞ്ഞ സ്ഥിതിയ്ക്ക് മൈക്രോവേവ് അവന്‍(ഓവന്‍?) വാങ്ങിത്തരുമായിരിക്കും. ;) സമ്മാനം ആവശ്യപ്പെടാന്‍ പറ്റില്ലല്ലോ. ഹി ഹി ഹി.

Sunday, March 04, 2007

Protest against plagiarisation of Yahoo ! യാഹൂവിന്റെ ചോരണമാരണത്തില്‍ പ്രതിഷേധം. list of articles and protests in blogs.



(ലോഗോ- കടപ്പാട് - ഹരീ)


copyrightviolations.blogspot.com

Bloggers protest against Yahoo!-Inji Pennu



Lawyers' Opinion


ചിത്രങ്ങള്‍





1)യാഹൂവിന്റെ ബ്ലോഗ് മോഷണം-ഹരീ


2) ഞങ്ങള് പ്രതിഷേധിക്കുന്നു (Bloggers Protest)- കൃഷ്


3) yahoo-india-corporate-hypocrisy- ഇടങ്ങള്‍


4) protest-event-against-yahoo-ഇഞ്ചിപ്പെണ്ണ്


5) and-yahoo-counsels-us-to-respect- ദേവരാഗം

6) content-theft-by-yahoo-shame-shame- കെവിന്‍സിജി

7) protest-against-yahoo-india- സപ്തവര്‍ണങ്ങള്‍

8) yahoo-indias-dirty-play- വിഷ്ണുപ്രസാദ്

9) yahoos-copyright-infringement- കൈപ്പള്ളി

10) യാഹൂ ഇന്ത്യയുടെ മോഷണത്തിനെതിരെ എന്റെ പ്രതിഷേധം - മണിനാദം

11) yahoo-should-apologize-സാരംഗി

12) Yahoo! shame shame - -സു-സുനില്‍

13) യാഹൂ മോഷണം. My protest against plagiarisation of Yahoo India-മണി

14) ബ്ലോഗ് മോഷണം, എന്റെ പ്രതിഷേധം - ശ്രീജിത്ത്‌

15) യാഹൂ മാപ്പ് പറയുക - കൈതമുള്ള്


16) My protest against plagiarisation of Yahoo India-പടിപ്പുര

17) March 5th, 2007: Protest against plaigarism by Yahoo! India-സതീഷ്

18) My protest against plagiarisation of Yahoo India! യാഹൂവിന്റെ ചോരണമാരണത്തില്‍ എന്റെ പ്രതിഷേധം-അങ്കിള്‍

19) ബ്ലോഗര്‍വിജയം - ഒന്നാം ദിവസം അഥവ യാഹൂവധം തുള്ളല്‍- പി. ശിവപ്രസാദ്


20) മാര്‍ച്ച് 5 - പ്രതിഷേധ ദിനം - നന്ദു

21) യാഹുവിനെതിരെ - JamesBright

22) My protest against plagiarisation of Yahoo India- Chethana


23) യാഹൂ! ഇന്ത്യ പോര്‍ട്ടല്‍ ഉള്ളടക്കതിനെതിരായ പ്രതിഷേധം-കണ്ണൂസ്

24) യാഹുവിന്റെ ബ്ലോഗ് പൈറസിക്കെതിരെ -Kiranz

25) കടന്നല്‍കൂട്ടത്തില്‍ കല്ലെറിയരുതേ...-വിശ്വപ്രഭ

26) അകവും പുറവും - ബ്ലോഗ്കളവ് കാര്‍ട്ടൂണ്‍ -2 - അലിഫ് /alif

27) രണ്ടായിരത്തിഏഴ്‌ മാര്‍ച്ച്‌ അഞ്ച്‌ പ്രതിഷേധ ദിനം - keralafarmer

28) കോപ്പിയടിക്കപ്പുറം -സിബു

29) കക്കാനും നില്‍ക്കാനും പഠിച്ചവര്‍ -സന്തോഷ്

30) യാഹൂവിന്റെ ചോരണമാരണത്തില്‍ എന്റെ പ്രതിഷേധം - സു Su


31) Remove Plagiarism - Sandeepa

32) content-lift- indosungod

33) യാഹുവിന്റെ ബ്ലോഗ് പൈറസിക്കെതിരെ!- Sul സുല്‍

34) Tamil News

35 globalvoicesonline

36) webpronews

37) watblog


38) manoramaonline

39) മാതൃഭൂമി

40) indian-bloggers-protest-against-yahoos Appol Shari - അപ്പോള്‍ ശരി

41) yaaaaaaaaaa-hoooooooo-protest-against- A Yunus

42) യാ.....ഹൂ....പ്രതിഷേധം (protest)- santhosh balakrishnan


43) MARCH 5, 2007- PROTEST AGAINST YAHOO! INDIA'S PLAGIARISM -MKERALAM


44) പ്രതിഷേധ ദിനത്തിനും മുന്‍പേ!- ഷാനവാസ്‌ ഇലിപ്പക്കുളം

45) http://www.plagiarismtoday.com/2007/02/26/yahoo-plagiarism-protest-scheduled-march-5th


46) indian-bloggers-mad-at-yahoo - Om Malik


47) My protest against plagiarisation of Yahoo India!-നന്ദന്‍


48) My protest against plagiarisation of Yahoo India!-സുഗതരാജ് പലേരി

49) യാഹൂ മാപ്പ് പറയുക.-Balu..,..ബാലു

50) content-theft-by-yahoo-india- www.desipundit.com

51)india-mergers-acquisitions-and-technology-www.globalvoicesonline.org

52)IndianbloggersMadatYahoo-www.discoverion.com

53) indian-bloggers-enraged-at-yahoo-indias-plagiarism- www.indiablogwatch.com

54) malayalam-bloggers-dont-agree-with - mridulasworldisround.blogspot.com

55) plagiarism-yahoo-webdunia-on-blogs -കരീം മാഷ്

56)plagiarism-by-yahoo-india-Krish

57) my-protest-against-plagiarisation-ജ്യോതിര്‍മയി

58) protest-against-plagiarism-ഷിജു അലക്സ്‌

59) protest-against-plagiarism -Thulasi

60) യാഹൂവിന്റെ ചോരണമാരണത്തില്‍ എന്റെ പ്രതിഷേധം-ചേച്ചിയമ്മ

61)എന്റെ പ്രതിഷേധക്കുറിപ്പ്-ഇത്തിരിവെട്ടം©

62)ref-allegation-indiaheritage


63) my-protest-against-plagiarisation-:: രാജീവ് :: rajeev

64)ഒരു പ്രതിഷേധക്കുറിപ്പ് യാഹൂ മോഷണത്തിനെതിരെ-സതീശ് മാക്കോത്ത്

65)യാഹുവിന് എന്തുമാകാമോ?-Prasad S. Nair

66)yahoo-india-content-theft- Reshma

67)പാ‍വം - ക്രൂരന്‍-കുട്ടിച്ചാത്തന്‍

68)yahoo-india-content-theft-our-voices- Rashma

69)Yahoo School Of Plagiarism-മോഷണം.കോം-ബിരിയാണിക്കുട്ടി

70)Protest against Yahoo!/യാഹൂവിനെതിരേ പ്രതിഷേധം-Umesh::ഉമേഷ്

71)ഇന്നു പ്രതിഷേധം ഇന്നലെ കവിത - വിചാരം

72) യാഹൂ മാപ്പ് പറയുക -അജീഷ് പരമേശ്വരന്‍

73)ബ്ലാക്ക് & വൈറ്റ് -ഹരീ

74) my-protest-against-plagiarisation-ബിന്ദു


75)പ്രതിഷേധം -Raghavan P K

76) മ്മ്ടെ Yahoo!ന്റെ കൂവല്‍ -സ്വാര്‍ത്ഥന്‍

77) An architects view towards Yahoo India's blog Content Theft-അലിഫ് /alif

78)corporate-plagiarism - Rags

79) Yahoo, you are already due!- മീനാക്ഷി

80) പ്രതിഷേധം - വല്യമ്മായി

81)പ്രതിഷേധം -തറവാടി

82)യാഹുവിനെ തല്ലിക്കൊല്ലുക - sandoz

83) My protest against plagiarisation of Yahoo India- പൊതുവാള്

84)BOYCOT YAHOO INDIA!!! -KANNURAN - കണ്ണൂരാന്‍

85)പ്രതിഷേധം, വാക്കുകള്‍ക്കതീതമായി - Radheyan

86) യാഹൂ ഇന്ത്യക്കെതിരെ പ്രതിഷേധം-വിശാല മനസ്കന്‍

87) Yahoo! plagiarizing contents from bloggers!!- Lizabeth

88)പ്രതിഷേധം -സിയ↔Ziya

89) my-protest-against-plagiarisation - തുഷാരം

90)നാണം കെട്ട യാഹൂ - ഗായത്രി

91)Plagiarism by Yahoo! India -Arundathi

92)Plagiarism and Yahoo.. Dont you feel ashamed?-ആലപ്പുഴക്കാരന്‍ Alappuzhakaran

93) Protest against plagiarisation of Yahoo India!- പ്രതിഭാസം

94) stop-plagiarism - Aravind Ghosh

95) യാഹൂവിന്റെ ചോരണമാരണത്തില്‍ എന്റെ പ്രതിഷേധം - രമേഷ്

96) Protest aka പ്രതിഷേധം - Siju സിജു

97)What stops you from apologizing to us, Mr. Yahoo!?- parajithan

98) 2007 മാര്‍ച്ച് 05 പ്രതിഷേധ ദിനം -വേണു. venu

99)Yahoo wont apologize to Copyright infringement.- nalan::നളന്‍


100) യാ!..Indian Bloggers' protest against Yahoo's Plagiarism- Peelikkutty

101) Protest against plagiarisation of Yahoo !-ittimalu

102) പ്രതിഷേധത്തിനായ് അണിനിരക്കൂ - മുല്ലപ്പൂ


103) യാഹൂ! ഇന്ത്യയ്‌ക്കെതിരെയുള്ള പകര്‍പ്പവകാശ ലംഘന ആരോപണം - വക്കാരിമഷ്‌ടാ

104)ഞാനും പ്രതിഷേധത്തില്‍ പങ്കുചേരുന്നു!-ശാലിനി

105) വെറുമൊരു മോഷ്ടാവായോരെന്നെ...- സാക്ഷി

106) യാഹുവിന്റെ അഹങ്കാരം!!- നിര്‍മ്മല

107) പ്രതിഷേധക്കുറിപ്പ് -ലാപുട

108)പ്രതിഷേധം-ഷാജുദീന്‍

109)കരി(വേപ്പില)ദിനം- പതാലി

110)My protest against plagiarisation of Yahoo India!-മൃദുല്‍.... MRIDUL

111) യാഹൂ എന്തിനിത് ഞങ്ങളോട്.-നിഷേധി

112) യാഹൂവിനെതിരേ പ്രതിഷേധം -ബിജോയ്‌ മോഹന്‍

113) മോഷണം ഒരു കലയാകുന്നു... ‘യാഹൂ‘ കലാപ്രതിഭയും-വിജി പിണറായി

114) യാഹൂ...... രാഹുവാകരുതു്.-വേണു/Venu

115) മൊത്തം ചില്ലറ ബ്ലോഗില്‍ നിന്നും നടന്ന കളവിനെതിരെ പ്രതിഷേധിക്കുന്നു- അരവിന്ദ് :: aravind

116) പ്രതിഷേധക്കുറിപ്പ്‌ - Siji

117) Yahoo’s Content Theft: A Protest (ചോരസാമ്രാജ്യം)-സന്തോഷ്

118)yahoo-വിനെതിരെ പ്രതിഷേധിക്കുന്നു-ശിശു

119) തമനു - My Protest against the Plagiarism of Yahoo...

120) My protest against plagiarisation of Yahoo India ! -പണിക്കന്‍

121) I Protest against plagiarism commited by Yahoo! -...-ശനിയന്‍ \OvO/ Shaniyan

122) Bloggers Protest against Yahoo! India on March 5th -പ്രിയംവദ

123)yahoo ഇന്റെ മോഷണത്തില്‍ പ്രതിഷേധിക്കുന്നു!Navaneeth

124) കോപ്പിറൈറ്റ് വിവാദം -സിദ്ധാര്‍ത്ഥന്‍

125) എതിര്‍പ്പ് -അഡ്വ.സക്കീന

126) പ്രതിഷേധം!- സ്നേഹിതന്‍

127) യഹൂ‍ൂ‍ൂ‍ൂ.... ഞാനും പ്രതിഷേധിച്ചൂ... -ദൃശ്യന്‍ Drishyan

128) Protest against Yahoo's Plagiarism -കുഞ്ഞന്‍സ്‌

129)പ്രതിഷേധം - കൊച്ചുഗുപ്തന്‍

130) Admit it! -RP

131)Protest against Plagiarism-Annita

132)Yahoo!-चन्द्रशेखरन नायर

133) याहू का विरोध मत करो चन्द्रशेखरन - धुरविरोधी

134) Indian Newspapers, Yahoo India - Stop Stealing from Food Bloggers!-Indira

135)Yahoo India - Now a Disgrace!-Sumitha

136) March 5th - Bloggers protest against plagiarism-archana

137)March against Plagiarism!- Mandira

138) stop plagiarism -Shilpa

139)That is so not fare!-musical

140) Fight Plagiarism!-trupti

141) Protesting Plagiarism- Sakshi

142) Yahoo! New entrant in the Plagiarists Arena -Manisha

143) Stop Plagiarism-Jyothsna

144)Say No to Plagiarism - Sangeeta

145) A United Voice Against Plagiarism -Nupur

146) Protest against Plagiarism- March 5th Event-Madhuli

147) Protest against Plagiarism-dhanya

148)Art heist - Yahoo guilty as charged-Maneka Nirmal

149)Shame on Yahoo!-Kay

150) Stop Plagiarism!- Cooking Memoir

151) കിട്ടും യാഹൂനും കൊട്ട്‌ -സൂര്യോദയം

152)shame-on-you-yahoo-Prasad S. Nair

153) പൂച്ചപുരാണം (മിനികഥ) -സാബി

154)Bloggers accuse Yahoo of plagiarism -Priya Padmanabhan

155) യാഹൂ എന്തു പിഴച്ചൂ കൂട്ടരെ?- ചെമ്പകന്‍

156)യാഹൂപ്പിള്ളേ... മാപ്പു പറഞ്ഞ് മാനം കാക്കടെ-മലമൂടന്‍ മരമണ്ടന്‍

157)യാഹൂ മാപ്പ് പറയുക -എബി ജോന്‍ വന്‍നിലം

Thursday, March 01, 2007

പ്രതിഷേധിക്കാം അല്ലേ?

സുഹൃത്തുക്കളേ,



കഥ ഇതുവരെ - ഹരീ




ഒന്നിനും ഒരു പരിഹാരം ആയിട്ടില്ല. ദിവസങ്ങള്‍ എത്രയോ കടന്നുപോയി. ഈ കാര്യത്തില്‍ തെറ്റ് ഉണ്ടായി എന്ന് സ്ഥാപിക്കുന്നതുപോലെ, ആ പോര്‍ട്ടലില്‍ നിന്ന് പോസ്റ്റുകള്‍, നീക്കം ചെയ്തു എന്നല്ലാതെ യാതൊരു നടപടിയും എടുക്കാതെ കൈയും കെട്ടി ഇരിക്കുകയാണ്. ഒരു മാപ്പ് പറയലോ, എന്തിന്, വെറുതെ ഒരു ഖേദപ്രകടനമോ അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇത് നീണ്ടുപോവുകയാണ്. ബൂലോഗം മുഴുവന്‍ വിഴുങ്ങിയാലും നമ്മളെല്ലാവരും വെറുതെ വിഡ്ഡികളായി ഇരിക്കേണ്ടി വരും.


നിങ്ങള്‍ എഴുതുന്ന വരികള്‍ക്കും, വാക്കുകള്‍ക്കും, വായനക്കാര്‍ കല്‍പ്പിക്കുന്നതുപോലെ മാന്യതയും കരുതലും നിങ്ങള്‍ക്കുണ്ടെങ്കില്‍, നിങ്ങളറിയാതെ അത് വിറ്റ് കാശാക്കി, ചിലര്‍ കീശ വീര്‍പ്പിച്ച്, നിങ്ങളെ വെല്ലുവിളിച്ച് നടക്കുന്നതില്‍ അപാകതയുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍, പ്രതിഷേധിക്കുക.

ഒരു പ്രതിഷേധം നടത്താം നമുക്കൊരുമിച്ച്. അവിടെ പ്രതിഷേധത്തില്‍ പങ്കുചേരുന്നതായി അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

മാര്‍ച്ച് 5 ന്. എല്ലാവരും തങ്ങളുടെ ബ്ലോഗില്‍ ഒരു പോസ്റ്റ്, ഇംഗ്ലീഷിലോ മലയാളത്തിലോ, ഇട്ട് പ്രതിഷേധത്തില്‍ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നു.

മലയാളത്തേയും, മലയാളം ബൂലോഗത്തേയും, നിങ്ങളുടെ ഓരോ വാക്കുകളേയും, അത് ചേര്‍ത്ത് വെച്ച് നിങ്ങള്‍, മറ്റുള്ളവരുടെ മുന്നിലേക്കെത്തിക്കുന്ന വരികളേയും, നിങ്ങള്‍ എത്ര മാത്രം വിലമതിക്കുന്നുവെന്ന് ലോകത്തെ അറിയിക്കുക.

നിങ്ങള്‍ ഓരോരുത്തരും, ബ്ലോഗിലൂടെ പങ്ക് വെച്ച സന്തോഷാവസരങ്ങള്‍ക്കും, കൊച്ചുകൊച്ചുനൊമ്പരങ്ങള്‍ക്കും, ബ്ലോഗിലൂടെ മാത്രം നിങ്ങളെ അടുത്തറിഞ്ഞ ബൂലോഗവാസികള്‍ തന്ന സാമീപ്യത്തിനും, സ്വാന്ത്വനത്തിനും നിങ്ങള്‍ വില കല്‍പ്പിച്ചിരുന്നു എന്ന് എല്ലാവരേയും അറിയിക്കുക.



പലരുടേയൂം ബ്ലോഗുകളിലേയും വെബ്സൈറ്റുകളിലേയും അഭിപ്രായങ്ങള്‍ ഇവിടെ കാണാം



കോപ്പിയടിക്കപ്പുറം

കക്കാനും നില്‍ക്കാനും പഠിച്ചവര്‍

കടന്നല്‍കൂട്ടത്തില്‍ കല്ലെറിയരുതേ...

ചന്ദ്രേട്ടന്‍

The inside story!


Dirty dirty games!


എന്നിവയും നിങ്ങള്‍ക്ക് വായിക്കാം.


ഇന്ന് എനിക്ക് വന്നത്, നാളെ വേറൊരാള്‍ക്ക് വരാം, പിന്നെ പലര്‍ക്കും വരാം, അതുകഴിഞ്ഞ് എല്ലാവര്‍ക്കും വരാം. അതുകൊണ്ട് നമ്മുടെ ബൂലോഗമാകുന്ന സ്വര്‍ണ്ണമത്സ്യത്തെ വിഴുങ്ങാന്‍ ഒരു തിമിംഗലത്തേയും അനുവദിക്കരുത്. ഒറ്റക്കെട്ടായി നില്‍ക്കുക. നമ്മളൊക്കെ വിഘടിച്ച് പോയാല്‍ നഷ്ടം നമ്മുടെ മലയാളത്തിന്, നമ്മുടെ ബൂലോഗത്തിന് ആവും.

ആലോചിക്കുക, നിങ്ങള്‍. വന്‍‌കിട കമ്പനികള്‍ക്ക് തരികിട കളിക്കാന്‍ ഉള്ളതല്ല നമ്മുടെ ബ്ലോഗുകള്‍ എന്ന് തെളിയിക്കാം.




ഇപ്പോള്‍ എനിക്കൊരു മെയില്‍ കിട്ടിയിട്ടുണ്ട്. താഴെ ഉള്ളത്പോലെ. നിങ്ങളില്‍ ചിലര്‍ക്കും കിട്ടിക്കാണും. തെറ്റ് ചെയ്തു എന്ന് അറിയിച്ച ഇവര്‍, ചെയ്ത തെറ്റിന് തക്കതായ ഖേദപ്രകടനം നടത്താതെ, കാര്യങ്ങള്‍ നേര്‍‌വഴിക്ക് നീക്കാതെ, ബ്ലോഗ്ഗേഴ്സിന്റെ അഭിപ്രായം ചോദിച്ച്, ബ്ലോഗ്ഗേഴ്സിനെ പിന്നെയും തമ്മിലടിപ്പിക്കാനുള്ള പരിപാടിയും കൊണ്ട് ഇറങ്ങിയിരിക്കുകയാണ്. അതിന് നിങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യം മാത്രം കൊടുക്കുക.

Dear Bloggers,

This is in relation to the posting made by Mrs. Suryagayatri – Su regarding posting of her recipe content on Yahoo! India Malayalam Website. Webdunia is the content provider for the above website (http://malayalam.yahoo.in/ ). We observe that there have been some blog postings on the above topic. While we are in touch with Mrs. Suryagayatri through both email and phone to address her concerns, we also appreciate the concerns of the blogging community. We hence propose to have a communication with the community online on March 02, 2007 between 8 PM to 9.30 PM ( IST) on the following blogsite.

http://webdunia.wordpress.com/

We invite you to participate at this blog and express your opinion.We shall be available online to instateneously answer at the scheduled time.

Thanks and Regards,
Vinay Chhajlani CEO Webdunia.com (India) Pvt Ltd
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]