Wednesday, December 03, 2008

ചേമ്പ് മൊളേഷ്യം

എളുപ്പമുള്ളതും സ്വാദുള്ളതും ആരോഗ്യത്തിന് കേടുവരുത്താത്തതും ആയ ഒന്നാണ് മൊളേഷ്യം.

ചേമ്പ് കൊണ്ടുണ്ടാക്കാൻ, ചേമ്പ് കഷണങ്ങളാക്കുക, കഴുകുക, മഞ്ഞൾപ്പൊടി, ഉപ്പ്, കുരുമുളകുപൊടി എന്നിവ ഇടുക. ആവശ്യത്തിനുമാത്രം വെള്ളം ഒഴിക്കുക. വേവിക്കുക.



വെന്താൽ ഒന്നുകിൽ തേങ്ങ വെറുതേ ചിരവിയിടുക. അല്ലെങ്കിൽ കടുകും ഉഴുന്നും കറിവേപ്പിലയും വറത്തിടുക. എത്രയോ എളുപ്പം കഴിയും.




മുളകുപൊടിയ്ക്ക് പകരം എന്ന നിലയിലാണ് കുരുമുളകുപൊടി ചേർക്കുന്നത്. മൊളേഷ്യം കഞ്ഞിക്കും ചോറിനും നല്ലതാണ്. അധികം വെള്ളം ഉണ്ടാവാത്തതാണ് നല്ലത്. പനി പിടിക്കുമ്പോൾ നല്ലതാണ് അല്പം കുരുമുളകൊക്കെയുള്ള മൊളേഷ്യം.

കായ മൊളേഷ്യവും , കുമ്പളങ്ങ മൊളേഷ്യവും ഇവിടെയുണ്ട്.

8 comments:

ശ്രീ said...

:)

മേരിക്കുട്ടി(Marykutty) said...

കൊളക്കേഷ്യ ന്നും പറഞ്ഞു ഇവിടെ കിട്ടുന്നത് കുഞ്ഞു ചേമ്പാണ്...വലുതൊരെണ്ണം മഷിയിട്ടു നോക്കിയാല്‍ പോലും കാണാനില്ല..ഉള്ളത് കൊണ്ടു ഓണം പോലെ..

ഒരു OT: ഇവിടെ പാല്‍ വാങ്ങിയിട്ട് കുറെ പാട(cream) മിച്ചം വരും.അതില്‍ നിന്നു വെണ്ണ ഉണ്ടാക്കാന്‍ പറ്റുമോ?? ഞാന്‍ മോരാണ് ഉണ്ടാക്കാറ് പതിവ്...

Anil cheleri kumaran said...

nannaayitto..

Kumar Neelakandan © (Kumar NM) said...

ഞങ്ങടെ നാട്ടില്‍ “മൊളേഷ്യം” എന്ന കറിയില്ല. എനിക്കു തോന്നുന്നത് തൃശ്ശൂര്‍ ജില്ല മുതല്‍ മുകളിലേക്കാണ് ഈ “മൊളേഷ്യം”.

പക്ഷെ ഈ കറി ഞങ്ങളും വയ്ക്കാറുണ്ട്. “ചേമ്പിന്‍ കറി” എന്നാണ് പേരു.

കറി കണ്ടിട്ടു കൊതിയാവുന്നു. :)

സു | Su said...

ശ്രീ :)

മേരിക്കുട്ടീ :) പാട ഞാൻ കുറച്ചുദിവസം എന്നും എടുത്തു ഫ്രിഡ്ജിൽ വച്ചിട്ടു അടുപ്പത്തുവച്ച് ഉരുക്കി നെയ്യ് ആക്കുകയാണ് പതിവ്. പാട മുഖത്തുതേച്ചാൽ നന്നായിരിക്കും. മുഖക്കുരു വന്നാൽ എന്നെപ്പറയരുത്. ;)

കുമാരൻ :)

കുമാർ :) പേര് എന്തെങ്കിലും ആവട്ടെ. ചേമ്പ് കൊണ്ടുതന്നെയാണല്ലോ കറി.

smitha adharsh said...

എനിക്കീ കറി തീരെ ഇഷ്ടമില്ല...അച്ഛമ്മ തന്നെ ഉണ്ടാക്കും,അച്ഛമ്മ തന്നെ കൂട്ടും.അതാണ്‌ അവിടെ തറവാട്ടിലെ പതിവ്‌. എനിക്ക് കുറച്ചു തേങ്ങ ഒക്കെ അരച്ച കറിയേ ഇഷ്ടമുള്ളൂ..തുറന്നു പറഞ്ഞതു കൊണ്ടു ഒന്നും തോന്നല്ലേ..

സു | Su said...

സ്മിത :) ഓരോരുത്തർക്കും ഓരോ ഇഷ്ടമല്ലേ. ഇവിടെ ചേട്ടന് മൊളേഷ്യം വല്യ ഇഷ്ടമാണ്. എനിക്കും ഇഷ്ടം തന്നെ.

Calvin H said...

പ്രവാസി ആയ ശേഷം കുക്കിംഗ് തുടങ്ങി എനിക്കിഷ്ടം മൊളേഷ്യം തന്നെ... ഉണ്ടാക്കാന്‍ എളുപ്പം .... എനിക്കു ഏട്ടവും ഇഷ്ടവും അതു തന്നെയാണ്.... എന്നെപ്പോലത്തെ ബാച്ചികള്‍ക്ക് എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഐറ്റംസ് ഇനിയും പോരട്ടേ സൂ...

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]