പച്ചമുളക് തീരെ എരുവില്ലാത്തത് (ചള്ള് എന്ന് വീട്ടിലൊക്കെ പറയാറുണ്ട്) - ഒരു 20 എണ്ണം. ഓരോന്നും അതിന്റെ വാലു കളഞ്ഞ് മൂന്ന് ആയി മുറിക്കാം. തിന്നുമ്പോൾ എന്തെങ്കിലും ഇല തിന്നുന്നതുപോലെ ഉണ്ടാവും എരുവില്ലാത്തത്.
ഉപ്പ് - പാകത്തിന്.
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ.
ജീരകം - അര ടീസ്പൂൺ. (നിങ്ങൾക്കതിന്റെ സ്വാദ് ഇഷ്ടമല്ലെങ്കിൽ കുറയ്ക്കുക).
തേങ്ങ ചിരവിയെടുക്കണം - കൃത്യം 5 ടേബിൾസ്പൂൺ നിറച്ചും. അല്പം കൂടെ ആയാലും ദോഷമില്ല. കുരുമുളക് - 5 എണ്ണം.
ഉലുവ 10 മണി ചൂടാക്കി പൊടിക്കണം. ഒരു പാത്രത്തിലിട്ട് വെറുതെ ചൂടാക്കുക. ഒരു കടലാസ്സിൽ ഇട്ട് എന്തെങ്കിലും കൊണ്ട് പൊടിച്ച് എടുക്കുക. മിക്സിയൊന്നും വേണ്ട.
കടുകും കറിവേപ്പിലയും ചുവന്ന മുളകും വറവിടാൻ വേണം.
ആദ്യം തന്നെ മഞ്ഞളും ഉപ്പും (ഉപ്പു കൂടിയാൽ സാരമില്ല. മോരിനും തേങ്ങയ്ക്കുമുള്ള ഉപ്പും കൂടെ ഇടാം) ഇട്ട് പച്ചമുളക് വേവിക്കുക. കുക്കറിലാണെങ്കിൽ, പച്ചമുളകിൽ വെള്ളം തീരെ ഒഴിക്കേണ്ട. ഒരു പാത്രത്തിലിട്ട് ഒന്ന് മഞ്ഞളൊക്കെ ഒന്ന് ഇളക്കിയിട്ട് വെച്ചാൽ മതി. വെന്തുകഴിഞ്ഞപ്പോൾ കണ്ടോ? ഒട്ടും വെള്ളമില്ല.
തേങ്ങയും ജീരകവും കുരുമുളകും കൂടെ അല്പം വെള്ളവും കൂട്ടി അരയ്ക്കുക. കുറേ വെള്ളം വേണ്ട. അരച്ചുകഴിഞ്ഞാൽ അത് വെണ്ണ തോൽക്കുന്ന വിധത്തിൽ മിനുസം ആയിരിക്കണം. വെന്ത പച്ച മുളകിൽ, അര ലിറ്റർ വളരെ പുളിയുള്ള മോരും, കാൽ ലിറ്റർ വെള്ളവും ഒഴിച്ച് അടുപ്പത്ത് വെച്ച് വറ്റിക്കുക. അര മണിക്കൂർ വേണ്ടിവരും. മോരും, വെള്ളവും കുറുകിക്കുറുകി ആവും. അപ്പോൾ ഉപ്പ് ഒന്നു നോക്കാം.
ആ കുറുകിയതിലേക്ക് തേങ്ങ കൂട്ടുക. വെള്ളം വേണ്ട. തേങ്ങ നല്ലപോലെ ഇളക്കിയിളക്കിച്ചേർക്കണം. തേങ്ങ ചൂടായി തിളച്ച് ഡിസ്കോ കളിക്കാൻ തുടങ്ങും. അപ്പോൾ വാങ്ങിവെച്ച് ഉലുവപ്പൊടി ഇടുക. വറവിടുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :- മോരു വളരെ പുളിയുള്ളത് വേണം. കടകോലുകൊണ്ടോ മിക്സിയിലോ കലക്കിയെടുത്തതാവണം. വെറുതെ ഒരു സ്പൂണെടുത്ത് കലക്കിയൊഴിച്ചാൽ അതുപോലെയിരിക്കും.
പാകം ചെയ്യുമ്പോൾ തീ എപ്പോഴും വളരെക്കുറവിൽ ആയിരിക്കണം. കൽച്ചട്ടി ആയാലും വേറെ പാത്രമായാലും.
പച്ചമുളക് തീരെ എരുവില്ലാത്തത് വേണം. അല്ലെങ്കിൽ കാളൻ എരിയും. ഒരു പച്ചമുളക് തിന്നുനോക്കീട്ട് മതി. ;)
പാകം ചെയ്യുമ്പോൾ തീ എപ്പോഴും വളരെക്കുറവിൽ ആയിരിക്കണം. കൽച്ചട്ടി ആയാലും വേറെ പാത്രമായാലും.
പച്ചമുളക് തീരെ എരുവില്ലാത്തത് വേണം. അല്ലെങ്കിൽ കാളൻ എരിയും. ഒരു പച്ചമുളക് തിന്നുനോക്കീട്ട് മതി. ;)
കുറുക്കുകാളൻ വിളമ്പിയാൽ അവിടെയിരിക്കണം. കാശിക്ക് പോകരുത്. ഈ കാളൻ ഓരോ സ്പൂൺ എന്നും കൂട്ടിക്കഴിക്കുക. അധികം വേണ്ട. പച്ചമുളകല്ലേ.
ഈ കുറിപ്പിന് എനിക്ക് ദക്ഷിണ വേണ്ടേ വേണ്ട. വെറ്റിലയിൽ പച്ചമുളക് ചുരുട്ടിത്തരാൻ അല്ലേ?
9 comments:
ഇങ്ങനേം കാളന് ഉണ്ടാക്കാമല്ലേ? പച്ചമുളക് എരുവില്ലാത്തത് എന്നു പറഞ്ഞത് മൂത്തു വരുന്നതിനു മുന്‍പേ പൊട്ടിച്ചെടുക്കുന്നതിനേയാണോ? അതോ ഈ മുളകു ബജ്ജിയ്ക്കൊക്കെ എടുക്കുന്ന പോലെ എരിവ് ഇല്ലാത്ത ഇനം ആകണമെന്നുണ്ടോ?
ശ്രീ :) തീരെ എരിവില്ലാത്തത്. ബജ്ജിയ്ക്ക് എടുക്കുന്നതുപോലെത്തന്നെ.
:)
മോരു ചേര്‍ത്ത ശേഷം തിളപ്പിക്കാമോ?പിരിഞ്ഞു പോകില്ലെ?
സു, സൂവിന്റെ പാചകക്കുറിപ്പുകള്‍ ഇവിടെ ഒരാള്‍ കോപ്പിചെയ്യുന്നുണ്ട്, ഇന്നലെ മസാല ദോശ്ശ്ശ്ശ്ശ് ശ ഉണ്ടാക്കി തന്നു, സംഭവം കൊള്ളാമായിരുന്നു, പക്ഷേ ഞാന്‍ പറഞ്ഞു പകുതി ക്രെഡിറ്റ് നിങ്ങടെ നാട്ടുകാരിക്കായിയിരിക്കുമെന്ന്:)
ഇനിയും കൂടുതല്‍ പരീക്ഷണത്തിനു സാധ്യതയുണ്ട് , കുറെ പ്രിന്റെടുത്ത് വച്ചിട്ടുണ്ട്:)
ഹോ...എന്നെങ്കിലും ഞാന്‍ സ്വയം പാചകം ചെയ്യാന്‍ തുടങ്ങുന്നുവെങ്കില്‍ ആദ്യം റെഫര്‍ ചെയ്യുന്നത് ഈ ബ്ലോഗ് തന്നെയാകും...
സ്മിത :)
ആശിഷ :) നല്ല പുളിയുള്ളത്, നല്ലപോലെ കലക്കിയെടുത്തത്, ഇതൊന്നും പിരിയില്ല.
സാജൻ :) ക്രെഡിറ്റ്, ദോശയുടെ രൂപത്തിൽ ഇങ്ങോട്ട് അയയ്ക്കൂ.
ശിവ :)
kaaLan njaanumuNTaakkiyiTTuNT. ithaa raNTu tharam:
ethiran.blogspot.com.2007/06/blog-post_09.html
എതിരൻ കതിരവൻ :) പഴയ പോസ്റ്റൊക്കെ ഞാൻ കണ്ടിരിക്കും. എന്നാലും നോക്കാം.
Post a Comment