Monday, February 25, 2008

തക്കാളിപ്പച്ചടി


തക്കാളി കൊണ്ടുണ്ടാക്കാവുന്ന വിഭവങ്ങള്‍ കുറേയുണ്ട്. അതിലൊന്നാണ് തക്കാളിപ്പച്ചടി. സദ്യയ്ക്കൊക്കെ പച്ചടി ഉണ്ടാവും. തക്കാളി കൊണ്ട് അല്ലെങ്കില്‍ വേറെ പച്ചക്കറി കൊണ്ട്.
മൂന്ന് തക്കാളിയെടുത്ത്, കഴുകി, വളരെച്ചെറുതായി മുറിക്കുക. മൂന്ന് നാലു പച്ചമുളക് ഒന്ന് ചീന്തി എടുക്കുക. അരമുറിത്തേങ്ങ, മിനുസമായി അരയ്ക്കുക. അരടീസ്പൂണ്‍ കടുകും ഇട്ട് അരയ്ക്കുക. വെള്ളത്തിനുപകരം മോരുവെള്ളം എടുത്ത് അരയ്ക്കുമ്പോള്‍ ഒഴിക്കുക.
തക്കാളി വേവാന്‍ മാത്രം വെള്ളമെടുത്ത്, പച്ചമുളകും, ഉപ്പും ഇട്ട് വേവിക്കാന്‍ വയ്ക്കുക. വേണമെങ്കില്‍ അല്‍പ്പം മുളകുപൊടിയും ഇടാം. നന്നായി വെന്ത് വെള്ളം വറ്റിയാല്‍, വാങ്ങിവെച്ച് നന്നായി തണുത്ത ശേഷം, തേങ്ങയരച്ചതും, തൈരും യോജിപ്പിക്കുക. തൈരു കുറേയൊന്നും വേണ്ട. കടുകും, വറ്റല്‍ മുളകും, കറിവേപ്പിലയും വറുത്തിടുക. കറിവേപ്പില, ഒരു തണ്ട്, വെന്ത് വാങ്ങുമ്പോള്‍‌ ഇടുക. വേവിയ്ക്കാന്‍ അല്ലാതെ വേറെ വെള്ളം ഒഴിക്കരുത്.

9 comments:

മൂര്‍ത്തി said...

എനിക്കേറ്റവും ഇഷ്ടമുള്ള കറികളില്‍ ഒന്ന്‌..പാചകം ചെയ്യുന്നതില്‍ ഇത്തിരി വ്യത്യാസമുണ്ട്..

ശ്രീ said...

ഹായ്. കൊള്ളാലൊ സൂവേച്ചീ. ഇതൊരു തവണ പരീക്ഷിച്ച് പരാജയപ്പെട്ടതാ... (പക്ഷേ ഇങ്ങനല്ല ഉണ്ടാക്കീത് ട്ടോ)
ഒന്നൂടെ ശ്രമിച്ചു നോക്കാം.

ശ്രമിച്ചു... നോക്കുന്നതില്‍... തെറ്റില്ലല്ലോ.
;)

അപര്‍ണ്ണ said...

Season of Pachadi..easy & tasty! thanks a lot for this. :)

CHANTHU said...

ഞാനേറ്റവും ഇഷ്ടപ്പെടുന്ന വിഭവമായതുകൊണ്ട്‌. നിങ്ങള്‍ക്കെന്റെ നമസ്‌കാരം

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

എളുപ്പം
രുചികരം
നന്ദി
ചേച്ചീ
..
വത്ത(ല്‍)കുളമ്പ് - ഒരു തമിഴ് കറിയാണ്. പാചകക്കുറിപ്പ് മലയാളത്തില്‍ കിട്ടാന്‍ വഴിയുണ്ടോ?

അപര്‍ണ്ണ said...

njaninnale undakki..nannayi (njan thanne parayunnu) :)

അനിലൻ said...

ഒരു സ്വൈര്യം തരില്ലല്ലേ :)
രണ്ട് ദിവസം മുന്‍പ് വെജ് ബിരിയാണി വിജയകരമായി ഉണ്ടാക്കിയതേയുള്ളൂ.

സു | Su said...

മൂര്‍ത്തി :)

ശ്രീ :)

അപര്‍ണ്ണ :) ഉണ്ടാക്കി അല്ലേ?

ചന്തു :) നമസ്കാരം.

ചാ.കുട്ടിച്ചാത്തന്‍ :) ചോദിച്ചിട്ട് കിട്ടിയാല്‍ പറഞ്ഞുതരാംട്ടോ.

അനിലന്‍ :) ബിരിയാണിയുണ്ടാക്കിയിട്ട് ഇവിടെ കിട്ടിയില്ലല്ലോ. ;)

Azeez Manjiyil said...

വിഭവങ്ങളുടെ ചിത്രം നാവില്‍ വെള്ളമൂറുന്നു.
മിന്നല്‍ സന്ദര്‍ശനമാണ്‌ നടത്തിയത്‌.
നന്മകള്‍ നേര്‍ന്ന് കൊണ്ട്‌.
മഞ്ഞിയില്‍

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]