ഫ്രൂട്ട് സലാഡ് എന്നും പറഞ്ഞ് കടയിൽ കിട്ടുന്നത് ഇങ്ങനെയാണോ ഉണ്ടാക്കുന്നതെന്ന് എനിക്കറിയില്ല. ഞാനിവിടെ തയ്യാറാക്കുന്നത് ഇങ്ങനെയിരിക്കും.
ഇവിടെ തയ്യാറാക്കിയതിന്റെ അളവ് :-
കസ്റ്റാർഡ് പൗഡർ/കസ്റ്റേർഡ് പൗഡർ - മൂന്ന് ടീസ്പൂൺ നിറച്ചും.
ആപ്പിൾ - ഒന്നിന്റെ പകുതി, കഷണങ്ങളാക്കിയത്.
കറുപ്പോ പച്ചയോ മുന്തിരിങ്ങ, പത്തെണ്ണം.
ഓറഞ്ച് - ഒന്നിന്റെ പകുതി കഷണങ്ങളാക്കിയത്.
ചെറുപഴം ചെറുതാക്കി മുറിച്ചത് ഒന്ന്.
പൈനാപ്പിൾ, ഒരു ചെറിയ കഷണം ചെറുതാക്കി മുറിച്ചത്.
പാൽ - അരലിറ്റർ.
പഞ്ചസാര - അഞ്ച് ടീസ്പൂൺ.
അണ്ടിപ്പരിപ്പ് അഞ്ചെട്ടെണ്ണം.
ഉണക്കമുന്തിരിങ്ങ പത്തെണ്ണം.
കസ്റ്റാർഡ് പൗഡർ എടുത്ത് അല്പം പാല് ചേർത്ത് പേസ്റ്റാക്കുക. ബാക്കി പാൽ, പഞ്ചസാരയും ഇട്ട് ചൂടാക്കി/തിളപ്പിച്ച് വാങ്ങിയിട്ട് ഈ പേസ്റ്റ് അതിലിട്ട് ഇളക്കി, അടുപ്പത്ത് വച്ച് ഒന്ന് കുറുക്കുക. തണുക്കാൻ വയ്ക്കുക. കുറുക്കുമ്പോൾ കട്ടയുണ്ടാവരുത്. അധികം കുറുകുകയും ചെയ്യരുത്. അങ്ങനെ ആയാൽ വാങ്ങി തണുത്തതിനുശേഷം തണുത്ത പാൽ വേറെ കുറച്ച് ഇതിലൊഴിച്ചാൽ മതി. തണുത്തിട്ടേ ഒഴിക്കാവൂ. അല്ലെങ്കിൽ അതും കുറുകും.
തണുത്തുകഴിഞ്ഞാൽ, അതിലേക്ക് മുറിച്ചുവെച്ച പഴങ്ങളും ബാക്കിയുള്ളവയും ഒക്കെ ഇട്ട് ഫ്രിഡ്ജിൽ തണുക്കാൻ വയ്ക്കുക. നന്നായി തണുത്താൽ കഴിക്കുക. മാതളനാരങ്ങയും വേറെ പഴങ്ങളും ഇടാവുന്നതാണ്.
കസ്റ്റാർഡ് പൗഡറിന്റെ പായ്ക്കറ്റിൽ അത് തയ്യാറാക്കാനുള്ള നിർദ്ദേശം ഉണ്ടാവും. അതുപോലെ ചെയ്തിട്ട് പഴങ്ങൾ യോജിപ്പിച്ചാലും മതി.
Subscribe to:
Post Comments (Atom)
11 comments:
ഞാന്‍ പോയൊരു കപ്പലു വാങ്ങീട്ടു വരട്ടെ!
ഒരു ഒന്നൊന്നര ടൈറ്റാനിക്ക് ഓടിക്കാനുള്ള വെള്ളം വായില്‍ ആയി...
നാളെ അവധി അല്ലെ, എന്തായാലും ഇതൊന്നു പരീക്ഷിച്ചിട്ട് തന്നെ ബാക്കി കാര്യം
താങ്ക്യൂ... :)
കസ്റ്റാഡ് പൌഡര്‍ ഇല്ല. പകരം, ഇത്തിരി ഐസ് ക്രീം ഉണ്ട്. അതും ഫ്രൂട്സും മിക്സ് ചെയ്യാം അല്ലേ :))
ആ അണ്ടിപരിപ്പ് കണ്ടിട്ട്, എടുത്തു തിന്നാന്‍ തോന്നുന്നു...(പണ്ടു, വീട്ടില്‍ ഇങ്ങനെ ഓരോന്ന് എടുത്തിന്നുമ്പോള്‍ സ്പൂണ്‍, പിച്ചാത്തി ഇത്യാദി കൊണ്ടു തട്ട് കിട്ടിയിരുന്നു, ഓരോ നൊസ്റ്റാള്‍ജിയ.. )
ആർ. :) എന്നിട്ട് ആ കപ്പലിൽ എന്നേം കയറ്റണേ.
നജീം :) പരീക്ഷിക്കൂ.
മേരിക്കുട്ടീ :) ഐസ്ക്രീം ഉണ്ടെങ്കിൽ അത് മിക്സ് ചെയ്യൂ. ഐസ്ക്രീം എനിക്കും വേണമായിരുന്നു. :((
ഒരു ഉപചോദ്യം? പാക്കറ്റിലിറങ്ങുന്ന ഈ കസ്‌റ്റാഡ് പൗഡറിന്റെയൊക്കെ ഉള്ളടക്കം (Ingredients) എന്താണ്?
വഹാബ് :) കോൺഫ്ലോറും, ഉപ്പും, പിന്നെ കുറച്ച് കളറും, ഒരു ഫ്ലേവറും. ഇതാണ് ഇവിടെ വാങ്ങിയ കസ്റ്റാർഡ് പൗഡറിൽ ഉള്ളത്.
ആഹാ... ഇതിത്ര എളുപ്പത്തില്‍ ഉണ്ടാക്കാമല്ലേ?
:)
ചേച്ചി,ഞാന്‍ ദോശ മാവ് തനിയെ ഉണ്ടാക്കി. 3/4ഗ്ലാസ് പച്ചരി. പിന്നെ അര ഗ്ലാസ് ഉഴുന്ന്.1/4 ഗ്ലാസ് പുഴുക്കലരി. ഇത്രയും ചേര്ത്തു രാത്രി മുഴുവന്‍ കുതിര്‍ത്ത് വച്ചിട്ട്, രാവിലെ അരച്ച് വച്ചു. വൈകിട്ട് അതെടുത്ത് ഫ്രിഡ്ജ് ല് വച്ചു. രാവിലെ ഇഡ്ഡലി ഉണ്ടാകി.ഒരു സൊഫ്ട്നെസ്സ് ഇല്ല. മുറിച്ചു തിന്നാന്‍ ഉള്ള പാകം...എന്താ ഇങ്ങനെ??
മേരിക്കുട്ടീ :) ഇഡ്ഢലിക്കാണെങ്കിലും ദോശയ്ക്കാണെങ്കിലും ആ അളവ് ശരിയല്ല. ദോശയ്ക്ക് ഉലുവയിടാം കുറച്ച്, ഇഡ്ഡലിക്കാണെങ്കിൽ, ഉഴുന്നും പുഴുങ്ങലരിയും എടുത്ത കണക്കിന് പച്ചരി ഇത്രേം പാടില്ല. കട്ടിയാവും.
ദോശ
ഇഡ്ഡലി
ദോശയും ഇഡ്ഡലിയും ഈ ലിങ്കുകളിൽ. അതുപോലെ ഉണ്ടാക്കിയാൽ നന്നാവും. അളവ് കുറയ്ക്കുന്നതുകൊണ്ട് കുഴപ്പമില്ല. അനുപാതം ശരിയായിരിക്കണം.
ശ്രീ :)
പോസ്റ്റ് കൊള്ളാം. ശ്രമിച്ചു നോക്കുന്നുണ്ട്
ലക്ഷ്മീ :) ശ്രമിക്കൂ.
Post a Comment