Thursday, January 15, 2009
തിരികല്ല്
തവിടെന്തിനാ തിരികല്ലിലിടുന്നത് എന്നൊരു പഴഞ്ചൊല്ലുണ്ട്. തവിട് പൊടി തന്നെയല്ലേ? മുതിര, ഉഴുന്ന്, മറ്റു പരിപ്പുവർഗ്ഗങ്ങൾ ഒക്കെ പൊടിച്ചെടുക്കാൻ ഉപയോഗിച്ചിരുന്നു തിരികല്ല്. മിക്സി വന്നപ്പോൾ പത്തായത്തിലായി. കറിവേപ്പിലയിലെ പത്തായത്തിലേക്ക് ഒരു വസ്തു കൂടെ. മണ്മറഞ്ഞുപോകുന്നതിനുമുമ്പൊരു സൂക്ഷിപ്പ്.
ആത്മഗതം :- പാചകം എന്നത്, വെറും, വാചകം അല്ല. ;)
Subscribe to:
Post Comments (Atom)
10 comments:
ഞാന്‍ ഈ തിരികല്ല് കണ്ടിട്ടില്ല!! ഉഴുന്നട്ടുന്ന, വേറെ ഒരു സംഭവം കണ്ടിട്ടുണ്ട്, ഉപയോഗിച്ചിട്ടുണ്ട് ഒരിക്കല്‍...
ഇതൊക്കെ ഇപ്പോഴും ഉപയോഗത്തിലുണ്ടല്ലേ?
:)
ഓ.ടോ.
മേരിക്കുട്ടി “ആട്ടുകല്ല്/അരകല്ല്” ആണോ ഉദ്ദേശ്ശിച്ചത്? (അതാണെങ്കില്‍ ഞാന്‍ പോലും ഒരുപാട് തവണ ഉപയോഗിച്ചിട്ടുണ്ടല്ലോ. കുട്ടിക്കാലത്ത് അമ്മയെ സഹായിയ്ക്കുന്നതിന്റെ ഭാഗമായി)
;)
തിരികല്ല് എനിക്കും പരിചയമില്ലാത്ത ഒന്നാണ്. നേരിട്ടിത് വരെ കണ്ടിട്ടില്ല.
(തിരികല്ലില്‍ പഴയ ഹിന്ദി സിനിമയില്‍ ഗോതമ്പ് പൊടിക്കുന്നത് കണ്ടിരിക്കുന്നു :) പകരം ഉരല് ആയിരുന്നു വീട്ടില്‍ മുന്പുണ്ടായിരുന്നത്. അരി പൊടിക്കാനും ഉണക്കനെല്ലുകുത്താനും ഉരലും ഉലക്കയും.ആട്ടുകല്ല് പക്ഷെ അരക്കാന്‍ (കുതിര്ത്തവ) മാത്രേ ഉപയോഗിക്കാരുള്ളൂ.(എന്റെ വീട്ടില്‍ ഉപയോഗം നിലച്ചതും ആ ഉരല് മാത്രമാണ്.)
സുവേച്ചി, ഈ കലവറ എന്നത് ബ്ലോഗ്(പടങ്ങളുടെ)കലവറ മാത്രമാണൊ. അതോ ഒറിജിനലിനെ പിന്നെയും കാണാന്‍ വകുപ്പുണ്ടാകുമോ? ഒരു മ്യൂസിയം ആയി :)
ശ്രീ :((( ആട്ടുകല്ല് തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്. ഞങ്ങളുടെ വീട്ടില്‍ അതില്ല. ഉരല് ഉണ്ട്, അത് ഞാന്‍ ഒത്തിരി ഉപയോഗിച്ചിട്ടുണ്ട്-മഞ്ഞള്‍ പൊടിക്കാന്‍- മുഖത്തിടാനേ :)). മിക്സിയില്‍ അത് പൊടിക്കാന്‍ അമ്മച്ചി സമ്മതിക്കത്തില്ലാരുന്നു. പിന്നെ, ഗോതമ്പ് വറുത്തു, ശര്‍ക്കരയും കൂട്ടി പൊടിച്ചു, ഒരു ഉണ്ട ഉണടാക്കില്ലേ? അതുണ്ടാക്കാനും ഉപയോഗിച്ചിട്ടുണ്ട്...thats all your owner ;)
സു ചേച്ചി, ഓ.ടോ. ക്ഷമിക്കണേ
നാട്ടില്‍ പോകുന്നു...
തിരക്കിലാണ്..
ബാക്കി വന്നിട്ട് ..
എഴുത്ത് നടക്കട്ടെ..
മേരിക്കുട്ടീ :) പോസ്റ്റിലെ ലിങ്ക് കണ്ടില്ലേ? അതിലുണ്ട് ആട്ടുകല്ല്.
ശ്രീ :) ഉപയോഗത്തിലില്ല. വീട്ടിലുണ്ട്. ഇപ്പോ മിക്സിയും ഗ്രൈൻഡറും സ്ഥാനം പിടിച്ചില്ലേ? സ്ഥലം കുറച്ചേ വേണ്ടൂ. സമയവും ലാഭം.
പ്രിയ :) വീട്ടിലുള്ളതാണ് ഒക്കെ. എന്നെങ്കിലുമൊരിക്കൽ പ്രിയയെ കാണിക്കാൻ എനിക്ക് ഭാഗ്യം ഉണ്ടാവട്ടെ എന്ന് ഞാനാശിക്കുന്നു. അതിനുമുമ്പ് ഇതൊക്കെ നീക്കം ചെയ്യപ്പെടുമോന്ന് അറിയില്ല.
സ്മിത :) തിരക്കിലായിട്ടും ഇവിടെ വന്ന് മിണ്ടിപ്പോയതിനു നന്ദി. നാട്ടിൽ വരുമ്പോൾ പണ്ട് പറഞ്ഞ മുട്ടായി കൊണ്ടുവരാൻ മറക്കണ്ട. അഥവാ എന്നെ കണ്ടില്ലെങ്കിൽ വേറെ ആർക്കെങ്കിലും കൊടുത്താൽ മതി. ഹി ഹി.
പരിചയപ്പെടുത്തിയതിനു നന്ദി.
ഞാനും ആദ്യായിട്ട് കാണുവാ ...
എനിക്കും ഇത് പുതിയതാ
കുമാരൻ, നിലാവ്, ലക്ഷ്മീ,
എല്ലാവരും വന്നുകണ്ടതിൽ സന്തോഷം. :)
Post a Comment