കോളിഫ്ലവർ കൊണ്ടൊരു സാദാ മസാലക്കറിയാണിത്. ആർക്കും പരീക്ഷിക്കാം. വളരെക്കുറച്ച് വസ്തുക്കൾ, മിക്കവാറും എല്ലാവരുടേം വീട്ടിലുണ്ടാവുന്നതുതന്നെ, മാത്രമേ ഈ കറിയുണ്ടാക്കാൻ വേണ്ടൂ.
ആവശ്യമുള്ളത് :-
കോളിഫ്ലവർ - ചിത്രത്തിലുള്ളതുപോലെ ഒന്ന്.
വലിയ ഉള്ളി/ സവാള - രണ്ടെണ്ണം.
തക്കാളി - രണ്ടെണ്ണം - ചെറുത്.
വെളുത്തുള്ളി- ഇഞ്ചി അരച്ചത് - അര ടീസ്പൂൺ. റെഡിമെയ്ഡ് പേസ്റ്റ് ആയാലും മതി.
പച്ചമുളക് - രണ്ടെണ്ണം.
ജീരകം - കാൽ ടീസ്പൂൺ.
മഞ്ഞൾപ്പൊടി - അരടീസ്പൂൺ.
മുളകുപൊടി - കാൽ ടീസ്പൂൺ.
വെജിറ്റബിൾ മസാല - ഒരു ടീസ്പൂൺ.
മല്ലിയില - കുറച്ച്.
പാചകയെണ്ണ.
ഉപ്പ്.
കോളിഫ്ലവർ ഇതളുകൾ വേർതിരിച്ചെടുക്കുക. കുറച്ച് ചൂടുവെള്ളത്തിൽ അല്പം ഉപ്പിട്ട്, അതിൽ കോളിഫ്ലവർ ഇതളുകൾ മുക്കിയിടുക. “പുയു” ഉണ്ടെങ്കിൽ അതിനെ നശിപ്പിക്കാനാണിത്.
ഉള്ളി, തക്കാളി, പച്ചമുളക് എന്നിവ ചെറുതാക്കി മുറിച്ചുവയ്ക്കുക. ഒരു പാത്രത്തിൽ പാചകയെണ്ണ ചൂടാക്കി, അതിൽ ജീരകം ഇടുക. അതു മൊരിഞ്ഞാൽ, ഉള്ളിയും, പച്ചമുളകും ഇട്ട് നന്നായി വഴറ്റി വേവിക്കുക. ഇഞ്ചി വെളുത്തുള്ളിപ്പേസ്റ്റ് ചേർക്കുക. അതിൽ തക്കാളി ഇടുക. അതും വഴറ്റി വെന്താൽ, മുളകുപൊടി, മഞ്ഞൾപ്പൊടി, മസാലപ്പൊടി എന്നിവ ഇടുക. നന്നായി ഇളക്കി യോജിപ്പിക്കുക. തീ കുറച്ച് വെച്ചുവേണം എല്ലാം ചെയ്യാൻ. അതിലേക്ക്, നന്നായി കഴുകിയെടുത്ത കോളിഫ്ലവർ ഇതളുകൾ ഇട്ട് ഇളക്കുക. ഉപ്പിടുക. അത്യാവശ്യം വെള്ളമൊഴിച്ച് അടച്ചുവെച്ച് വേവിക്കുക. അധികം വെള്ളമൊഴിച്ചാൽ കോളിഫ്ലവർ അധികം വെന്തുപോകും. വെള്ളം ആദ്യം ചേർത്ത്, അതൊന്ന് തിളച്ചശേഷം കോളിഫ്ലവർ ഇട്ടാലും മതി.
വെന്ത് വാങ്ങിവെച്ചാൽ അതിൽ മല്ലിയില അരിഞ്ഞത് ഇടണം.
വെജിറ്റബിൾ മസാല ഇല്ലെങ്കിൽ ഗരം മസാല ഇട്ടാലും മതി. എരിവിന്റെ പാകത്തിനേ ചേർക്കാവൂ. ഇവിടെ ഉണ്ടാക്കിയതിനു അധികം എരിവില്ല. വെജിറ്റബിൾ മസാലയേക്കാൾ എരിവ് ചിലപ്പോൾ ഗരം മസാലയ്ക്ക് ഉണ്ടാവും. എരിവ് നിങ്ങളുടെ പാകത്തിനു ചേർക്കുന്നതാവും നല്ലത്. മസാലക്കറിയുണ്ടാക്കുമ്പോൾ, വെളിച്ചെണ്ണയേക്കാൾ നല്ലത് വേറെ ഏതെങ്കിലും പാചകയെണ്ണയായിരിക്കും.
ചപ്പാത്തിയുടെ അല്ലെങ്കിൽ പൂരിയുടെ കൂടെ, അല്ലെങ്കിൽ ചോറിന്റെ കൂടെ കഴിക്കുക. ചോറിന്റെ കൂടെയാവുമ്പോൾ കുറച്ച് വെള്ളം ഉണ്ടായാലും കുഴപ്പമില്ല.
Subscribe to:
Post Comments (Atom)
10 comments:
കുടുംബം നാട്ടില്‍ ആയതോണ്ട് ഞാന്‍ ഇടയ്ക്കു പരീക്ഷിക്കാര് ഉള്ളതാണ് ഇത്. ഗരം മസാല ഇടും, പിന്നെ ആദ്യം കുറച്ചു പെരുംജീരകവും. ആശംസകള്‍!!
ഞാന്‍ ഒരുപാട് ലേറ്റ് യെന്നു തോന്നുന്നു ഈ ബ്ലോഗില്‍ എത്താന്‍. എനി എന്നും വരും.
താങ്കളുടെ വീട്ടിലെ ഒരു വേലക്കാരനായി അടുത്ത ജന്മത്തിലെങ്കിലും ഞാന്‍ ജനിക്കട്ടെ. ഹൊ എന്തുമാത്രം വിഭവങ്ങള്‍ ആണ്.
ഞാൻ :) പെരും ജീരകം പതിവായി ഉപയോഗിക്കാറില്ല ഇവിടെ. ഗരംമസാല ഇടാറുണ്ട്.
ആദൃതൻ :) ബ്ലോഗ് നോക്കാൻ വന്നതിൽ സന്തോഷം. ഇവിടെ വേലക്കാരൊന്നുമില്ല. (അടുത്ത ജന്മത്തിലും ഉണ്ടാവില്ല). ജോലിയൊക്കെ ഞാൻ തന്നെയാണ് എടുക്കുന്നത്. ഭക്ഷണം കഴിക്കാൻ ഒരു സുഹൃത്ത് ആയി വരുന്നതല്ലേ നല്ലത്?
പല തവണ പരീക്ഷിച്ചിട്ടും തൃപ്തികരമായ രീതിയില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു വിഭവമാണ് ഇത്.
ഈ 'പുയു' ഇതിന്റെ വല്യൊരു കുഴപ്പം തന്നെയാണ് ല്ലേ? :)
aadhymaayitta innu njan wifente paachaka kurippukalil ninnalathe oru item pareekshichathu.athum ee receipe vechu thanne.enna postiyathennu niokkiyapo december 18. enthayalum valare upakaaram
aadhymaayitta innu njan wifente paachaka kurippukalil ninnalathe oru item pareekshichathu.athum ee receipe vechu thanne.enna postiyathennu niokkiyapo december 18. enthayalum valare upakaaram
ഇന്ന് പ്രാതല്‍ “കോളി മസാല”തന്നെ..പൂരിക്ക് പകരം അരിപ്പത്തിരിയും,എന്താ..രസം..!
“പുയു”നിരോധനത്തിന്‍ ഉപ്പിനൊപ്പം ഒരു നുള്ള് മഞ്ഞള്‍ കൂടി വെള്ളത്തില്‍ ചേര്‍ത്താല്‍ ഫലസിദ്ധിയേറും.
ആശംസകള്‍.
ശ്രീ :) ഉണ്ടാക്കിനോക്കൂ. നന്നാവും.
സരിൻ :) ബ്ലോഗ് നോക്കാൻ വന്നതിൽ നന്ദി.
ഒരു നുറുങ്ങ് :) അരിപ്പത്തിരി കുറച്ച് പാർസൽ പോന്നോട്ടെ. നന്ദി.
Post a Comment