വലുപ്പമുള്ളൊരു ചിരട്ടയെടുക്കുക. കണ്ണുള്ളത്. പുറത്തെ നാരൊക്കെ കത്തികൊണ്ടോ വേറെന്തെങ്കിലും കൊണ്ടോ കളഞ്ഞ് നന്നായി മൊട്ടയാക്കിയെടുക്കുക. ഞാനത്ര മിനുക്കിയൊന്നുമില്ല. ഉള്ളിലും നന്നായി തേച്ചുകഴുകുക. എന്നിട്ട് ഒരു കണ്ണുമാത്രം തുളയ്ക്കുക. ചിരട്ടപ്പുട്ടിന് കുറ്റി തയ്യാര്‍. ഈ പുട്ടിന് കുറ്റിയിലേക്ക് സാധാരണ പുട്ടിന് കുറ്റിയുടെ ചില്ല് ഇടുക, തേങ്ങ ഇടുക, അരിപ്പൊടി കുഴച്ചത് ഇടുക, പിന്നേം തേങ്ങയിടുക.
അതും റെഡി. ഇനി കുക്കറിനു മുകളില്‍ വയ്ക്കുന്ന പുട്ടിന് കുറ്റി ആണ് ഉള്ളതെങ്കില്‍ അത് ആവിവരുന്ന കുക്കറിനു മുകളില്‍ ഉറപ്പിക്കുക. അതിന്റെ ചില്ല് ഇതില്‍ ഇട്ടു. അതുകൊണ്ട് ചില്ലിനെക്കുറിച്ച് ബേജാറാവരുത്. അതിന്റെ അടപ്പെടുത്ത് അടയ്ക്കുകയും ചെയ്യരുത്. പിന്നെ ആവി എവിടുന്ന് വരും? ആ കുക്കര്‍പുട്ടുകുറ്റിയുടെ മുകളില്‍ ചിരട്ടപ്പുട്ടുകുറ്റി ഉറപ്പിക്കുക. പുട്ടുകുറ്റിയും പുട്ടുകുറ്റിയും തമ്മില്‍ യോജിക്കുന്ന സ്ഥലത്ത് ആവി പുറമേക്ക് പോകാതിരിക്കാന്‍ ഒരു തുണി വട്ടത്തില്‍, വേണമെങ്കില്‍ കെട്ടാം. കാരണം ചിരട്ടപ്പുട്ടുകുറ്റിയുടെ ഷേപ്പ് നമ്മള് ഉണ്ടാക്കുന്നതല്ലല്ലോ. അത് ചിലപ്പോള്‍ പൊങ്ങിയൊക്കെയിരിക്കും. വച്ചുകഴിഞ്ഞാല്‍ ഒരു പാകമുള്ള പ്ലേറ്റെടുത്ത് ചിരട്ടപ്പുട്ടുകുറ്റി അടയ്ക്കുക. ഇനി ആവി വരുന്നതും നോക്കിയിരിക്കുക. നന്നായി ആവി വന്നിട്ടേ വാങ്ങാവൂ. ആവി അടപ്പിന്റെ സൈഡില്‍ക്കൂടെ വന്നോളും. പേടിക്കേണ്ട. ഇനി കുക്കര്‍ പുട്ടുകുറ്റി അല്ലെങ്കിലും ആ പുട്ടുകുറ്റിയുടെ മുകളിലും ഇപ്പറഞ്ഞതുപോലെ വയ്ക്കുക. ആവി വന്ന് തീ കെടുത്തിയാല്‍ ഒന്നുരണ്ടു മിനുട്ട് കഴിയട്ടെ. ആക്രാന്തം കാണിക്കരുത്. ;)
അതും റെഡി. ഇനി കുക്കറിനു മുകളില്‍ വയ്ക്കുന്ന പുട്ടിന് കുറ്റി ആണ് ഉള്ളതെങ്കില്‍ അത് ആവിവരുന്ന കുക്കറിനു മുകളില്‍ ഉറപ്പിക്കുക. അതിന്റെ ചില്ല് ഇതില്‍ ഇട്ടു. അതുകൊണ്ട് ചില്ലിനെക്കുറിച്ച് ബേജാറാവരുത്. അതിന്റെ അടപ്പെടുത്ത് അടയ്ക്കുകയും ചെയ്യരുത്. പിന്നെ ആവി എവിടുന്ന് വരും? ആ കുക്കര്‍പുട്ടുകുറ്റിയുടെ മുകളില്‍ ചിരട്ടപ്പുട്ടുകുറ്റി ഉറപ്പിക്കുക. പുട്ടുകുറ്റിയും പുട്ടുകുറ്റിയും തമ്മില്‍ യോജിക്കുന്ന സ്ഥലത്ത് ആവി പുറമേക്ക് പോകാതിരിക്കാന്‍ ഒരു തുണി വട്ടത്തില്‍, വേണമെങ്കില്‍ കെട്ടാം. കാരണം ചിരട്ടപ്പുട്ടുകുറ്റിയുടെ ഷേപ്പ് നമ്മള് ഉണ്ടാക്കുന്നതല്ലല്ലോ. അത് ചിലപ്പോള്‍ പൊങ്ങിയൊക്കെയിരിക്കും. വച്ചുകഴിഞ്ഞാല്‍ ഒരു പാകമുള്ള പ്ലേറ്റെടുത്ത് ചിരട്ടപ്പുട്ടുകുറ്റി അടയ്ക്കുക. ഇനി ആവി വരുന്നതും നോക്കിയിരിക്കുക. നന്നായി ആവി വന്നിട്ടേ വാങ്ങാവൂ. ആവി അടപ്പിന്റെ സൈഡില്‍ക്കൂടെ വന്നോളും. പേടിക്കേണ്ട. ഇനി കുക്കര്‍ പുട്ടുകുറ്റി അല്ലെങ്കിലും ആ പുട്ടുകുറ്റിയുടെ മുകളിലും ഇപ്പറഞ്ഞതുപോലെ വയ്ക്കുക. ആവി വന്ന് തീ കെടുത്തിയാല്‍ ഒന്നുരണ്ടു മിനുട്ട് കഴിയട്ടെ. ആക്രാന്തം കാണിക്കരുത്. ;)
അടപ്പെടുത്ത് മാറ്റി, മെല്ലെ ഒരു പ്ലേറ്റിലേക്ക് കമഴ്ത്തുക.
അല്ലെങ്കില്‍ പ്ലേറ്റ് ഇതിനുമുകളിലേക്ക് വച്ച് തിരിച്ച് എടുക്കുക. പറ്റിപ്പിടിച്ചിട്ടുണ്ടെങ്കില്‍ ഒരു സ്പൂണിന്റെ വാലോ, എന്തെങ്കിലും ഉപയോഗിച്ച് ഒരു കുത്തുകൊടുക്കുക.
ചിരട്ടപ്പുട്ട് തയ്യാര്‍! ഇങ്ങനെയൊക്കെയാണ് ആരും പറഞ്ഞുതരാതെ ഞാന്‍ പരീക്ഷിച്ചത്. അരിപ്പൊടി, തേങ്ങ, ഉപ്പ്, വെള്ളം, കുഴയ്ക്കുന്ന കൈ എന്നിവയിലൊന്നും മാറ്റമില്ലാഞ്ഞതുകൊണ്ട് ഈ പുട്ട്
പതിവുപോലെ നന്നായി. ;) അരിപ്പൊടി കുഴച്ചശേഷം, മിക്സിപ്പാത്രത്തിലിട്ട് ഒന്ന് തിരിച്ച്, കുറ്റിയില്‍ ഇട്ടാല്‍ വളരെ മൃദുവായിരിക്കും പുട്ട്.
പതിവുപോലെ നന്നായി. ;) അരിപ്പൊടി കുഴച്ചശേഷം, മിക്സിപ്പാത്രത്തിലിട്ട് ഒന്ന് തിരിച്ച്, കുറ്റിയില്‍ ഇട്ടാല്‍ വളരെ മൃദുവായിരിക്കും പുട്ട്.
ഈ പുട്ടിനു ഒരു പ്രത്യേകത കൂടെയുണ്ട്. ഉണക്കലരി/ഉണങ്ങലരി പൊടിച്ച് വറുത്താണ് ഇതുണ്ടാക്കിയിരിക്കുന്നത്. കറിയും കൂട്ടി കഴിക്കുക. കറിയില്ലെങ്കില്‍ പഴവും പഞ്ചസാരയും. അതുമില്ലെങ്കില്‍ വെറുതെ.
ഈ പുട്ടാണ് എന്നുകണ്ടപ്പോള്‍ ചേട്ടന് ഒരു പാട്ടു പാടി. ജയന്റെ ഏതോ സിനിമയില്‍ എന്നാണ് പറഞ്ഞത്. വിശദവിവരവും മുഴുവന്‍ പാട്ടും അറിയില്ല. എന്നാലും ഇതുണ്ടാക്കുമ്പോള്‍ ഈ പാട്ട് പാടണം.
"വറുത്ത പച്ചരി ഇടിച്ചു തള്ളുന്ന മിടുക്കി പാത്തുമ്മാ,
നിന്റെ ചിരട്ടപ്പുട്ടിന്റെ സ്വാദ് നോക്കണ ദിവസമെന്നാണ്,
പൊന്നേ ദിവസമെന്നാണ്.”
ഈ പാട്ട് മുഴുവന്‍ കിട്ടിയിരുന്നെങ്കില്‍..........
വെറുതെ ഒന്നു പാടിനോക്കാമായിരുന്നു..........
16 comments:
ഞാന്‍ കഴിച്ചിട്ടുണ്ടെ ചിരട്ടപുട്ട്. കോംബിനേഷന്‍ ചിരട്ടപ്പുട്ടും അയലക്കറിയും, നെയ്മീന് വറൂത്തതും...!!!
ഇനി എഴുതുമ്പോള്‍ കോംബിനേഷനും കൂടെ എഴുതണ്ണേ..;)
ഹയ്യോ.. വായില്‍ കപ്പലോടിക്കാന്‍ വെള്ളം!
ഡിസംബറിലെ മരം കോച്ചുന്ന തണുപ്പത്ത് കാലത്തു 5 മണിക്കെഴുന്നേറ്റ് കുളിച്ച് 45 മിനിറ്റ് ബസ്സിലിരുന്ന് പാര്‍ക്ക് സര്‍ക്കസ് വരെ പോയിട്ടുണ്ട് - എന്തിനാ? പുട്ടും കടലേം കഴിക്കാന്‍ :'(
ഓഫ്: ഈ ചില്ലെന്നു പറേന്നത് ആണവചില്ലാണോ?
സൂവേച്ചീ...
ച്ഛായ്! മോശമായിപ്പോയി. ഇതു വരെ ചിരട്ടപ്പുട്ട് കഴിച്ചിട്ടില്ലായിരുന്നോ... ശ്ശൊ! ഞാനൊരുപാട് കുഞ്ഞുന്നാള് മുതല്ക്കേ കഴിച്ചിട്ടുണ്ട്. ഇതിന് സാധാരണ പുട്ടു കുറ്റിയില്‍ ഉണ്ടാക്കുന്നതിനെ അപേക്ഷിച്ച് രുചിയും കൂടുതലാണ്.
പിന്നെ, അമ്മ ഉണ്ടാക്കുമ്പോള്‍ ചില്ല് ഇടാറില്ല. പകരം അവിടെയും നാളികേരം ചിരവിയതു വച്ച് അഡ്ജസ്റ്റു ചെയ്യും. (ചോര്‍ന്നു പോകാറില്ല). പിന്നെ, പുട്ടു കുറ്റി ഇല്ലാതെ തന്നെ ഡയറക്റ്റ് ഇതിനെ പുട്ടുകുടത്തിനു മുകളില്‍ പ്രതിഷ്ഠിയ്ക്കും.
ഉണ്ടാക്കി കഴിഞ്ഞാല്‍ വെയ്റ്റു ചെയ്യാന്‍ മാത്രം പറയരുത്!!!
;)
ഞങ്ങളും ഉണ്ടാക്കി കഴിച്ചിട്ടുണ്ട് ഈ സാധനം ... പക്ഷേ ചില്ല് ഒന്നും ഇട്ടില്ലാരുന്നു. കണ്ണിന്റെ അവിടെ സ്വല്പം തേങ്ങാപ്പീര ഇട്ടു, അതു കൊണ്ടാരിക്കാം വേകാന്‍ ഒത്തിരി സമയം എടുത്തു... എന്നാലും നല്ല രുചി ആയിരുന്നു..
ആ പാട്ട് “ വറുത്ത പച്ചരി ഇടിച്ചു തള്ളുന്ന മിടുക്കി പാത്തുമ്മാ
നിന്റെ ചിരട്ടപ്പുട്ടിന്റെ സ്വാദ് നോക്കണ ദിവസമെന്നാണ്
പൊന്നേ ദിവസമെന്നാണ് “
എന്നാണ് കേട്ടോ.. തെറ്റിച്ചെഴുതിയതിന് 10 പ്രാവശ്യം ഇമ്പോശിഷ്യന്‍...:)
പാട്ട് ദാ ഇവിടെ ഉണ്ട്. പുട്ടും പാട്ടും ഒന്നിച്ചാവട്ടെ ഇനി.:)
ദേ എന്റെ വായില്‍ ടൈറ്റാനിക്.
സൂ അവിടെ ആ പാട്ടും പാടിയിരുന്നോ.
ഞാനപ്പോ വേറൊരു പാട്ടു പാടട്ടേ
ഓര്‍മ്മകള്‍ ഓടികളിക്കുവാനെത്തുന്നു...
ഞാനും പുട്ടുകുറ്റി നാട്ടില്‍ നിന്നും വാങ്ങുന്നതിനു മുന്‍പ് 2-3 വര്‍ഷം ചിരട്ടയിലായിരുന്നു പുട്ട് ഉണ്ടാക്കല്‍. ചില്ല് പരിപാടിയൊന്നും നമ്മള്ക്കില്ലായിരുന്നു. തമനുചേട്ടന് പറഞ്ഞ പോലെ തേങ്ങാപീര ഇടും എന്നിട്ട് കുക്കറിന്റെ മണ്ടയിലോട്ട് വെയ്ക്കും എങ്ങാനം അബദ്ധത്തില്‍ തീ കൂടി ആവി കൂടുതല്‍ വന്നാല്‍ പൂക്കുറ്റി പോലെ പൊടി പറക്കും.
അങ്ങനെ ഞമ്മള് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് പുട്ടുകുറ്റിയുടെ ഉടമയായി.
നേരത്തെ എഴുതിയത് ഞാനിങ്ങെടുത്ത് ശരിയാക്കി വെച്ചു. കൂട്ടുകാരോടെന്ന പോലെ തട്ടി വിട്ടതാ. :)
പണിയായി! ഇനിയിപ്പോ തേങ്ങ വാങ്ങി, പൊളിച്ച്, ചിരണ്ടി, ചിരട്ട വൃത്തിയാക്കി പുട്ടുണ്ടാക്കണല്ലോ.
വഴി പോക്കന്, ഞാന്‍ എനിക്കറിയാവുന്ന കോംബിനേഷന്‍ എഴുതിയിട്ടുണ്ട്.
രജീഷ്, എനിക്കും വല്യ ഇഷ്ടമാണ് പുട്ട്.
ശ്രീ, കഴിച്ചിരുന്നില്ല. ഇനി കുഞ്ഞുന്നാളിലോ മറ്റോ കഴിച്ചിട്ടുണ്ടോന്ന് അറിയില്ല. കുക്കറിനു മുകളില്‍ വയ്ക്കുന്ന പുട്ടുകുറ്റി ആവുമ്പോള്‍, ചിരട്ട കുക്കറിനു മുകളില്‍ വയ്ക്കണം. അത് അപകടമാണ്.
തമനു, എഴുതിയപ്പോള്‍ കുറച്ച് മാറിപ്പോയി. പാട്ടിന് നന്ദി. പാട്ട് കേട്ടോളാം, സൌകര്യം പോലെ.
ആഷ, കുക്കറിനുമുകളില് അങ്ങനെ ഒന്നും കൊണ്ടുവയ്ക്കരുത്.
അപര്‍ണ്ണ,
വാല്മീകി, അതു തകര്‍ന്നുപോവില്ലേ?
രേഷ്, വേണ്ട. ഒന്നും ചെയ്യേണ്ട. തിന്നണ്ടായെന്ന് വയ്ക്കുന്നതാവും എളുപ്പം.
കുക്കറിന്മേല് വെക്കുന്ന കുറ്റിയുണ്ട്. അതാണെങ്കില്‍ ഉറച്ചിരിക്കില്ല. ഇനി അതിന്റെ മേല്‍ ചിരട്ടയും കൂടി വെച്ചാല്‍...
കൂര്‍ക്കഞ്ചേരി പൂയത്തിന് ചെമ്പന്‍ കാവടിയാടുന്നതുപോലെയാകുമല്ലോ!
കുക്കറിന്മേല് നേരിട്ട് ചിരട്ട വെയ്ക്കാന്‍ പറ്റുമോ ആവോ..
ചിരട്ടയുടെ ഷേപ്പിലുള്ളതാണ് എന്റെ പുട്ടുകുറ്റി. പക്ഷേ ഒറിജിനല്‍ ചിരട്ടയിലുണ്ടാക്കുന്ന രുചിയില്ല.
അനിലന്‍ :) അങ്ങനെ കുക്കറിനുമുകളില് ഒന്നും വെക്കാന്‍ പാടില്ല. കുക്കര്പ്പുട്ടുകുറ്റി ശരിക്കും ഇരിക്കുമല്ലോ.
ശാലിനീ :)അത് സ്റ്റീലാണോ? ഞാന്‍ കണ്ടത് ചിരട്ട കൊണ്ടുണ്ടാക്കിയതുതന്നെയാണെന്നാണ് എന്റെ വിചാരം.
ചിരട്ട പുട്ട് ഉണ്ടാക്കാന്‍ ,സാധാരണ പുട്ടുകുടത്തിന്റെ മുകളി ചിരട്ട വെച്ചാലും കുറച്ചേ ആവി കയരുംയിരിക്കും അല്ലെ
എന്റെ അടുക്കളയില്‍ സാധാരണ കുടമേ ഉള്ളു
അതാ ചോതിച്ചേ
അവൾ :) എങ്ങനെ വേണേലും ഉണ്ടാക്കാം.
Su cheche... njaan kalyanam kazhinjathinu sheshamaanu chirattapputtu enthaanennu kaanunnathu thanne... Ente barthaavinte veettil puttu chirattayil maathrame undaakaarullu... athu kondu njaanum chirattayile pinneedangottu undaakiyittullu... njangal chirattayil chillidaarilla, porathathinu kukkarinu mukalil nerittu chiratta vaikkukayaanu cheyyaru... ente ammayi ammayum anganeyaanu cheythu kandittullathu... athu kondu njaanum cheyyunnu... ithu vare kuzhappam onnum undaayittilla... kukkaril aavashyathinu vellam undaayirikkanam ennu maathram...
Post a Comment