തേങ്ങ അധികം ഇല്ലാത്തവർക്കും, അധികം തേങ്ങ ഉപയോഗിക്കാത്തവർക്കും പറ്റിയൊരു ചമ്മന്തിയാണ് പൊട്ടുകടലച്ചമ്മന്തി. വീട്ടിൽ അപൂർവ്വമായിട്ട് ഇതുണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. നല്ല കട്ടിയിൽ ഇരിക്കും ഇത്. അങ്ങനെയുമുണ്ടൊരു ഗുണം. എന്റെ കൂട്ടുകാരി എപ്പോഴും ഇതിട്ടാണ് ചമ്മന്തിയുണ്ടാക്കുക. ഞാൻ അങ്ങനെ വാങ്ങാറില്ല. കുട്ടിക്കാലത്ത് കടയിൽ നിന്നു വാങ്ങിത്തിന്നുമായിരുന്നു. വെറുതെ തിന്നാൻ വല്യ ഇഷ്ടം ആണ്. വെളുത്തുള്ളി, എന്റെ വീട്ടിലൊന്നും ഉപയോഗിക്കാറില്ല. കൂട്ടുകാരിയുടെ കൂടെ കൂടിയാണ് വെളുത്തുള്ളി ഉപയോഗിക്കാൻ തുടങ്ങിയത്. ഈ ചമ്മന്തിയ്ക്ക് തേങ്ങയും പൊട്ടുകടലയും പച്ചമുളകും കറിവേപ്പിലയും വെളുത്തുള്ളിയും മല്ലിയിലയും ഉപ്പും വേണം. ഇതിൽ മല്ലിയില ഇട്ടില്ല. ഹോട്ടലിൽ കിട്ടുന്ന ചമ്മന്തികളിൽ പൊട്ടുകടല മിക്കവാറും ഉണ്ടാവും.
ചിരവിയെടുത്ത തേങ്ങയുടെ പകുതി പൊട്ടുകടല വേണം.
അതിനനുസരിച്ച് പച്ചമുളകും ഉപ്പും വെളുത്തുള്ളിയും കറിവേപ്പിലയും ഇടുക. മല്ലിയില ഇഷ്ടമാണെങ്കിൽ അതും ഇടാം.
ഉരുളച്ചമ്മന്തി വേണമെങ്കിൽ അധികം വെള്ളമൊഴിക്കാതെ അരച്ചെടുക്കുക.
വെള്ളമൊഴിച്ച് കലക്കി വറവിടുകയാണ് എല്ലാവരും ചെയ്യുന്നത്. എനിക്കിങ്ങനെ വേണമെന്നതുകൊണ്ട് ഉരുട്ടുചമ്മന്തിയായി.
ദോശയോടൊപ്പം, ചപ്പാത്തിയോടൊപ്പം, ചോറിനൊപ്പം, ഒക്കെ കഴിക്കാം.
ചോറിനൊപ്പം ആണെങ്കിൽ, കുറച്ച് മോരൊഴിച്ച് എടുത്താലും നന്നാവും. ഉണ്ടാക്കാൻ എളുപ്പം. നല്ല സ്വാദും ഉണ്ടാവും. കടല ഒന്ന് ചൂടാക്കി, ഇതിൽ ചേർക്കുകയും ചെയ്യാം.
Subscribe to:
Post Comments (Atom)
9 comments:
ഹായ്... ദോശയും ചമ്മന്തിയും...
:)
സത്യം പറഞ്ഞാല്‍ ഇപ്പോ ഡെയ്ലി ഈ സാധനമാണ് അത്താഴത്തിന്റെ ടച്ചിംഗ്സ് , പക്ഷേ ഹോട്ടലുകാരന് രത്നസാമി കൊണ്ടുവന്ന് ഇലയില്‍ ഊത്തുമ്പോ ഇങ്ങനെയൊക്കെയാണ് ഇതുണ്ടാക്കുക എന്നറിയില്ലായിരുന്നു......
തമിഴുനാട്ടിലെ കോളേജു കാലത്താണു പൊട്ടുകടല തേങ്ങാചമ്മന്തിയില്‍ ഇടുന്നതു ആദ്യമായി കണ്ടതു....അന്നുമുതല്‍ ഞാന്‍ ഉണ്ടാക്കുന്ന ചമ്മന്തിയില്‍ പൊട്ടുകടല ഉണ്ട് !! എനിക്കിഷ്ടമ്മണു ആ രുചി !
ഇതിലെ പോസ്റ്റൊക്കെ ഞാന്‍ വായിക്കുന്നുണ്ട്...ചിലതൊക്കെ ഉണ്ടാക്കി വിജയിച്ചിട്ടുമുണ്ട്...ചിലതിനൊക്കെ അമ്മയുടെ വഴക്കും കിട്ടിയിട്ടുണ്ട്...പൊട്ടുകടല ചമ്മന്തി ഉണ്ടാക്കാനുള്ള ഈ പോസ്റ്റിന് നന്ദി...
ശ്രീ :)
തോന്ന്യാസി :) അതെയോ? സ്വയം പാചകം തുടങ്ങാനുള്ള പരിപാടിയൊന്നും ഇല്ലേ?
തക്കുടൂ :) ഇഷ്ടമാണല്ലേ?
ശിവ :) നന്ദി.
Hi,
ravile nokkiyappol e blog invited members nu mathramanennu kandu..njan enthenkilum pachaka pareekshanam nadathumbol okke adyam varunna site ithanu. appo, ithil ini orikkalum kayaranavillallo ennokke orthu sankadapettu.ini e blog invited members nu mathram aakkukayanenkil, enikkum oru invitation tharane Su alla, su chechi :)
മേരിക്കുട്ടീ :( അങ്ങനെ അടച്ച് വെച്ചതൊന്നുമല്ല. ഞാൻ ഓരോ പരീക്ഷണങ്ങൾ നടത്തിയതാ. ബൂലോകരില്ലാതെ എനിക്കെന്തടുക്കള? എന്ത് പാചകം? ഇടയ്ക്ക് നോക്കുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം.
ഉണ്ടാക്കി നോക്കട്ടെ നാളെ,എന്നിട്ടു പറയാം, കണ്ടിട്ടു തന്നെ കൊതിയാവുന്നു സൂ
സപ്ന :)
Post a Comment