നൂല്‍പ്പിട്ട് അഥവാ നൂല്‍പ്പുട്ട് അഥവാ ഇടിയപ്പം ഉണ്ടാക്കാൻ വളരെ എളുപ്പമാണ് എന്നു വിചാരിക്കരുത്. കുറച്ചു ജോലിയുണ്ട്. സമയം വേണം.
ഇതുണ്ടാക്കാൻ ആവശ്യമായ വസ്തുക്കൾ എല്ലാവരുടേം വീട്ടിൽ എളുപ്പത്തിൽ കിട്ടും.
ഞാൻ ഇവിടെ എളുപ്പത്തിൽ നൂല്‍പ്പിട്ട് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പറയാം.
അരിപ്പൊടി വേണം - വളരെ മിനുസപ്പൊടി ആയിരിക്കണം. വറുത്തെടുത്താൽ സ്വാദ് കൂടും. (കാൽക്കിലോ അരിപ്പൊടി ഉണ്ടെങ്കിൽ രണ്ടാൾക്കും രണ്ടുകുട്ടികൾക്കും ഇഷ്ടം പോലെ കഴിക്കാം.)
ഉപ്പ് വേണം
നന്നായി തിളച്ച നല്ല ചൂടുള്ള വെള്ളം വേണം.
കുറച്ച് ചിരവിയെടുത്ത തേങ്ങയും വേണം.
പിഴിയാനുള്ള നാഴി വേണം. ഇവിടെ അഞ്ജലി പ്രസ്സർ ആണുള്ളത്. വേറൊന്നുള്ളത് ഒരു പ്ലാസ്റ്റിക്ക് ആണ്.
ആദ്യം എടുക്കുന്ന അരിപ്പൊടിയ്ക്കാവശ്യമായ ഉപ്പ് കുറച്ച് വെള്ളത്തിൽ അലിയിക്കുക. പച്ചവെള്ളം മതി.
അരിപ്പൊടിയെടുത്ത് ഉപ്പുവെള്ളം ഒഴിക്കുക. ചൂടുള്ള വെള്ളം കുറച്ച് കുറച്ച് ചേർത്ത് കട്ടിയുള്ള ഒരു വലിയ സ്പൂൺ കൊണ്ട് നല്ലപോലെ തേച്ചുകുഴയ്ക്കുക. കുഴഞ്ഞുകഴിഞ്ഞാൽ കട്ടയൊന്നും ഉണ്ടാവരുത്. പിഴിയുമ്പോൾ ശരിയാവില്ല. ഒന്നു തണുത്താൽ കൈകൊണ്ടും ഒന്നു കുഴച്ച് കട്ടയൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തണം.
ചപ്പാത്തിമാവിനേക്കാളും ഒരു സ്വല്പം കൂടെ അയവിൽ മതി. ദോശമാവിനും ഇഡ്ഢലിമാവിനും അടുത്തേക്ക് പോകരുത്.
എന്നിട്ട് പ്രെസ്സറിലോ നാഴിയിലോ നൂല്‍പ്പിട്ടിന്റെ/ഇടിയപ്പത്തിന്റെ ചില്ലിട്ട് (ഏറ്റവും ചെറിയ തുളകൾ ഉള്ള ചില്ല്) അതിന്റെ നാഴിയിൽ നിറച്ച് ഏത് പാത്രത്തിലേക്കാണ് വേണ്ടതെന്നുവെച്ചാൽ പിഴിയുക.
ഒരു പ്ലേറ്റിലായാല്‍പ്പോലും കുഴപ്പമില്ല. പക്ഷെ, അടുപ്പത്ത് ആവി കയറ്റാനുള്ള പാത്രത്തിൽ വയ്ക്കാൻ കഴിയണം.
ഇവിടെ ഇടിയപ്പത്തിന്റെ തട്ട് ഇല്ലാത്തതുകൊണ്ട് ഞാൻ ഇഡ്ഢലിത്തട്ടിലാണ് നിറയ്ക്കുക.
ഇഡ്ഢലിത്തട്ടിലേക്ക് അല്പം വെളിച്ചെണ്ണ പുരട്ടി, പിഴിഞ്ഞിട്ട് മുകളിൽ തേങ്ങ വിതറുക. ഇഡ്ഢലി വേവിക്കുന്നതുപോലെ വേവിച്ചെടുക്കുക.
എളുപ്പജോലി ഞാൻ ചെയ്യുന്നത്, കുക്കറിന്റെതട്ടിലേക്ക് ഒരുമിച്ച് പിഴിഞ്ഞിട്ടാണ്. വേവാൻ കുറച്ചുകൂടെ സമയം എടുക്കും.
കുക്കറിന്റെ വെയിറ്റ് ഇടേണ്ട കാര്യമില്ല. നല്ലപോലെ അടിയിൽവെള്ളം ഒഴിക്കുക. ഒരു പാത്രത്തിലും കൂടെ വെള്ളമൊഴിച്ച് ബാലൻസ് ഒപ്പിച്ച് അതിനുമുകളിൽ കുക്കറിന്റെ തട്ട് വയ്ക്കുക. അടിയിൽ ഒരു പാത്രം വെച്ചാൽ കുക്കറിന്റെ അടിയിൽനിന്ന് വെള്ളം തട്ടിലേക്ക് കയറാതിരിക്കും. എന്തായാലും ആവിയിൽ വേവിക്കുക. വെന്താൽ ഒട്ടിപ്പിടിക്കില്ല. വേഗം എടുത്തുപോരും.
കറിയും കൂട്ടി കഴിക്കുക.
ഒരുമിച്ചുവെച്ചാൽ ഇങ്ങനെയിരിക്കും.
ഇനി വേറെ ഒരു തരത്തിലും കൂടെ ഉണ്ട്. കുഴയ്ക്കുമ്പോൾ തേങ്ങാപ്പാലും ചേർത്ത് കുഴയ്ക്കുക. ബാക്കിയൊക്കെ ഇതുപോലെത്തന്നെ. സ്വാദ് കൂടും. പായ്ക്കറ്റിൽ വാങ്ങുന്ന തേങ്ങാപ്പാലല്ലെങ്കിൽ കുറച്ചു ജോലിയും കൂടും.
Subscribe to:
Post Comments (Atom)
9 comments:
hmm..it's my favourite...
I used to make it here...
And now it gets in Triveni Super Market as packed !!!So y should you do all these?
താങ്ക്സ്, കുക്കറില്‍ ഇടിയപ്പം ഉണ്ടാക്കുന്ന വിധം ഇപ്പോഴാണ് പിടികിട്ടിയത്.
ഓഫ്, ഇത്തരം ഒരു പ്രസര്‍ നട്ടില്‍ നിന്നും കൊണ്ടു വന്നത് തോക്കാണെന്ന് ആരോപിച്ച് ഇമിഗ്രേഷന്‍ ഓഫീസര്‍ അടിച്ചു മാറ്റാന്‍ ഒരു ശ്രമം നടത്തിയിരുന്നു. ;)
ഇടിയപ്പം ...ഹാ ഹാ ഹ
പുതുവരാശംസകള്‍...
പത്തിരിക്ക് കുഴക്കുന്നതില്‍ നിന്നും വലിയ വെത്യാസമില്ലാത്തതിനാല്‍ ഉമ്മ ആദ്യം പത്തിരിക്കെന്നുപറഞ്ഞുതുടങ്ങും പിന്നീടത് നൂല്‍പുട്ടാവും, എളുപ്പം തന്നെ കാരണം :)
തേങ്ങാ പാലും പഞ്ചസാരയും നല്ല കോമ്പിനേഷനായാണ് തോന്നിയിട്ടുള്ളത് , പാലില്‍ സ്വല്‍പ്പം ഉപ്പുമിട്ടാല്‍ കേമം.
സ്മിത :) ഞാനിടയ്ക്കേ ഉണ്ടാക്കാറുള്ളൂ.
അരീക്കോടൻ :) സമയം ലാഭിക്കാം അതുകൊണ്ട്. പക്ഷേ സ്വാദ് നമ്മളുണ്ടാക്കിയാൽത്തന്നെ.
മയൂര :) അടിച്ചുമാറ്റാഞ്ഞത് ഭാഗ്യം.
പകൽകിനാവൻ :) നന്ദി.
തറവാടീ :) ഇവിടെ നേരെ തിരിച്ചാണ്. വേഗം കഴിയുന്നത് പത്തിരിയാണ്.
പണ്ടത്തെ ഇഷ്ടവിഭവമായിരുന്നു.
:)
തേങ്ങപ്പാലില്‍ മാവു കുഴച്ചാല്‍ ടേസ്റ്റ് കൂടും എന്ന് നല്ലപാതിയോട് പറഞ്ഞപ്പോള്‍, “പശുവിന്‍പാലു കൂട്ടിയല്ലെ കഴിക്കുന്നത്, ഇനിയിപ്പോ തേങ്ങപ്പാലും കൂടി ചേര്‍ക്കാഞ്ഞിട്ടാണ്, അധികം പറയേണ്ട ഞാന്‍ വായിച്ചതാണ്“ - ലവളുമാരൊക്കെ ഇതു നേരത്തെവായിക്കുന്നത് ഒരു പ്രശനം തന്നെ. :)
വേര്‍ഡ്‌വെരി കറിവേപ്പിലയ്ക്കും വേണോ.
ശ്രീ :)
യരലവ :) ഇനിയുണ്ടാക്കുമ്പോൾ തേങ്ങാപ്പാലൊക്കെ കൂട്ടി ഉണ്ടാക്കുമായിരിക്കും. ജോലിയിൽ സഹായിച്ചാൽ മതി.
Post a Comment