മാങ്ങാക്കാലം വന്നു. ഇനി കറികളെല്ലാം മാങ്ങമയം. അതുകൊണ്ട് മാങ്ങാക്കൂട്ടാൻ വയ്ക്കാം എന്നു കരുതി.
മാങ്ങ രണ്ടെണ്ണം പുളിയില്ലാത്തത്. കുറച്ച് പുളിയുണ്ടെങ്കിൽ കുഴപ്പമൊന്നുമില്ല. അധികം പുളി ആയാൽ ശരിയാവില്ല. കഴുകി, തോലു കളഞ്ഞ് മുറിച്ചെടുക്കുക.
നാലോ അഞ്ചോ ടേബിൾസ്പൂൺ തേങ്ങ കാൽ ടീസ്പൂൺ ജീരകവും ചേർത്ത് അരച്ചെടുക്കുക. മിനുസമായിട്ട്.
ഒരു പാത്രത്തിൽ ഏകദേശം അരലിറ്റർ വെള്ളത്തിലേക്ക് മാങ്ങയും കുറച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവയും ഉപ്പും ഇടുക.
വേവാൻ വയ്ക്കുക.
അഞ്ച് പത്ത് മിനുട്ടിനുള്ളിൽ വേവും.
തേങ്ങ അതിലേക്ക് ചേർക്കുക.
വറവിടുക. കടുകും മുളകും കറിവേപ്പിലയും.
മാങ്ങാക്കൂട്ടാൻ തയ്യാറായി. മാങ്ങയും മാങ്ങയുടെ അല്പം പുളിയും ഇഷ്ടം ഉള്ളവർ ഉണ്ടാക്കിയാൽ മതി. നല്ലൊരു തോരനും വയ്ക്കുക. ചോറും.
Subscribe to:
Post Comments (Atom)
10 comments:
സൂ..
മാങ്ങയ്ക്ക് പുളി അധികം ഉണ്ടെങ്കില്‍ കുറച്ചു നേരം വെള്ളത്തില്‍ ഇട്ടു വെച്ചാല്‍ മതി.
കുറച്ചു വ്യത്യാസത്തില്‍ ഒരു റെസിപ്പി പറയട്ടെ.. പരീക്ഷിച്ചു നോക്കൂ..
അധികം പുളീ ഇല്ലാത്ത മാങ്ങ വളരെ ചെറിയ കഷണങ്ങളാക്കി നുറുക്കുക.
കുറച്ച് ഉണക്കമുളകും( എരിവ് അനുസരിച്ച്), ഒരു ചെറിയ കഷണം കായവും എണ്ണയില്‍ വറുക്കുക.ഇവ പൊടിച്ച ശേഷം കുറച്ചു പച്ച തേങ്ങയും ചേര്‍ത്ത് അരക്കുക.മാങ്ങ കുറച്ചു വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. അധികം വെന്ത് ഉടയരുത്. അതിനു ശേഷം തേങ്ങ അരച്ചത് ചേര്‍ക്കുക. ഒന്നു പതുക്കെ തിളച്ചതിനു ശേഷം കടുക്, ഉലുവ,ഉണക്ക മുളക്, കറിവേപ്പില ഇവ വറുത്തിടുക. മഞ്ഞള്‍ പൊടി ചേര്‍ക്കരുത്.
രണ്ട് മാങ്ങാ വിഭവങ്ങളും പരീക്ഷിച്ചു നോക്കട്ടെ.
കിച്ചു :) അതെയോ. ഇനി ശ്രമിച്ചുനോക്കാം.
കാസിം തങ്ങൾ :) പരീക്ഷിക്കൂ.
എന്റെ കമന്റ് മാറിപ്പോയതാ :$
പക്ഷെ അത് അഞ്ജനമെന്നാലെന്തെന്നെനിക്കറിയാം, മഞ്ഞളു പോലെ വെളുത്തിരിക്കും സ്റ്റൈല്‍ ആയി പോയി :((((
മേരിക്കുട്ടീ :) ഹിഹി. എനിക്കു മനസ്സിലായി. മാങ്ങ കടയിൽനിന്നുവാങ്ങിയതാണ്. ഏതാന്നൊന്നും അറിയില്ല.
ദേ മനുഷ്യന്റെ കണ്ട്രോള് വിടീക്കല്ലേ...!!
:)
Enthayalum njanonnu nokkatte, thanks undutto.
ഹഹ ഗൊള്ളാം നല്ല കൂട്ടാന്‍ നല്ല പടം
എനിയ്ക്കും വളരെ ഇഷ്ടമുള്ള ഒന്നാണ് ഈ മാങ്ങാ കൂട്ടാന്‍... ഇനി പുളി അല്പം കൂടിയാലും ഞാന്‍ അഡ്ജസ്റ്റു ചെയ്തോളാം... :)
പകൽകിനാവൻ :) കണ്ട്രോളു വിട്ട് കച്ചട്ടി പൊട്ടിക്കുമോ?
തൈക്കാടൻ :)
ചങ്കരൻ :)
ശ്രീ :)
Post a Comment