Wednesday, October 10, 2007

നിലക്കടലപ്പൊടി


നിലക്കടല, ഉപ്പ്, വെള്ളുള്ളി, മുളകുപൊടി എന്നിവ വേണം. പുട്ടാണിയും വേണമെങ്കില്‍ ആവാം.
നിലക്കടല, നന്നായി വറുത്തെടുക്കുക. അതുകഴിഞ്ഞ്, ഒന്ന് തണുത്താല്‍, തൊലി
കളഞ്ഞെടുക്കുക. തൊലി കളയുമ്പോള്‍ വായിലേക്കിടരുത്. പിന്നെ ചട്ണിയുണ്ടാക്കേണ്ടിവരില്ല. അതുപോലെ, നല്ലപോലെ വറുക്കണം. നിലക്കടലയ്ക്കു വേദനിക്കാതെ, അതിന്റെ നിറം പോകാതെ വറുത്താല്‍ ചട്ണി കഴിക്കേണ്ടിവരില്ല.

തൊലിയൊക്കെ കളഞ്ഞ്, അതില്‍ പാകത്തിന് ഉപ്പിടുക, മുളകുപൊടി ഇടുക, എട്ട്- പത്ത് അല്ലി, വെള്ളുള്ളി, തൊലി കളഞ്ഞ് ഇടുക. മിക്സിയില്‍ ഇട്ട് പൊടിച്ചെടുക്കുക. തരുതരുപ്പായിട്ട് മതി.




ചിത്രത്തില്‍ കാണുന്നതുപോലെ, എണ്ണയുള്ളതുപോലെ ഉണ്ടാവാന്‍ ഇത്രയും മതി. അത് എണ്ണമയത്തില്‍ ഒട്ടിപ്പിടിച്ചിരിക്കും. ഇനി പൊടിയായി, ഊതിയാല്‍ പറക്കുന്ന രീതിയില്‍ ആവണമെങ്കില്‍, കുറച്ച്, പുട്ടാ‍ണിക്കടല ചേര്‍ക്കുക.

വെള്ളുള്ളി, കുഞ്ഞുകുഞ്ഞാണെങ്കിലേ കുറേ അല്ലികള്‍ ചേര്‍ക്കാവൂ. വലിയ സവാള പോലെയുള്ളതാണെങ്കില്‍ വളരെക്കുറച്ചെണ്ണം മതിയാവും.
ഈ ചട്ണിപ്പൊടി, ചപ്പാത്തിയോടൊപ്പം വളരെ നന്നായിരിക്കും. അല്‍പ്പം തൈരുമൊഴിച്ച്, ചപ്പാത്തി പൊട്ടിച്ച് ഇതുകൂട്ടി കഴിക്കുക. തൈരില്ലാതേയും കഴിക്കാം. പുട്ടാണി ചേര്‍ക്കാത്തതിനാണ് സ്വാദ് കൂടുതല്‍.

5 comments:

ബിന്ദു said...

ആദ്യായിട്ടാണ്‌ ഈ ചമ്മന്തിപ്പൊടിയെ പറ്റി കേള്‍ക്കുന്നത്‌. :)

ശ്രീ said...

സൂവേച്ചീ...
കൊള്ളാമല്ലോ...

കഴിച്ചിട്ടില്ല, ഇതുവരെ...

[ശ്ശൊ... പരീക്ഷിച്ചു നോക്കാതെങ്ങനാ ഉണ്ടാക്കി നോക്കണേ? കുറച്ചു മെയിലു വഴി അയച്ചു തന്നാല്‍‌ ....ചുമ്മാ, ടേയ്സ്റ്റ് നോക്കാനായിരുന്നു...ഹിഹി)

സു | Su said...

ബിന്ദൂ :) കേട്ടില്ലേ ഇപ്പോ? ഇനി പരീക്ഷണം തുടങ്ങൂ. യാത്രയിലൊക്കെ കൊണ്ടുപോകാം ഇത്.

ശ്രീ :) പരീക്ഷിച്ച് കഴിച്ചുനോക്കൂ.

sree narayana guru said...

sangathy kollaallo atypoly

സാങ്കേതികന്‍ said...

ഞാന്‍ ഉന്‍ഡാക്കിയിട്ടു അത്ര പോര
കൊള്ളം

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]