ആരോഗ്യത്തിനു നല്ലതെന്ന് എല്ലാവരും സമ്മതിക്കുന്ന ഇലക്കറികള്‍. ചുവന്ന ചീരയും, പച്ചച്ചീരയും ഉപയോഗിച്ച് പാകം ചെയ്യാവുന്ന കറികളാണ് ഈ പോസ്റ്റില്‍.
ചീര എരിശ്ശേരി
ചീര കഴുകിയെടുത്ത്, ചെറുതായി അരിഞ്ഞെടുക്കുക. കുറച്ച് പരിപ്പ്, കഴുകിയെടുത്ത്, വേവിക്കുക. കുറച്ച് തേങ്ങ ചിരവി, അരച്ചെടുക്കുക. വെന്ത പരിപ്പില്‍, ചീരയും, ഉപ്പും, മഞ്ഞളും, മുളകുപൊടിയും ഇടുക. പെട്ടെന്ന് വേവും. വെന്തു കഴിഞ്ഞാല്‍ തേങ്ങയരച്ചുവച്ചത് ചേര്‍ക്കുക. അധികം വെള്ളം ഒഴിക്കാനേ പാടില്ല. പരിപ്പ് കുക്കറില്‍ വേവിക്കുന്നതാവും എളുപ്പം. ചെറുപയര്‍ പരിപ്പും, കടലപ്പരിപ്പും, തുവരപ്പരിപ്പും ഇടാം. വറവിടണമെന്നില്ല.
ഇതുപോലെതന്നെ, വേവിച്ച്, വെള്ളമില്ലാതെ, തേങ്ങ വെറുതെ, അരയ്ക്കാതെ, ചിരവിയിട്ടും കറി വെക്കാം. തോരന്‍ പോലെ.
ചീരത്തോരന്‍
ചീര ചെറുതായി അരിഞ്ഞെടുക്കുക. ആദ്യം കഴുകുന്നതാണ് നല്ലത്. ഇല മാത്രമല്ല അതിന്റെ കുഞ്ഞുതണ്ടൊക്കെ എടുക്കാം. നന്നായി ചെറുതാക്കി അരിഞ്ഞാല്‍ മതി. ഉഴുന്നുപരിപ്പ്, വെളിച്ചണ്ണയില് ഇട്ട്, ചൂടായി വരുമ്പോള്‍, കടുകും, ചുവന്ന മുളക് പൊട്ടിച്ചതും, കറിവേപ്പിലയും ചേര്‍ക്കുക. മൊരിഞ്ഞാല്‍, അരിഞ്ഞുവച്ച ചീര ഇടുക. ഉപ്പ്, മഞ്ഞള്‍, ചേര്‍ക്കുക. മുളകുപൊടിയും, വേണമെങ്കില്‍. ഇവയൊക്കെ വളരെക്കുറച്ചേ ചേര്‍ക്കാവൂ. അരിഞ്ഞുവെച്ചിരിക്കുന്ന ചീര കണ്ട്, ഇവയൊക്കെ ധാരാളമായി പ്രയോഗിക്കരുത്. ചീര വെന്താല്‍, വളരെക്കുറച്ചേ ഉണ്ടാവൂ. ചീര ചേര്‍ത്ത്, വറവും, കൂടെ നന്നായി ഇളക്കിയോജിപ്പിച്ച ശേഷം അടച്ചുവയ്ക്കുക. തീ വളരെക്കുറയ്ക്കുക. തോരനില്‍ വെള്ളം ഒട്ടും ഒഴിക്കരുത്. അല്പ നേരം അടച്ച് വേവിച്ചതിനുശേഷം, തുറന്ന്, ഒന്നുകൂടെ ഇളക്കി, തുറന്നുവച്ച് വേവിക്കുക. അപ്പോഴേക്കും വെന്തിട്ടുണ്ടാവും. മിക്കവാറും. വാങ്ങിവച്ച് തേങ്ങ ചിരവിയിടുക.

കടലപ്പരിപ്പ് വെള്ളമില്ലാതെ വേവിച്ച് (വെള്ളം ചേര്‍ക്കാതെ വേവിച്ച് എന്നല്ല, വെന്തുകഴിഞ്ഞാല്‍, വെള്ളമില്ലാതെ വേറെ വേറെ നില്‍ക്കണം.) തോരനു വേവിച്ച ചീരയില്‍ ചേര്‍ത്തും എടുക്കാം. ചപ്പാത്തിയ്ക്ക് പറ്റും.
തോരന്‍ വയ്ക്കുമ്പോള്‍, സവാളയും ചെറുതായി അരിഞ്ഞ് മൊരിച്ച്, ചീരയിട്ട് വേവിക്കാം.
ചീര- ചക്കക്കുരു എരിശ്ശേരി
ചക്കക്കുരു വേവിക്കുക. കുക്കറില്‍ ഇട്ട്. കുക്കറില്‍, വേറെ എന്തെങ്കിലും വേവിക്കുന്നുണ്ടെങ്കില്, കുക്കറിലെ വെള്ളത്തില്‍ വെറുതെ ഇട്ടാല്‍ മതി, ചക്കക്കുരു. എന്നിട്ട് എടുത്താല്‍ തോല് വേഗം പൊളിഞ്ഞുകിട്ടും. കഷണങ്ങളാക്കുക.
എന്നിട്ട്, ചീരക്കറി പോലെ വയ്ക്കുക. പരിപ്പിനു പകരം ചക്കക്കുരു.
അടുത്തത്,
ചീരപ്പുളിങ്കറി.
പരിപ്പ് വേവിച്ച് ചീര വേവിച്ച് തേങ്ങയരച്ചത് ചേര്‍ക്കുന്നതിനുമുമ്പ്, അല്‍പ്പം, പുളി വെള്ളത്തിലിട്ട്, വെള്ളം പിഴിഞ്ഞ് കറിയില്‍ ചേര്‍ത്ത്, നന്നായി തിളച്ചതിനുശേഷം, തേങ്ങ ചേര്‍ക്കുക.
1 comment:
ഉലുവ ഇലകൊണ്ടു ചിലത് പരീക്ഷിച്ചു
നന്നായിരുന്നു.
ഓലന്‍ കണ്ടില്ല.
പണ്ടാണ്.
തലശേരിയിലുള്ള ഒരു ചങ്ങാതിയുടെ വീട്ടില്‍ ചെന്നപ്പോള്‍ അവന്റെ അമ്മൂമ്മയുണ്ടാക്കിയ ഓലന്‍!തേങ്ങാപ്പാലൊന്നുമല്ല, വെള്ളംപോലെയിരുന്നു അതിന്റെ ചാറ്. ഇളവന്‍ തോട്ടത്തിന്റെ മണം വിട്ടിരുന്നില്ല.
ഹൌ!!!
Post a Comment