ഒരു ചെറിയ കഷണം മത്തങ്ങയെടുത്ത് തോലൊക്കെക്കളഞ്ഞ് കഴുകി, ചിത്രത്തിലെപ്പോലെ, അല്ലെങ്കിൽ അതിലും കുഞ്ഞായി മുറിക്കുക.
ഉപ്പും ഇട്ട്, മൂന്ന് പച്ചമുളക് ചീന്തിയോ, അല്ലെങ്കിൽ രണ്ടോ മൂന്നോ ആക്കി മുറിച്ചോ ഇട്ട് വേവിക്കുക. മുളകുപൊടി വേണമെങ്കിൽ ഇടാം. വെന്താൽ വെള്ളം ഇല്ലാതിരിക്കുന്നത് നല്ലത്. തേങ്ങ ചിരവിയത് മൂന്ന് ടേബിൾസ്പൂൺ എടുത്ത് കാൽ ടീസ്പൂൺ കടുകും ഇട്ട് അരയ്ക്കുക. മിനുസമായിട്ട് അരയ്ക്കണം. അരയ്ക്കുമ്പോൾ പച്ചവെള്ളത്തിനുപകരം മോരും വെള്ളം ചേർക്കുക. വെന്തത് തണുത്താൽ കുറച്ച് തൈരും, തേങ്ങയരച്ചതും ചേർത്ത് ഇളക്കിയോജിപ്പിച്ച്, ഉപ്പു നോക്കി, വേണമെങ്കിൽ ചേർത്തിളക്കി വറവിടുക. പുളിച്ച മോരായാലും മതി, തൈരിനു പകരം. പക്ഷെ കൂടുതൽ വെള്ളം പോലെ ആകരുത്. തൈരായാലും മോരായാലും.
3 comments:
ഇതൊക്കെ ഉണ്ടാക്കി കഴിക്കണമെന്ന് ആഗ്രഹം ഉണ്ട്...പക്ഷെ നടക്കില്ല എന്നും അറിയാം...ആകെ കണ്ഫ്യൂഷന്...
ഞങ്ങള് ഇതിന് ‘കിച്ചടി’ എന്നു പറയും.
മാങ്ങ, വെണ്ടയ്ക്ക,പാവയ്ക്കാ,വെള്ളരിയ്ക്കാ തുടങ്ങിയവയാണ് അധികവും കിച്ചടിക്കുപയോഗിക്കുന്നത്.
മത്തങ്ങ ‘എരിശ്ശേരി’വയ്ക്കാറുണ്ട്.
‘മത്തങ്ങപ്പച്ചടി’ വച്ചു നോക്കാം.
ശിവ :) അതെന്താ നടക്കാത്തത്?
ലതി :) കിച്ചടി ആണല്ലേ? ഇവിടെയൊക്കെ പച്ചടി.
Post a Comment